Tuesday, July 29, 2008

ദശപുഷ്പം

ദശപുഷ്പം എന്നു കേട്ടാല്‍ ഏതോ പത്തുപൂക്കള്‍ എന്നായിരിക്കും ആദ്യം മനസ്സില്‍ തോന്നുക. പക്ഷെ, നമ്മുടെ തൊടിയിലും പരിസരത്തും മഴക്കാലത്ത് സമൃദ്ധമായി മുളയ്ക്കുന്ന, നമ്മള്‍ പലപ്പോഴും കാണാതെ പോകുന്ന, പത്ത് ചെറിയ ചെടികളുടെ കൂട്ടത്തേയാണ് ദശപുഷ്പം എന്നു പറയുന്നത്. ഇവയെ പഴമക്കാര്‍ കര്‍ക്കിടകത്തിന്റെ ഐശ്വര്യവും ഔഷധസമ്പത്തുമായി കരുതിയിരുന്നു.

അമ്മയുടെ ഓര്‍മ്മയില്‍ നിന്നു കിട്ടിയ വിവരങ്ങള്‍ അനുസരിച്ച്, കര്‍ക്കിടകമാസം മുഴുവന്‍ സ്ത്രീകളെല്ലാവരും രാവിലെ കുളിച്ച് വെളുത്ത വസ്ത്രം ധരിച്ച് , മുടിയില്‍ ദശപുഷ്പം ചൂടിയിരുന്നത് പതിവായിരുന്നുവത്രേ. കര്‍ക്കിടക മാസത്തിനെ വരവേല്‍ക്കാന്‍ തലേദിവസം തന്നെ വീടുകളില്‍ ഒരുക്കങ്ങള്‍ നടത്തിയിരുന്നു. വീടും പരിസരവും അടിച്ച് വൃത്തിയാക്കി ചപ്പുചവറുകളെല്ലാം ഒരു പൊട്ടക്കലത്തിലാക്കി തലയില്‍ വച്ച് പറമ്പില്‍ ദൂരെ കൊണ്ടുപോയി കളയുന്നു. അതിനുശേഷം കുളിച്ച് ഈറനോടെ വീടിന്റെ കിഴക്കുവശത്തുകൂടെ പ്രവേശിച്ച് വിളക്കു കൊളുത്തി, അഷ്ടമംഗല്യവും ദശപുഷ്പവും ഒരുക്കിവയ്ക്കുന്നു. ചേഠാഭഗവതിയെ പുറത്താക്കി ശ്രീഭഗവതിയെ വരവേല്‍ക്കുന്നതാണ് ഈ ചടങ്ങുകള്‍ കൊണ്ട് അര്‍ത്ഥമാക്കുന്നത്. മുക്കൂറ്റി ചാലിച്ചുണ്ടാക്കുന്ന ചാറ് കൊണ്ട് പൊട്ട് തൊട്ടിരുന്നത് എന്റെ ഓര്‍മ്മയിലും ഉണ്ട്.

പറമ്പില്‍ നിന്ന് ശേഖരിച്ച ദശപുഷ്പങ്ങളുടെ ചിത്രങ്ങളിതാ.. ശേഖരണത്തിന് സഹായിച്ച ‍ വിജയലക്ഷ്മിയോടുള്ള നന്ദിയോടെ..

പുവ്വാംകുരുന്നില


നിലപ്പനചെറൂള


തിരുതാളി


മുക്കൂറ്റി


കറുക


ഉഴിഞ്ഞ


കയ്യുണ്യം/കയ്യോന്നി/കഞ്ഞുണ്ണി


വിഷ്ണുക്രാന്തി/കൃഷ്ണക്രാന്തി


മുയല്‍ച്ചെവി


അപ്‌ഡേറ്റ്: ആഷയുടെ ഈ പോസ്റ്റിലും‍ വിക്കിപീഡിയയുടെ ഈ ലിങ്കിലും ജൂണ്‍ 20ലെ മാതൃഭൂമി ദിനപത്രത്തിലും ദശപുഷ്പങ്ങളെ കുറിച്ച് കൂടുതല്‍ വിവരണങ്ങളും ചിത്രങ്ങളും ഉണ്ട്.

