Monday, June 14, 2010

മറയൂർ ശർക്കര

മറയൂർ ശർക്കര എന്ന് കേട്ടിട്ടില്ലേ..? കരിമ്പിൻ‌തോട്ടങ്ങൾ സമൃദ്ധമായി കാണപ്പെടുന്ന മറയൂരിൽ ഉണ്ടാക്കുന്ന ശർക്കര രുചിക്കും ഗുണനിലവാരത്തിനും ഏറെ പേരുകേട്ടതാണ്. ഈയിടെ മറയൂരിലേക്കൊരു യാത്ര പോയപ്പോൾ, കരിമ്പിൻ‌തോട്ടങ്ങൾക്കരികിലൂടെ കടന്നുപോകവേ, ശർക്കരയുണ്ടാക്കുന്ന ഏതാനും പണിശാലകൾ അവിടവിടെയായി കണ്ടു. അവയിലൊന്നിൽ കയറി, അവിടെ ഉള്ളവരുമായി അടുപ്പം സ്ഥാപിക്കാനും അവർ ചെയ്യുന്ന ജോലികളുടെ വിശദാംശങ്ങൾ കണ്ടു മനസ്സിലാക്കി ക്യാമറയിൽ പകർത്താനും അവസരം ലഭിക്കുകയുണ്ടായി.

തങ്കവേലു, മകൻ നടരാജൻ, ഭാര്യ രാധാലക്ഷ്മി, സഹായി രാമസ്വാമി. ഇവരുടെ പണിശാലയിലാണ് ഞങ്ങൾ പോയത്. കരിമ്പുനീര് എടുക്കുന്നതുമുതൽ അത് ശർക്കരയായി മാറുന്നതുവരെയുള്ള ഘട്ടങ്ങളെല്ലാം കാണുന്നതിനുവേണ്ടി ഏതാണ്ട് ആറു മണിക്കൂറോളം ഞങ്ങൾക്കവിടെ ചിലവിടേണ്ടിവന്നു. വളരെ സന്തോഷത്തോടെയും സ്നേഹത്തോടെയുമാണ് ഇവർ ഈ സമയമത്രയും ഞങ്ങളോട് പെരുമാറിയത്.

ഇവർക്കും, ഇതുപോലെ വിശ്രമമെന്തെന്നറിയാത്ത മറ്റൊരുപാട് ജീവിതങ്ങൾക്കും ഈ പോസ്റ്റ് സ്നേഹപൂർവ്വം സമർപ്പിക്കുന്നു......

ഇനി ആ ദൃശ്യങ്ങളിലേക്ക്......

കരിമ്പുതോട്ടം:

മൂപ്പെത്തിയ കരിമ്പുചെടികൾ:

തോട്ടത്തിൽ നിന്ന് കരിമ്പ് പണിസ്ഥലത്തിറക്കുന്നു. പുറകിൽ കരിമ്പുതോട്ടം കാണാം.

കരിമ്പ്, യന്ത്രത്തിൽ വച്ചു പിഴിഞ്ഞ് നീരെടുക്കുന്നു:

കരിമ്പുനീര് താഴെയുള്ള ഒരു പാത്രത്തിൽ ശേഖരിക്കുന്നു. പാത്രത്തിനുമുകളിൽ കെട്ടിയുറപ്പിച്ച വല ഒരു അരിപ്പപോലെ പ്രവർത്തിക്കുന്നു:

ആ പാത്രത്തിലെ കരിമ്പുനീര് ഒരു ചെറിയ മോട്ടോർ പമ്പ് ഉപയോഗിച്ച് പണിശാലയിലുള്ള വലിയൊരു ഡ്രമ്മിലേക്ക് പമ്പ് ചെയ്യുന്നു:

ഇതാ, ഡ്രമ്മിലേക്ക് കരിമ്പുനീര് വന്നു വീഴുന്നതു കണ്ടോ:ഏതാണ്ട് 500 ലിറ്ററോളം സംഭരിക്കാവുന്ന ഡ്രമ്മാണിത്.

