Thursday, October 1, 2009

പാരിജാതം തിരുമിഴി തുറന്നൂ...

പഴയന്നൂരുള്ള ഒരു ബന്ധുഗൃഹം സന്ദർശിച്ച അവസരത്തിൽ, കാറ്റിൽ നിന്നൊഴുകിയത്തിയ സുഗന്ധത്തിന്റെ ഉറവിടം അന്വേഷിക്കവേ, മുറ്റത്തൊരു കോണിൽ മതിലിനോടു ചേർന്നു നിൽക്കുന്ന മരത്തിനടുത്തേക്ക് ഞാൻ ക്ഷണിക്കപ്പെട്ടു. അടിമുടി കുഞ്ഞുകുഞ്ഞു വെളുത്ത പൂങ്കുലകൾ വാരിച്ചൂടി നിൽക്കുന്ന ആ മരത്തെ ചൂണ്ടി ഗൃഹനാഥൻ പറഞ്ഞു “ഇതാണ് പാരിജാതം”.

അതെ, ഗന്ധർവ്വകഥകളിലെ നിത്യസാന്നിദ്ധ്യമായ പാരിജാതം!!

താമസിയാതെ തന്നെ പാരിജാതത്തെ ക്യാമറയിൽ ആവാഹിക്കാനുള്ള ശ്രമങ്ങളാരംഭിച്ചു.....


ഇതാ, പൂങ്കുലകൾ...



പൂങ്കുല കുറച്ചുകൂടി അടുത്ത്:

ഒരു പൂവിന്റെ ക്ലോസപ്പ്: (ഇതളുകൾ നനുത്ത രോമങ്ങളാൽ ആവൃതമാണെന്നു കാണാം)

മതിലിന്റെ മുകളിലെ പാരിജാതപ്പൂമെത്ത:

MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.

Back to TOP