14 പ്രതികരണങ്ങള്‍:

ബിന്ദു കെ പി said...

കുഞ്ഞന്‍ said...
ബിന്ദു..

പോസ്റ്റിന് ആദ്യം നന്ദി അറിയിക്കട്ടെ

ദശപുഷ്പത്തെക്കുറിച്ച് കൊടുത്തിരിക്കുന്ന നിര്‍വ്വചനം ശരിയല്ലെന്നാണ് എനിക്കു തോന്നുന്നത്.

അങ്ങിനെയാണെങ്കില്‍ എന്തുകൊണ്ട് തുളസി പനിക്കൂര്‍ക്ക എന്നിവയെ ഇതില്‍ പെടുത്തിയില്ല..?

ആഷ എന്ന ബ്ലോഗര്‍ (ആഷാഡം) ദശപുഷ്പത്തെക്കുറിച്ച് പോസ്റ്റിട്ടുണ്ട്. അതിലേക്ക് ലിങ്കു കൊടുത്താല്‍ ഉപകാരമായിരിക്കും.

July 12, 2008 8:21 AM


രാജീവ്::rajeev said...
നന്ദി ബിന്ദു.

ദശ പുഷ്പങ്ങള്‍ ഇവയൊക്കെയാണ് എന്ന് കേട്ടിട്ടുണ്ടെങ്കിലും ചിലതൊന്നും കണ്ടാല്‍ തിരിച്ചറിയില്ലായിരുന്നു.

:)

July 12, 2008 8:36 AM


പാമരന്‍ said...
നല്ല പോസ്റ്റ്‌.. നാട്ടറിവുകള്‍ക്ക്‌ നന്ദി..

July 12, 2008 8:48 AM


തോന്ന്യാസി said...
ബിന്ദ്വേച്ചീ..... വളരെ നന്നായിരിക്കുന്നു.

ദശപുഷ്പങ്ങളുടെ ചിത്രങ്ങളും ഇഷ്ടമായി.

പ്രീഡിഗ്രിക്കു പഠിക്കുമ്പോ ബോട്ടണിയിലെ ഹെര്‍ബേറിയം പ്രൊജക്ട് ഞങ്ങള്‍ക്ക് ദശപുഷ്പങ്ങളായിരുന്നു. അന്ന് പട്ടാമ്പി പരിസരത്തു മുഴുവനും ‘തിരുകാളി’ എന്ന ചെടി തേടി നടന്നതോര്‍മയില്‍ ഇപ്പോഴുമുണ്ട്. അവസാനം തിരുകാളിയല്ല തിരുതാളി യാണെന്ന് മനസ്സിലാക്കിയത് പരീക്ഷയുടെ തലേന്നായിരുന്നു എന്നു മാത്രം

ഇതു പോലുള്ള പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു

July 12, 2008 8:56 AM


ധ്വനി | Dhwani said...
ശരിയാണല്ലോ. ആഷയുടെയും താങ്കളുടെയും ദശപുഷ്പങ്ങളുടെ ലിസ്റ്റ് ചേരുന്നില്ലല്ലോ!

പടങ്ങളൊക്കെ നന്നായിട്ടുണ്ട് കേട്ടോ!

July 12, 2008 9:01 AM


ശെഫി said...
ഇവയിലൊട്ടു മിക്കതും പറമ്പിലൊക്കെ മുൻപ് കണ്ടിട്ടുണ്ട് പക്ഷേ ദശപുഷ്പങളിൽ പെട്ടതാണെന്നറിയില്ലായിരുന്നു.
നനി , ഈ ഒരു വിവരത്തിന്

July 12, 2008 9:31 AM


vishnu വിഷ്ണു said...
ഇനിയും ഇനിയും നാട്ടറിവുകള്‍ ................ബൂലോകത്തിനു മുതല്ക്കൂട്ടാവട്ടെ...............
അഭിനന്ദനങ്ങള്‍ ആശം സകളും .....