ഡ്രമ്മിൽ കരിമ്പുനീര് പകുതി നിറഞ്ഞുകഴിഞ്ഞാൽ അടുപ്പു കത്തിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങുകയായി. കരിമ്പിൻ ചണ്ടിയും ഓലയുമൊക്കെതന്നെയാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. പണിശാലയുടെ പരിസരത്തുതന്നെയിട്ട് ഇവ ഉണക്കിയെടുക്കും.

ഇതാണ് അടുപ്പ്:

ദാ, അടുപ്പ് നന്നായി കത്താൻ തുടങ്ങിയിരിക്കുന്നു:

ഡ്രമ്മിൽ നിന്ന് കരിമ്പുനീര് ഈ വലിയ വാർപ്പിലേക്കാണ് ഒഴിക്കുക. ഇതിലാണ് ശർക്കര പാകം ചെയ്യുന്നത്. നേരത്തേ കണ്ട അടുപ്പിനു മുകളിലാണ് ഈ വാർപ്പ് വച്ചിരിക്കുന്നത്.

അടുപ്പ് നന്നായി ചുട്ടുപഴുക്കുമ്പോഴേക്കും ഡ്രമ്മിൽ കരിമ്പുനീര് നിറഞ്ഞുകഴിഞ്ഞിരിക്കും. ഇത് ഡ്രമ്മിനടിയിൽ ഘടിപ്പിച്ചിട്ടുള്ള മറ്റൊരു പൈപ്പിലൂടെ വാർപ്പിലേക്ക് ഒഴിക്കുന്നു:

ചുട്ടുപഴുത്ത അടുപ്പും, ആവി പറക്കുന്ന കരിമ്പുനീരും: അകത്തും പുറത്തും പൊള്ളൂന്ന ചൂട്....

നന്നായി തിളച്ചുതുടങ്ങുന്ന നീരിലേക്ക് കുറച്ചു ചുണ്ണാമ്പുപൊടി വിതറും. ചുണ്ണാമ്പ് ഒരു ‘ക്ലീനിങ്ങ് ഏജന്റ്’ ആണ്. അഴുക്കുകളും കരടുകളുമടങ്ങുന്ന കറുത്ത നിറത്തിലുള്ള പത ക്രമേണ പൊങ്ങിവരാൻ തുടങ്ങും. ഒരു കണ്ണാപ്പകൊണ്ട് ഇത് ശ്രദ്ധയോടെ നീക്കം ചെയ്യും. അങ്ങനെ ശർക്കരക്ക് നല്ല നിറവും കിട്ടും.

നന്നായി തിളച്ച് ഇരട്ടിയളവോളം പൊങ്ങി, സോപ്പുപത പരുവത്തിലായ പാനി:

ക്രമേണ പാനി പതയടങ്ങി കുറുകി, ശർക്കരയാവാൻ തുടങ്ങുന്നു: ഈ ഘട്ടത്തിൽ കുറച്ചു വെളിച്ചെണ്ണ ചേർത്തിളക്കും.

ദാ, ശർക്കര അടുപ്പിൽ നിന്ന് വാങ്ങാനുള്ള പാകത്തിലായിക്കഴിഞ്ഞു.

മരം കൊണ്ടു നിർമ്മിച്ച ഈ വലിയ പാത്തിയിലേക്കാണ് പാകമായ ശർക്കര പകർത്തുന്നത്.

വാർപ്പിൽ നിന്ന് ശർക്കരപ്പാനി പാത്തിയിലേക്ക് ഒഴിക്കുന്ന ശ്രമകരമായ പണിയാണ് ഇനി. വാർപ്പിന്റെ മറുവശത്തുള്ള വളയത്തിന്മേൽ കയർ ബന്ധിച്ച്, ആ കയർ മുകളിലുള്ള കപ്പിയിലൂടെ വലിച്ചാണ് വാർപ്പ് ചെരിക്കുന്നത്. ചിത്രം നോക്കൂ:

പാത്തിയിലെ ശർക്കരപ്പാനി ഏറെ നേരം തുടർച്ചയായി ഇളക്കണമത്രേ.

