Monday, December 12, 2011

Meerkat

Meerkat -നെ കണ്ടിട്ടുണ്ടോ? യൂഏഇയിൽ അൽ-ഐൻ സൂവിലാണ് ഞാനിവയെ കണ്ടിട്ടുള്ളത്. അവിടെ പോയാൽ നോക്കിനിൽക്കാൻ എനിക്കേറ്റവും ഇഷ്ടവും അവയെത്തന്നെ. രണ്ടുകാലിൽനിന്നുള്ള എത്തിനോട്ടവും, ശബ്ദം കേൾക്കുന്നയിടത്തേക്ക് നിന്നനില്‍പ്പിൽ മുഖം തിരിക്കലും, മൈക്ക് അനൗൺസ്മെന്റ് പോലുള്ള വലിയ ശബ്ദങ്ങൾ വന്നാൽ പേടിച്ച് മാളത്തിലേക്കോടുകയും ശബ്ദം നിലച്ചാൽ ഒന്നുമറിയാത്തതുപോലെ പുറത്തേക്ക് പോരുകയുമൊക്കെ ചെയ്യുന്ന മിയർക്യാറ്റുകളുടെ കുസൃതി നിറഞ്ഞ മുഖഭാവങ്ങൾ ആസ്വദിച്ചുകൊണ്ട് എത്രനേരം വേണമെങ്കിലും ചിലവഴിക്കാൻ എനിക്കിഷ്ടമാണ്. ഒന്നെടുത്ത് മടിയിൽ വച്ചോമനിക്കാൻ തോന്നുന്നത്ര ഓമനത്തം നിറഞ്ഞ മുഖമാണ് മിയർക്യാറ്റിന്റേത്. നായയാണോന്ന് ചോദിച്ചാൽ അല്ല, പൂച്ചയാണൊ? അല്ല, പെരുച്ചാഴി? അല്ല. വലിയൊരു അണ്ണാറക്കണ്ണൻ? അതുമല്ല. എന്നാൽ കുരങ്ങനുമല്ല. പക്ഷേ ഇവയുടെയൊക്കെ ഛായയും പെരുമാറ്റരീതികളുമൊക്കെ  ഏറിയും കുറഞ്ഞും ഇവയിൽ കാണാം. പെരുച്ചാഴിയേപ്പോലെ  മണ്ണ്തുരക്കുന്നതാണ് പ്രധാന ഹോബിയെന്നു തോന്നുന്നു. പരിസരത്തെ മണ്ണാകെ ഉഴുതുമറിച്ച നിലയിലാക്കിയിട്ടുണ്ട്.

മിയർ ക്യാറ്റുകളുടെ കുസൃതിഭാവങ്ങളിതാ:













11 പ്രതികരണങ്ങള്‍:

Manju Manoj said...

ബിന്ദു... ഈ മീര്‍കാറ്റ് നെ എനിക്കെപ്പഴാന്നോ ഇഷ്ടായത്? ലയണ്‍ കിംഗ്‌ ലെ കുഞ്ഞു സിംബയുടെ കൂട്ടുകാരന്‍ ആയി വന്നപ്പോള്‍... നേരിട്ട് ഒരു മീര്‍ കാറ്റ് നെ കാണുമ്പോഴും എനിക്ക് സിംബയുടെ ആ കൂട്ടുകാരനെ ഓര്മ വരും... ഡാന്‍സ് കളിക്കുന്ന,സിംബയെ കളിയാക്കുന്ന ആ കുസൃതിക്കാരന്‍ :))))

Jasy kasiM said...

കുസൃതിക്കാരൻ മീർകാറ്റ്!

മനോജ് കെ.ഭാസ്കര്‍ said...

നാണം കുണുങ്ങിയായ മീര്‍കാറ്റ്...

Naushu said...

നല്ല ചിത്രങ്ങള്‍ !

സാജിദ് ഈരാറ്റുപേട്ട said...

വിവിധ ഭാവങ്ങള്‍ ഒപ്പിയെടുത്തു.... നന്നായിട്ടുണ്ട്....

ശ്രീനാഥന്‍ said...

മിയർക്യാറ്റിനെ ഞാൻ കണ്ടിട്ടില്ല. ഇപ്പോൾ പക്ഷേ കണ്ടപോലെ ഒരു തോന്നൽ. ബിന്ദു എത്ര സൂക്ഷ്മമായി അതിനെ നിരീക്ഷിച്ചിരിക്കുന്നു, ചിത്രങ്ങളിലൂടെ, വാക്കുകളിലൂടെ മിയർ മനസ്സിൽ നിറഞ്ഞു. സന്തോഷം!

പൊട്ടന്‍ said...

പുതുയ അറിവ്
നല്ല ചിത്രങ്ങള്‍
നഖം വളരെ വലുത്?? അപകടകരമല്ല????

മണിഷാരത്ത്‌ said...

മീര്‍കാറ്റിനെപ്പറ്റി ആദ്യമായി അറിയുന്നത്‌ Beautiful People എന്ന സിനിമയിലാണ്‌.ഒരു പാമ്പുമായുള്ള കൂടിക്കാഴ്ച വളരേ രസകരമായിട്ടുണ്ട്‌ ഈ സിനിമയില്‍...ഈ ചിത്രങ്ങളും നന്നായിട്ടുണ്ട്‌

anupama said...

പ്രിയപ്പെട്ട ബിന്ദു,
ഹൃദ്യമായ നവവത്സരാശംസകള്‍ !
വളരെ നല്ല ഫോട്ടോസ്!നല്ല വിവരണം!
ഈ മിയര്‍കാറ്റ് രസികന്‍ തന്നെ !
സസ്നേഹം,
അനു

ബെഞ്ചാലി said...

നല്ല ഫോട്ടോസ്, നല്ല വിവരണം.

വി.എ || V.A said...

നല്ല നിരീക്ഷണത്തോടെയെടുത്ത ഫോട്ടോകൾ ചേർത്ത് വിശദമാക്കിയപ്പോൾ അതിനെയൊന്ന് കാണാനും തൊടാനും ആഗ്രഹമാവുന്നു. ‘MEERKAT' എന്നുതന്നെയാണോ, 'MEERCAT'എന്നാണോയെന്ന് ഒരു സംശയം. എന്തായാലും ‘മീർകാറ്റി’ന്റെ നാനാതരത്തിലുള്ള അവയവങ്ങൾക്ക് മലയാളിയുടെ സ്വഭാവവുമായി നല്ല പൊരുത്തം.....

MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.

Back to TOP