July 12, 2008 9:42 AM


asha said...
bindu,

ബിന്ദുവിന്റെയും എന്റെയും ലിസ്റ്റുകൾ തമ്മിൽ ഒരു ചേരായ്കയും എനിക്ക് തോന്നുന്നില്ല.
എന്റെ വിഷ്ണുക്രാന്തിയുടെ ഇലയുമായി ഇത്തിരി വ്യത്യാസം തോന്നുന്നുണ്ട്.
എന്റെ വിഷ്ണുക്രാന്തിയുടെ കാര്യത്തിൽ എനിക്ക് നേരത്തെ തന്നെ ഇത്തിരി സംശയമുണ്ടായിരുന്നു.
അതു പൊരിവെയിൽ നിൽക്കുന്നതാണ് ചിലപ്പോ അങ്ങെൻ ഇലയിൽ വ്യത്യാസം വന്നതാവാം.
അല്ലെങ്കിൽ എന്റേത് മറ്റൊരു വെറൈറ്റി ആവാം. അതിൽ മഞ്ഞപൂക്കളായിരുന്നു ഉണ്ടായിരുന്നത്.
ബിന്ദുവിന്റെ വിഷ്ണുക്രാന്തിയുടെ മാതിരി ഇലകളാണ് ഞാൻ വിക്കിപീഡിയയിലും മറ്റും കണ്ടത്.
നീലപൂവാണോ അതിൽ ഉണ്ടാവുന്നത്? ഔഷധസസ്യങ്ങൾ എന്ന പുസ്തകത്തിൽ പുഷ്പങ്ങൾ നീല, വെള്ള, പാടലം എന്നീ നിറങ്ങളിലുണ്ടാവുമെന്ന് പറയുന്നു.

http://ashaadam.blogspot.com/2008/07/desapushpam.html
എന്റെ പോസ്റ്റിന്റെ ലിങ്ക്.
വിക്കി ലിങ്ക്
http://ml.wikipedia.org/wiki/Dasapushpangal

July 12, 2008 10:20 AM


smitha adharsh said...
നല്ല പോസ്റ്റ് കേട്ടോ..ചിത്രങ്ങളും നന്നായി...കര്‍ക്കിടകത്തിലെ ആദ്യ പത്തു ദിവസം മുക്കൂറ്റി പൊട്ടു തോടാരുള്ളത് ഓര്‍മയുണ്ട്.....കര്‍ക്കിടക ശങ്ക്രാന്തിയുടെ(സംക്രാന്തി) അന്ന് ചേട്ടയെ പുറത്താക്കുന്നതും,അതുപോലെ ശ്രീഭഗവതിയെ വരവെല്‍ക്കുന്നതും..എല്ലാം ഓര്‍മയിലുണ്ട്.തിരിഞ്ഞു നോക്കുമ്പോള്‍ എവിടെയോ ഒരു നഷ്ടബോധം ..

July 12, 2008 10:23 AM


CHANTHU said...
ഇത്‌ ഉപകാരപ്രദം. കുറേക്കൂടി വിശദീകരിക്കാമായിരുന്നു. ഓരോന്നിന്റേയും ഔഷധഗുണങ്ങളും മറ്റു പ്രയോജനങ്ങളും...

July 12, 2008 12:08 PM


Ranjith chemmad said...
ബിന്ദു ഡോക്ടറേ...
വളരെ ഉപകാരപ്രദമാണീ കമന്റ്...

July 12, 2008 1:54 PM

ബിന്ദു കെ പി said...

Ranjith chemmad said...
(കമന്റ്.)..അല്ല പോസ്റ്റ്
എന്ന് തിരുത്തി വായിക്കൂ, അക്ഷരപ്പിശാചാ...

July 12, 2008 1:56 PM


Sarija N S said...
കര്‍ക്കിടകത്തില്‍ മുക്കുറ്റി ചൂടുന്നത് ഒരാചാരമായിരുന്നു ഗ്രാമത്തില്‍. കോളേജില്‍ പോകുമ്പോള്‍ അമ്മൂമ്മ നിര്‍ബന്ധിച്ച് ചൂടിക്കുമായിരുന്നു. കളിയാക്കല്‍ ബസ്സിലും കോളേജിലും എല്ലാമായപ്പോള്‍ ആചാരം വീടിണ്ടെ പടിക്കല്‍ വരെ മാത്രാക്കി. നന്ദി. നാട്ടാചാരങ്ങളെ ഈ-താളുകളിലൂടെ നിലനിര്‍ത്തുന്നതിന്

July 12, 2008 4:27 PM


ഹരീഷ് തൊടുപുഴ said...
ചേച്ചീ വീണ്ടും ഒരു വിജ്ഞാനപ്രദമായ പോസ്റ്റു കൂടി, അഭിനന്ദനങ്ങള്‍...