ഇളക്കിയിളക്കി, ചൂടാറിവരുമ്പോൾ ശർക്കര കട്ടിയാവാൻ തുടങ്ങും:

ഇനി ഉരുട്ടുകയേ വേണ്ടൂ....

ദാ നോക്കൂ, പനമ്പായിൽ ഉരുട്ടിവച്ചിരിക്കുന്ന നല്ല ഫ്രെഷ് ശർക്കര! കടകളിൽ നിന്നു വാങ്ങുന്ന ശർക്കരയുടെ രൂപഭംഗിയൊന്നും ഇവിടെ പ്രതീക്ഷിക്കേണ്ട കേട്ടോ...പക്ഷേ ഇതാണ് ഒറിജിനൽ! ഒട്ടും തന്നെ മായമില്ല, മന്ത്രമില്ല!
നിത്യജീവിതത്തിൽ നമ്മളുപയോഗിക്കുന്ന പല സാധനങ്ങളുടേയും യഥാർത്ഥ രുചി നമുക്ക് എത്രത്തോളം അന്യമാണെന്ന് അറിയണമെങ്കിൽ വല്ലപ്പോഴുമെങ്കിലും കൃത്രിമത്വം ലവലേശം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഇത്തരം ഉല്പന്നങ്ങൾ രുചിക്കാൻ അവസരം കിട്ടുകതന്നെ വേണം.

55 പ്രതികരണങ്ങള്‍:

ബിന്ദു കെ പി said...

ശർക്കരക്കൊതിയനായ എന്റെ ഭർത്താവ് അഞ്ച് കിലോ ശർക്കരയുമായാണ് ഇവിടുന്ന് മടങ്ങിയത്!

സജി said...

ബിന്ദു,
ഞാനിതു പോയിക്കണ്ടപ്പോള്‍ എന്നെ ഏറ്റവും അല്‍ഭുതപ്പെടുത്തിയത് എന്താണെന്നറിയാമോ? തിളച്ചു പൊങ്ങിവരുന്ന പാനിയില്‍ കയ്യിട്ടു അല്പം കോരിയെടുത്ത് വെള്ളത്തില്‍ മുക്കുതണുപ്പിച്ചാണ്‍ പാനിയുടെ ‘മൂപ്പ്’ നോക്കുന്നത്.
തിളച്ച പാനിയില്‍ കൈ മുക്കുന്നത് എങ്ങിനെയെന്നു ഇന്നും പിടികിട്ടിയിട്ടില്ല!!

നല്ല വിവരണങ്ങള്‍!

സജി .

ശ്രീ said...

നല്ല വിവരണവും ചിത്രങ്ങളും

പിരിക്കുട്ടി said...

ചേച്ചി കൈരളി ടിവിയിലെ പ്രോഗ്രാമ്മില്‍ കണ്ടിരുന്നു ശര്‍ക്കര ഉണ്ടാക്കുന്നത്
പക്ഷെ അത് കേരളത്തിന്‌ പുറത്തുള്ള ഒരു സ്ഥലമായിരുന്നു.
നമ്മുടെ കേരളത്തിലെ ഇതുണ്ടാക്കുന്നത് ചേച്ചിടെ പോസ്റ്റിലൂടെ കണ്ടപ്പോള ഞാന്‍ അറിഞ്ഞത് മറയൂര്‍ ശര്‍ക്കരയുടെ ജീവചരിത്രം മനോഹരമായിരിക്കുന്നു

ഷൈജൻ കാക്കര said...

എന്റെയൊരു പോസ്റ്റിൽ നിന്ന്‌.

