Tuesday, August 5, 2008

അബുദാബി ഗ്രാന്റ് മോസ്ക്ക്

അബുദാബി ഗ്രാന്റ് മോസ്ക്ക് എന്ന അന്താരാഷ്ട്ര നാമധേയത്തില്‍ അറിയപ്പെടുന്ന ഷേയ്ക്ക് സാഹിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നാഹ്യാന്‍ മോസ്ക്ക് സന്ദര്‍ശിക്കാന്‍ ഈയിടെ അവസരം ഉണ്ടാ‍യി. ഈ മോസ്ക്ക് വലുപ്പത്തിന്റെ കാര്യത്തില്‍ ലോ‍കത്തില്‍ വച്ച് മൂന്നാം സ്ഥാനത്താണ്. 377 അടി വീതം ഉയരമുള്ള നാലു മിനാരങ്ങളും മൂന്ന് വലിയ താഴികക്കുടങ്ങളും(Dome എന്ന വാക്കിന് താഴികക്കുടം എന്നു തന്നെയാണോ പറയുക?), നാല്‍‌പതിനായിരം പേരെ ഒരേസമയം ഉള്‍ക്കൊള്ളാന്‍ ശേഷിയുമുള്ള ഈ പള്ളിയുടെ നിര്‍മ്മാണച്ചിലവ് ഏകദേശം 700 ദശലക്ഷം അമേരിക്കന്‍ ഡോ‍ളറാണെന്നു പറയപ്പെടുന്നു(കാശിന്റെ ഒരു കളിയേ..!).പണി പൂര്‍ത്തിയായെങ്കിലും പരിസരപ്രദേശത്തിന്റെ മിനുക്കുപണികള്‍‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. സ്ത്രീകള്‍ക്ക് അകത്തുകയറാന്‍ പര്‍ദ്ദ നിര്‍ബ്ബന്ധമാണ്.അത് അവിടെത്തന്നെ കിട്ടുകയും ചെയ്യും. അങ്ങനെ പര്‍ദ്ദ ഇടാനുള്ള യോഗവുമുണ്ടായി.


പള്ളിയുടെ വിവിധ ഭാഗങ്ങളിലേയ്ക്ക്...













ചുമരിലും തൂണുകളിലുമുള്ള ചിത്രപ്പണികള്‍



കൂറ്റന്‍ അലങ്കാര വിളക്കിന്റെ ചാരുത





ഉള്ളില്‍ വിരിച്ചിരിക്കുന്ന ഈ പരവതാനി ഏറ്റവും വില കൂടിയതാ‍ണെന്നു പറഞ്ഞു കേള്‍ക്കുന്നു.(ആധികാരികമായ വിവരങ്ങളൊന്നും എങ്ങും എഴുതിക്കണ്ടില്ല)



തൂണിന്റെ ശില്പഭംഗി.(ഈന്തപ്പഴക്കുലയെ വഹിച്ചു നില്‍ക്കുന്ന ഈന്തപ്പനയാണ് ഉദ്ദേശിച്ചിരിക്കുന്നതെന്നു തോന്നുന്നു)



സന്ധ്യ മയങ്ങുംനേരം...

MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.

Back to TOP