July 12, 2008 4:41 PM


പ്രിയ ഉണ്ണികൃഷ്ണന്‍ said...
ദശപുഷ്പ വീവരണം നന്നായി.

ഇതിലിപ്പോ ചേരാ‍യ്മയൊന്നൂം കാണണില്ലോ

July 12, 2008 4:57 PM


പ്രവീണ്‍ ചമ്പക്കര said...
ആഷാഡത്തിലെ വിവരണവുമായി വത്യാസം ഒന്നും എനിക്കു തോന്നി ഇല്ല. കഴിഞ്ഞ തുലാമാസത്ത്തില്ല് അച്ചന്റെ സപിണ്ഡി നടത്തിയപ്പോള്‍ ദശപുഷ്പവും അതികൊണ്ടുള്ള മാലയും വേണ്ടിവന്നു. അപ്പോള്‍ ഇതെല്ലാം പറന്പില്‍ നടന്നു പറിച്ചതായി ഓര്‍ക്കുന്നു.

July 12, 2008 5:10 PM


ബിന്ദു കെ പി said...
കുഞ്ഞന്‍: ഔഷധമൂല്യമുള്ള സസ്യങ്ങള്‍ പലതുമുണ്ടെങ്കിലും പൌരാണിക കാലം മുതലേ ദശപുഷ്പങ്ങള്‍ എന്നറിയപ്പെടുന്നത് ഇവയാണ്.

രാജീവ്,പാമരന്‍: കമന്റിന് നന്ദി

തോന്ന്യാസി: ഹ..ഹ..“തിരുകാളി” അന്വേഷിച്ച് ഒരുപാട് അലഞ്ഞിരിക്കുമല്ലോ

ധ്വനി: ആഷയുടെ പോസ്റ്റ് ഒന്നുകൂടെ വായിച്ചു നോക്കൂ. ചേരായ്കയുണ്ടോ?ഇല്ലല്ലോ.

ശെഫി, വിഷ്ണു : നന്ദി.

ആഷ: ആഷയുടെ പോസ്റ്റ് കണ്ടു.ഇങ്ങനെയൊരു പോസ്റ്റ് വന്ന വിവരം അറിഞ്ഞിരുന്നില്ല. എങ്കില്‍ ഞാന്‍ ഈ പോസ്റ്റ് ഇടുമായിരുന്നില്ല.ചിത്രങ്ങളും വിവരണങ്ങളും അത്രയ്ക്ക് ഗംഭീരമായിട്ടുണ്ട്. ജൂണ്‍ 20ന് മാതൃഭൂമി പത്രത്തില്‍ ദശപുഷ്പം എന്ന പേരില്‍ ഒരു ലേഖനം കണ്ടിരുന്നു. അതായിരുന്നു പ്രചോദനം.
പിന്നെ ആഷയുടെ കൃഷ്ണക്രാന്തി പൊരിവെയിലത്ത് കുറച്ചു കൂമ്പി നില്‍ക്കുന്നതല്ലാതെ വേറെ വ്യത്യാസമൊന്നും തോന്നിയില്ല. ഞങ്ങളുടെ നാട്ടില്‍ കാണുന്നവയില്‍ നീല നിറമുള്ള പൂക്കളാണുള്ളത്.

സ്മിത: അതെ. പലതും നമുക്ക് നഷ്ടമാവുന്നു..

ചന്ദു: ഔഷധഗുണങ്ങളെ പറ്റി വിവരിക്കാന്‍ മാത്രം വിവരം കമ്മിയാണ്.
ആഷയുടെ
http://ashaadam.blogspot.com/2008/07/desapushpam.html
എന്ന പോസ്റ്റില്‍ കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും കാണാം.