"നമ്മുടെ പൊതുവിതരണ സമ്പ്രദായത്തിലൂടെ പഞ്ചസാര വിതരണം ചെയ്യുന്നു എന്നാൽ നമ്മുടെ സ്വന്തം മറയൂർ ശർക്കര കൃഷിക്കാർ നാമവശേഷമാകുന്നു. പഞ്ചസാരയ്‌ക്ക്‌ പകരം ശർക്കരയും പാലിൽ ചേർത്ത്‌ കുട്ടികൾക്ക്‌ കൊടുക്കാമല്ലോ? പഞ്ചസാരയ്‌ക്ക്‌ പകരം കൂടിയ വിലയ്‌ക്ക്‌ ശർക്കരയും പന കൽക്കണ്ടം (ഔഷദ ഗുണവുമുണ്ട്‌) കേരളത്തിലെ കർഷകരിൽ നിന്ന്‌ വാങ്ങി കേരളത്തിൽ വിതരണം ചെയ്യാമല്ലോ?"

അഭി said...

നല്ല വിവരണങ്ങളും ചിത്രങ്ങളും ...............

ആശംസകള്‍

നാടകക്കാരന്‍ said...

മറയൂറ് ചന്ദനം ഉണ്ടെന്നു കേട്ടിട്ടുണ്ട് കരിമ്പുണ്ടെന്ന് ആദ്യ അറിവാ ബിന്ദു ചേച്ചി . എന്തായാലും ആ ശർക്കരയുടെ മധുരം വിവരണത്തിലൂടെ ഇവിടെ കിട്ടി ഇതൊരു യാത്രാ വിവരണ മായി പോസ്റ്റാമായിരുന്നു

Faisal Alimuth said...

ശര്‍ക്കര പോലെത്തന്നെ നല്ല മധുരമുള്ള പോസ്റ്റ്‌..!
നല്ല വിവരണം, അതിനെ നന്നായി സപ്പോര്‍ട്ട് ചെയ്യുന്ന മനോഹരമായ ചിത്രങ്ങള്‍.

Naushu said...

നല്ല വിവരണങ്ങളും ചിത്രങ്ങളും ...............

ആശംസകള്‍

അലി said...

ശർക്കരയുടെ മധുരമുള്ള വിവരണങ്ങളും ചിത്രങ്ങളും!

Unknown said...

congrats dear..:)

മുല്ലപ്പൂ said...

നല്ല വിവരണവും ചിത്രങ്ങളും
Thank you for sharing

അനില്‍@ബ്ലോഗ് // anil said...

കുട്ടിക്കാലത്ത് ഇതു കണ്ടിട്ടുണ്ട്, മറയൂരല്ല വേറെ ചില സ്ഥലങ്ങളില്‍.
കൊണ്ടു വന്ന ശര്‍ക്കര ബാക്കിയുണ്ടോ‌ ആവോ? !!
:)

krishnakumar513 said...
This comment has been removed by the author.
krishnakumar513 said...

എന്റെ ഡീസല്‍ക്കാശും,ഡ്രൈവറുടെ ചിലവുകാശും ഇപ്പോള്‍ കിട്ടണം.ഞാന്‍ മറയൂര്‍ പോയി എടുത്ത ശര്‍ക്കര പ ടങ്ങള്‍ എല്ലാം വെറുതെയായിപ്പോയില്ലെ.

ഈ കിടിലന്‍ ഫോട്ടൊഫീച്ചറിന്റെ മുന്‍പില്‍ അത് പച്ചതൊടില്ല.വളരെ മനോഹരമായിട്ടുണ്ട് ബിന്ദു,ഇത് .അഭിനന്ദനങ്ങള്‍ ....

June 14, 2010 4:07 PM

Kaithamullu said...

അപ്പോ ഇതി.നാ.ണല്ലേ ഫാര്യേം ഫരത്താവും കൂടെ മറയൂ‍രീലേക്ക് വച്ച് പിടിച്ചേ? ‘കോള്‍ഡ്‘ കിട്ടിയാലെന്താ, നല്ല മധുരമുള്ള ഒരു ജീ‍വചരിത്രമെഴുതാന്‍(ചക്കര)പറ്റിയില്ലേ, അതും സചിത്രം!

-മധുരക്കൊതിയനല്ലാതിരുന്നിട്ടും വായില്‍ നിറയെ ‘പാനി’!

Muhammed Shan said...

ശര്‍ക്കരയുടെ മധുരമുള്ള വിവരണവും,ചിത്രങ്ങളും..
നന്ദി...

Rakesh R (വേദവ്യാസൻ) said...

നല്ല വിവരണം, വളരെ ഇഷ്ടമായി :)

Manikandan said...

മറയൂര്‍ ശര്‍ക്കരെപ്പട്ടിയുള്ള ഈ ഫോട്ടോഫീച്ചര്‍ മനോഹരം ആയിട്ടൂണ്ട്. ആശംസകള്‍

ഹേമാംബിക | Hemambika said...

nannayi ..kothi varunnu

പ്രദീപ്‌ said...

പണ്ടും ഞാന്‍ ഈ ബ്ലോഗില്‍ വന്നിട്ടുണ്ട് .എന്നേ ഓര്‍ക്കുന്നുണ്ടോ എന്നറിയില്ല . എന്റെ നാടും ( കോട്ടയത്ത് മീനച്ചിലാറിന്റെ തീരം ) ഒരു കാലത്ത് നാടന്‍ ശര്ക്കരക്കു പ്രസിദ്ധമായിരുന്നു . പിന്നീട് പണിക്കാളില്ലാതായി, സ്ഥലമെല്ലാം റബ്ബര്‍ ആയി . ഈ അവതരണം ഇഷ്ടപ്പെട്ടു . വളരെ സിമ്പിള്‍ ....

Dethan Punalur said...

നല്ല വിവരണം, യുക്തമായ ചിത്രങ്ങളും. ശർക്കരയേക്കാൾ മധുരമുള്ള ഫീച്ചർ..! പുതിയ

ക്യാമറയിലെ പരീക്ഷണങ്ങളായിരിക്കും...

Sarin said...

valare nannayitundu....padangalum vivaranvum...

ചേച്ചിപ്പെണ്ണ്‍ said...

കൊള്ളാം ബിന്ദു ..
ഇഞ്ചി ഷേറിയ ലിങ്ക് വഴിയാണ് ഇവിടെ ..
ഉരുട്ടിയ ശര്‍ക്കര കണ്ടപ്പോ സുഖിയന്‍ പോലെ തോന്നുന്നു :)m

bodhappayi said...

:)

സ്വപ്നാടകന്‍ said...

അരേ വാഹ്...
ബസില്‍ നിന്നും കിട്ടിയ ലിങ്ക് വഴിയാണു ഇവിടെ..ചന്ദനത്തിനു പ്രസിദ്ധമായ മറയൂരില്‍ത്തന്നെയാണോ ഈ ശര്‍ക്കരയും..?സുന്ദരന്‍ ഫോട്ടോസും മനോഹര വിവരണവും..
നന്ദി..:)

കൂതറHashimܓ said...

കരിമ്പ് ജൂസ് മുതല്‍ ശര്‍ക്കര ഉണ്ട വരെ കൊതിയോടേയാ വായിച്ചെ
നല്ല മധുരം ആയിരിക്കുമല്ലേ ,,,!!!

Unknown said...

മറയൂർ ശർക്കരയേ പറ്റി കേട്ടിട്ടുണ്ടെങ്കിലും കാണുന്നത് ഇതാദ്യമായിട്ടാ!!! പതിവ് പോലേ നല്ല വിവരണവും ചിത്രങ്ങളും.

ത്രിശ്ശൂക്കാരന്‍ said...

വിവരണം നന്നായി, അഭിനന്ദനങ്ങള്‍

രഘുനാഥന്‍ said...

നല്ല വിവരണം...നല്ല ചിത്രങ്ങള്‍....നല്ല ആശംസകള്‍...