രഞ്ജിത്ത്: നന്ദി.

സരിജ: എനിയ്ക്കും ഉണ്ടായിരുന്നു സമാനമായ അനുഭവം. “കാടും പടലും” തലയില്‍ വച്ചു നടക്കുന്നതിന് കളിയാക്കല്‍.

ഹരീഷ്, പ്രിയ: നന്ദി കേട്ടോ..

പ്രവീണ്‍: ദശപുഷ്പങ്ങളിലെ ചെറൂള ബലികര്‍മ്മങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് കേട്ടിട്ടുണ്ട്.

July 12, 2008 7:09 PM


ഗോപക്‌ യു ആര്‍ said...
കഴിഞ്ഞ വര്‍ഷം എന്റെ ഭാര്യ ദശപുഷ്പം നട്ടുപിടിപ്പിക്കണം എന്നു പറഞ്ഞ്‌ നടക്കുന്നുണ്ടായിരുന്നു...പക്ഷെ എല്ലാം കിട്ടിയില്ല....
..

July 12, 2008 10:04 PM


ഗോപക്‌ യു ആര്‍ said...
കഴിഞ്ഞ വര്‍ഷം എന്റെ ഭാര്യ ദശപുഷ്പം നട്ടുപിടിപ്പിക്കണം എന്നു പറഞ്ഞ്‌ നടക്കുന്നുണ്ടായിരുന്നു...പക്ഷെ എല്ലാം കിട്ടിയില്ല....
..

July 12, 2008 10:08 PM

ബിന്ദു കെ പി said...

അനൂപ്‌ കോതനല്ലൂര്‍ said...
തിരുവാതിരരാവില്‍ ദശപുഷം പെണ്‍കുട്ടികള്‍
ചൂടാറുള്ളത് കണ്ടിട്ടുണ്ട്
അതൊക്കെ ബാല്യത്തിന്റെ ഓര്‍മ്മയാണ്
മനോഹരമായ വിവരണം
ബിന്ദ്ദു.

July 13, 2008 12:01 AM


കാപ്പിലാന്‍ said...
ഈ അറിവുകള്‍ പങ്ക് വെച്ചതില്‍ നന്ദി

July 13, 2008 4:39 AM


പ്രവീണ്‍ ചമ്പക്കര said...
ചെറൂള മാത്രം അല്ല് ബലിക്ക് ഉപയോഗിക്കുന്നത്.സപിണ്ഡി നടത്തുംബോള്‍ ദശപൂഷ്പങ്ങള്‍ എല്ലാം തന്നെ ഉപയോഗിക്കും.കൂടാതെ അതിന്റെ അവസാനം “കാശിക്കുവിടുക” എന്നുള്ള ഒരു ചടങ്ങിനുശേഷം തിരികെ വരുന്ന ആളെ ഈ ദശപുഷ്പമാല ഇട്ടാണ് സ്വീകരിക്കുക. ...എല്ലാം ഓരോ ആചാരങ്ങള്‍...

July 13, 2008 9:36 AM


Gopan (ഗോപന്‍) said...
വളരെ നല്ല പോസ്റ്റ് ബിന്ദൂ. ഇവിടെ ആദ്യമാണ്.
ആശയുടെ പോസ്റ്റിന്‍റെ തുടര്‍ച്ചയോ എന്ന് തോന്നിപ്പോയി. :)

July 13, 2008 1:17 PM


kaithamullu : കൈതമുള്ള് said...
എല്ലാം നല്ല പരിചയമുള്ള പേരുകള്‍ തന്നെ. പക്ഷെ ഇപ്പോ പറമ്പില്‍ ഇതൊന്നും കാണുന്നേയില്ല.
പറമ്പില്‍ കാളത്തേക്കും നനയുമൊക്കെയുണ്ടായിരുന്ന കാലത്ത് ഓരോന്നും പേര്‍ പറഞ്ഞ് പറിച്ചെടുക്കുമായിരുന്നു.

ഓര്‍മ്മകള്‍...
നന്ദി ബിന്ദൂ!