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ബിന്ദു

മനോഹരമായ ചിത്രങ്ങള്‍..നല്ല വിവരണം.ഇപ്പോള്‍ നല്ല ശര്‍ക്കര എന്നു പറയാവുന്നത് മറയൂര്‍ ശര്‍ക്കര തന്നെ.ആ കറുപ്പു നിറം മറ്റൊന്നിനും ഇല്ല.പണ്ട് നമ്മുടെ നാട്ടില്‍ ഇഷ്ടം പോലെ ശര്‍ക്കര നിര്‍മ്മാണ യൂണിറ്റുകള്‍ ഉണ്ടായിരുന്നു.അന്നൊക്കെ രാവിലെ കട്ടന്‍ കാപ്പിക്ക് പഞ്ചസാരക്ക് പകരം ശര്‍ക്കര പലരും ഉപയോഗിച്ചിരുന്നു..

ഇന്നിപ്പോള്‍ ശര്‍ക്കര യൂണിറ്റുകള്‍ തേടിപ്പിടിച്ച് പോകേണ്ട അവസ്ഥയായി

നന്ദി ആശംസകള്‍!

jyo.mds said...

ബിന്ദു,വിവരണവും,ചിത്രങ്ങളും നന്നായി-കണ്ടിട്ട് കൊതി വന്നു.

Lathika subhash said...

വിഷുവിനു ഞങ്ങളും മറയൂർ പോയിരുന്നു.ബിന്ദു സമയമെടുത്ത് ഈ പോസ്റ്റിട്ടതിന് അഭിനന്ദനങ്ങൾ.

chithrakaran:ചിത്രകാരന്‍ said...

സചിത്ര വിവരണം കലക്കി !!!
എല്ലാ പടങ്ങളിലും ദൃശ്യശേഖരം എന്ന് ആലേഖനം ചെയ്ത
കുത്തകവല്‍ക്കരണ ചിന്തക്കെതിരെ ശക്തിയുക്തം പ്രതിഷേധിക്കുന്നു.
ഇങ്കുലാബ് സിന്ദാബാദ് !!!

poor-me/പാവം-ഞാന്‍ said...
This comment has been removed by the author.
Jishad Cronic said...
This comment has been removed by the author.
Jishad Cronic said...

12 വര്‍ഷങ്ങള്‍ക് മുന്നേ ഞാന്‍ അട്ടപാടിയില്‍ വെച്ചു കണ്ടിട്ടുണ്ട് ശര്‍ക്കര ,പഞ്ചസാര ഉണ്ടാക്കുന്നുനത് എങ്കിലും ഒരിക്കല്‍ കൂടി ആ‍ ഓര്‍മ്മകള്‍ പങ്കുവെച്ചതിന് നന്ദി...

Unknown said...
This comment has been removed by the author.
Unknown said...

എന്റെ ചെറുപ്പത്തിൽ വീടിന്നരികിൽ ശർക്കരയുണ്ടാക്കുന്ന ഒരു കരിമ്പിൻ മില്ല് ഉണ്ടായിരുന്നു.ഞാനൂം ചങ്ങാതിമാരും അവിടെ പൊയി പച്ചപ്ലാവിലയിൽ ചുടൊടെ ശർക്കര കുടിച്ചത് ഇപ്പൊഴും മനസിൽ മായാതെ നിൽക്കുന്നു..

ബിന്ദു നല്ലവിവരണം...

പട്ടേപ്പാടം റാംജി said...

വിശദമായ വിവരണവും മനോഹരമായ ചിത്രങ്ങളും ചേര്‍ത്ത്‌ ശര്‍ക്കര നല്‍കിയതിന് നന്ദി.

Kalavallabhan said...

ചിത്രങ്ങൾ സഹിതം വിവരണം.
കൊള്ളാം.

നൗഷാദ് അകമ്പാടം said...

നല്ല ചിറ്റ്രങ്ങളും വിവരണവും..
ഈ കലാപരിപാടി ഇതുവരേ നേരില്‍ കണ്ടിട്ടില്ല..എന്നാല്‍
ഈ പോസ്റ്റ് അത്തരമൊരനുഭവം നല്‍കി..!
താങ്ക്സ്..!