July 13, 2008 4:49 PM


നിരക്ഷരന്‍ said...
നാട്ടുകാരീ... നല്ല പോസ്റ്റ്.
ഇതൊക്കെ ഇക്കാലത്തും തൊടിയിലൊക്കെ ഉണ്ടോ ?

July 13, 2008 8:48 PM


My......C..R..A..C..K........Words said...
thanks...dasapushpathe kurichulla thettidhaarana maari...

July 15, 2008 4:43 PM


അനില്‍@ബ്ലോഗ് said...
പുത്തന്‍വേലിക്കര എന്റെ ഗ്രാമവും, ദശപുഷ്പവും നിരവധി തവണ ഓടിച്ചു നോക്കിയിരുന്നു. ആ‍ണവ കരാറിനു പിന്നാലെ ഓട്ടമായതിനാല്‍ വിട്ടുപോയി.
നന്നായിട്ടുണ്ടു, മോള്‍ക്കു വളരെ പ്രയോജനപ്രദമായി, എനിക്കും.
ആശംസകള്‍.

July 16, 2008 12:37 PM


ഇന്‍ഡ്യാഹെറിറ്റേജ്‌ said...
ഈ പോസ്റ്റ്‌ നന്നായിട്ടുണ്ട്‌. ഇതുപോലെയുള്ളവ ഇനിയും പ്രതീക്ഷിക്കുന്നു
വിഷ്ണുക്രാന്തി/ കൃഷ്ണക്രാന്തി എന്ന ചെടിയുടെ യഥാര്‍ഥനാമം വിഷ്ണുഗ്രന്ധി എന്നായിരുന്നു, അത്‌ പറഞ്ഞു പറഞ്ഞ്‌ ഇപ്പോഴത്തെ പോലെ ആയിപ്പോയി എന്നു പറഞ്ഞു കേട്ടിട്ടുണ്ട്‌.

July 16, 2008 5:03 PM

ബിന്ദു കെ പി said...

ഒരു സ്നേഹിതന്‍ said...
ഇതില്‍ പലതും പറമ്പിലൊക്കെ മുമ്പ് കണ്ടിട്ടുന്ടെന്കിലും ദശപുഷ്പത്തെ കുരിച്ഛരിവില്ലായിരുന്നു, നല്ലൊരു നാട്ടു്വിവരങ്ങള് സമ്മാനിച്ചതിന് നന്ദി....

July 17, 2008 12:53 PM


ശ്രീ said...
ഇങ്ങനെ ഒരു പോസ്റ്റ് നന്നായി, ചേച്ചീ.
:)
ആഷ ചേച്ചിയുടെ പോസ്റ്റിലാണ് ആദ്യമായി ദശപുഷ്പങ്ങളെല്ലാം ഒരുമിച്ചു കാണുന്നത്.

July 17, 2008 1:49 PM


അരൂപിക്കുട്ടന്‍/aroopikkuttan said...
യത്ര നാര്യസ്തു പൂജ്യന്തേ
രമന്തേ തത്ര ദേവതാ...

എന്റെ ബ്ലോഗില്‍ വന്ന് എന്നെ അനുഗ്രഹിക്കണം!!മാതൃവന്ദനം!!

July 17, 2008 4:25 PM

ജെ പി വെട്ടിയാട്ടില്‍ said...

hi bindu
really enjoyed with the illustrated desriptions u hv provided about DASAPUSHPANGAL...
my malaylam font IKON is not visible now...
can u tell me wher is the problem...

lots of love and prayers
jp uncle @ trichur

ഓര്‍മ്മക്കായ് said...

ബിന്ദുവിന്റെ ബ്ലോഗ് ഒത്തിരി ഇഷ്ടപ്പെട്ടു. മൈന ഉമൈബാന്റെ രചനകള്‍ നല്ല വായനാനുഭവം പകരുന്നു (മാതൃഭൂമി ആഴ്ചപ്പതിപ്പ്.) മൈനയെക്കള്‍ നന്നായി ബിന്ദുവിനു എഴുതാന്‍ കഴിയും. അങ്ങിനെ വല്ലതുമുണ്ടോ ?

ജെ പി വെട്ടിയാട്ടില്‍ said...

ബിന്ദുക്കുട്ടീ
എന്താ വിശേഷം
തിരുവാതിര അടുത്തല്ലോ...
ദശപുഷ്പം ചൂടാനുള്ള സമയമടുത്ത് വരുന്നു...
അടുത്ത 6 മാസത്തേക്ക്
ശിവന്‍, പാര്‍വതി, കൃഷ്ണന്‍, ഗണപതി, അയ്യപ്പന്‍, സുബ്രഫ്മണ്യന്‍, ഹനുമാന്‍, നാഗങ്ങള്‍, ബ്രഹ്മരക്ഷസ് - എന്നീ ദേവി ദേവര്‍ന്മാര്‍ക്കുള്ള വിശേഷാല്‍ പൂജകള്‍ എന്താണെന്ന് അറിഞ്ഞാല്‍ തരക്കേടില്ല..
അറിയില്ലെങ്കില്‍ കൂട്ടുകാരോട് ചോദിച്ച് പറയണം...
പഞ്ചാംഗത്തിലും, കലണ്ടറിലും എല്ലാം ഉണ്ടെന്ന് പറയുന്നു..
പക്ഷെ എളുപ്പം ഇതാണല്ലോ.....

anees said...

ബിന്ദു.. നന്ദി...നന്ദി....നന്ദി...

sojan p r said...

വളരെ വിജ്ഞാനപ്രദമായ പോസ്റ്റ് .ചിത്രങ്ങളും നന്നായിരിക്കുന്നു.നന്ദി
ദശമൂലങ്ങളെകുറിച്ച് ഇത്തരം ഒരു പോസ്റ്റ് ഉണ്ടായെന്കില്‍ നന്നായിരുന്നു

sasi v.p said...

hai bindu

this something realy intrested...very rare images...welcome

കൃഷ്ണഭദ്ര said...

നന്നായിട്ടുണ്ട്

ഒരു വഴിപോക്കന്‍

ജെ പി വെട്ടിയാട്ടില്‍ said...

ഞാന്‍ കുറെ നാളുകളായി അന്വേഷിച്ചിരുന്നതാ ഈ ദശപുഷ്പങ്ങളെപറ്റിയുള്ള അറിവും അവയുടെ ചിത്രങ്ങളും.

തിരുവാതിരനാളില്‍ പ്രത്യേകിച്ച് ധനുമാസത്തിലെ തിരുവാ‍തിര നാളില്‍ സ്ത്രീകള്‍ ദശപുഷ്പം ചൂടുന്നതിനെ പറ്റി പറഞ്ഞ് കേട്ടിട്ടുണ്ട്.

ഞാന്‍ ഏതാണ്ട് രണ്ട് വര്‍ഷം മുന്‍പ് തിരുവാതിക്കളി ഒരു വിഡിയോ ആല്‍ബമായി പുറത്തിറക്കിയിരുന്നു. അതിന് പ്രസീദ്ധ എഴുത്തുകാരി ശ്രീമതി കെ ബി ശ്രീദേവി ഒരു പ്രസ്ണ്ടേഷന്‍ നല്‍കിയിരുന്നു. ഒരു ആഖ്യാനം പോലെ.അവരെയും അങ്ങിനെ ആ അല്‍ബത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.


ഈ ആല്‍ബത്തിന്റെ ഒരു കോപ്പി അയച്ച് തരാവുന്നതാണ്.

അതില്‍ അവര്‍ ദശപുഷ്പത്തെ പറ്റി പറയുന്നുണ്ട്. പക്ഷെ ഇന്ന് ഈ ചിത്രങ്ങള്‍ ക്ണ്ടപ്പോള്‍ എനിക്ക് അതിയായ സന്തോഷം ഉണ്ടായി.

പോസ്റ്റ് വളരെ ഇഷ്ടപ്പെട്ടു.

ശ്രീരാജ്‌ കെ. മേലൂര്‍ said...

NAVADHANYANGAL KOOTI PLEASE.....

Unknown said...

ദശപുഷ്പത്തെക്കുറിച്ച് ഇങ്ങനെയൊരു അറിവ് തന്നതിന് വളരെയധിക നന്ദി......

MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.

Back to TOP