നൗഷാദ് അകമ്പാടം said...
This comment has been removed by the author.
poor-me/പാവം-ഞാന്‍ said...

കരിമ്പിന്‍ തോട്ടം മുതല്‍ ശര്‍ക്കര ഉണ്ട വരെ...
തൂടക്കം മുതല്‍ നടക്കുന്ന എല്ലാ പരിചരണങളുടേയും സചിത്ര വിവരണം ഒന്നാം തരം.അവിടെ പോയികണ്ട പോലത്തെ അനുഭവം..നന്ദി.

mayflowers said...

പ്രിയപ്പെട്ട ബിന്ദു,
ഞാനൊരു പുതുമുഖമാണ് കേട്ടോ,
ആദ്യത്തെ സന്ദര്‍ശനത്തില്‍ ഇത്രയും മധുരമുള്ള ഒരു കാഴ്ച കണ്ട ആനന്ദത്തിലാണ് ഞാന്‍..
നന്നായിട്ടുണ്ട്.

jayaraj said...

marayoor sharkarayekurichu kettittund. ennel ee chitram kadnappol athil orunullo kazhicha maduram navil.........

അനൂപ് :: anoop said...

മധുരമുള്ള കാഴ്ചകളും വിവരണവും.

Thommy said...

Collection Eshtapettu

ശ്രീനാഥന്‍ said...

ഒന്നാം തരം ചിത്രങ്ങൾ, വിവരണം-പഞ്ചാരമധുരം. ആറ്റൂരിനെ കുറിച്ചുള്ള പ്രബന്ധം വളരെ നന്നായിരുന്നു. -ഒരു പാറക്കടവ് പഞ്ചായത്തുകാരൻ.

Abdulkader kodungallur said...

മറയൂര്‍ പോയി എല്ലാം നേരില്‍ കണ്ട പ്രതീതി. നല്ലവിജ്ഞാനപ്രദമായ വിവരണവും ചിത്രങ്ങളും .നന്നായിരിക്കുന്നു.

ബഷീർ said...

ശർക്കര പുരാണം നന്നായി.. മുന്നെ ശർക്കരക്ക് വില കുറവും പഞ്ചസാരയ്ക്ക് കൂടുതലുമായിരുന്നു. പഞ്ചസാരയുടെ ഉപയോഗവും കുറവായിരുന്നു അന്ന്. ഇന്ന് നമ്മൾ വെളുത്ത വിഷം തിന്ന് രോഗങ്ങളെ മാടി വിളിക്കുകയാണ്.


നന്ദി ബിന്ദുജീ ഈ വിവരങ്ങൾക്ക്

ബഷീർ said...

ഓ.ടോ :
ഭർത്താവിനെ നിർബന്ധിപ്പിച്ച് ശർക്കര വാങ്ങിപ്പിച്ചു. എന്നിട്ട് കുറ്റം ഭർത്താവിന്!. കൊള്ളാ‍ാം. ഇനി ആ ശർക്കരകൊണ്ടുള്ള പരീക്ഷണമാവട്ടെ അടുക്കളതളത്തിൽ :)

രസികന്‍ said...

ബിന്ദു ജീ ... നല്ല വിവരണംസ് ആന്‍ഡ് ചിത്രംസ് ആശംസകള്‍

ടോട്ടോചാന്‍ said...

ശര്‍ക്കരയുണ്ടാക്കുന്നതെങ്ങനെ എന്ന് ആദ്യമായിട്ടാണ് കാണുന്നത്.....
ഒത്തിരി നന്ദി...
രണ്ടു വര്‍ഷം മുന്‍പേയുള്ള പോസ്റ്റായിട്ടും ഞാന്‍ കാണുകയുണ്ടായില്ല..

ജ്വാല said...

മധുരമുള്ള വിവരണം, ഓണാശംസകള്‍

MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.

Back to TOP