Thursday, October 1, 2009

പാരിജാതം തിരുമിഴി തുറന്നൂ...

പഴയന്നൂരുള്ള ഒരു ബന്ധുഗൃഹം സന്ദർശിച്ച അവസരത്തിൽ, കാറ്റിൽ നിന്നൊഴുകിയത്തിയ സുഗന്ധത്തിന്റെ ഉറവിടം അന്വേഷിക്കവേ, മുറ്റത്തൊരു കോണിൽ മതിലിനോടു ചേർന്നു നിൽക്കുന്ന മരത്തിനടുത്തേക്ക് ഞാൻ ക്ഷണിക്കപ്പെട്ടു. അടിമുടി കുഞ്ഞുകുഞ്ഞു വെളുത്ത പൂങ്കുലകൾ വാരിച്ചൂടി നിൽക്കുന്ന ആ മരത്തെ ചൂണ്ടി ഗൃഹനാഥൻ പറഞ്ഞു “ഇതാണ് പാരിജാതം”.

അതെ, ഗന്ധർവ്വകഥകളിലെ നിത്യസാന്നിദ്ധ്യമായ പാരിജാതം!!

താമസിയാതെ തന്നെ പാരിജാതത്തെ ക്യാമറയിൽ ആവാഹിക്കാനുള്ള ശ്രമങ്ങളാരംഭിച്ചു.....


ഇതാ, പൂങ്കുലകൾ...



പൂങ്കുല കുറച്ചുകൂടി അടുത്ത്:

ഒരു പൂവിന്റെ ക്ലോസപ്പ്: (ഇതളുകൾ നനുത്ത രോമങ്ങളാൽ ആവൃതമാണെന്നു കാണാം)

മതിലിന്റെ മുകളിലെ പാരിജാതപ്പൂമെത്ത:

46 പ്രതികരണങ്ങള്‍:

ബിന്ദു കെ പി said...

പാരിജാതം തിരുമിഴി തുറന്നൂ...

അഭി said...

മനോഹരമായ ചിത്രങ്ങള്‍

കണ്ണനുണ്ണി said...

manoharam aayittundu chechi...

ഹരീഷ് തൊടുപുഴ said...

പാരിജാതം തിരുമിഴി തുറന്നൂ...

കുളക്കടക്കാലം said...

നന്നായി.....നല്ല 'സുഗന്ധമുണ്ട്'..........

മീര അനിരുദ്ധൻ said...

പാരിജാതം ഇതാണു എന്നറിയില്ലാരുന്നു ബിന്ദൂ.ഈ പോസ്റ്റിനു നന്ദി

siva // ശിവ said...

I am seeing this flower for the first time.... Thanks....

ജെ പി വെട്ടിയാട്ടില്‍ said...

ബിന്ദു

പാരിജാതം കണ്ടപ്പോള്‍ പണ്ട് എന്റെ ഞമനേങ്ങാട്ടെ തറവാട്ടുമുറ്റത്തുണ്ടായിരുന്ന പാരിജാതത്തെയാണ്.അതിന്റെ പൂക്കള്‍ക്ക് പ്രത്യേക ഗന്ധമാണ്. മരത്തില്‍ കയറി പറിക്കാന്‍ പറ്റാത്തതാണല്ലോ അതിന്റെ പൂക്കള്‍. താഴത്ത് നിന്ന് പെറുക്കി എടുക്കണം.

ചിലപ്പോള്‍ ഹേമയും ഉമയും [അമ്മായിയുടെ മക്കള്‍] മരത്തിന്റെ ചുവട്ടില്‍ വൈകിട്ട് മുണ്ട് വിരിച്ചിടും. എന്നിട്ട് കാലത്ത് അതെടുത്ത് മാല കോര്‍ക്കും. ഒന്നെനിക്കും തരും.

അങ്ങിനെ പിന്നെ കാലങ്ങളായി ഞാന്‍ പാരിജാതം കാണാറില്ല. ഞാന്‍ തൃശ്ശൂരില്‍ താമസമായപ്പോള്‍ ഒരു ദിവസം നടക്കാന്‍ പോകുമ്പോള്‍ എന്റെ അടുത്തുള്ള അംബികാ മേനോന്റെ വീട്ടിലെ പാരിജാതപ്പൂക്കല്‍ ഫുട്ട് പാത്തിലേക്ക് വീണുകിടക്കുന്നത് കണ്ടു.

ഞാന്‍ അവിടെ കയറി അവരെ പരിചയപ്പെട്ട്,കുറേ നാള്‍ പാരിജാതപ്പൂക്കള്‍ പെറുക്കാറുണ്ടായിരുന്നു.

അതിന്റെ സുഗന്ധം എന്നെ പലതും ഓര്‍മ്മിപ്പിക്കാറുണ്ട്.

ഏതായാലും പാരിജാതം ഓര്‍മ്മിപ്പിച്ച ബിന്ദുവിനും എന്റെ അഭിനന്ദനങ്ങള്‍. ഞാന്‍ ഈ കമന്റ് എഴുതുമ്പോള്‍ ബിന്ദു ഓണ്‍ലൈനില്‍ ഉണ്ടായിരുന്നു. ഞാന്‍ പാരിജാതത്തിന്റെ കമന്റ് എഴുതുകയാണെന്നും പറഞ്ഞു.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

പാരിജാതം കണ്ടു..നന്ദിയുണ്ടേട്ടോ.

Unknown said...

പാരിജാതം തിരുമിഴി തുറന്നൂ...
മനോഹരമായിരിക്കുന്നു ചിത്രങ്ങള്‍....
പൂക്കള്‍ കൊഴിഞ്ഞു വീണു കിടക്കുന്ന ആ ഫോട്ടോ അടിപൊളി..

Anil cheleri kumaran said...

മനോഹരം..!

നിരക്ഷരൻ said...

പാല പൂക്കുമ്പോള്‍ പ്രേതങ്ങള്‍ ഇറങ്ങുമെന്നൊക്കെ പറയുന്നതുപോലെ പാരിജാതം പൂക്കുന്ന കാലത്ത് പ്രേതങ്ങള്‍ ഇറങ്ങുമോ ബിന്ദൂ....? :)

പടങ്ങള്‍ക്ക് നന്ദി.

krish | കൃഷ് said...

പാരിജാതത്തിന്റെ സുഗന്ധം’നുകര്‍ന്നു’.

Typist | എഴുത്തുകാരി said...

പണ്ട് എന്റെ വീട്ടിലുമുണ്ടായിരുന്നും ഒരു പാരിജാതം. പിന്നെ എപ്പഴോ അതു് വെട്ടി പോയി.

Anonymous said...

njaanoruputhumakham photos assalayittunde enthokkeyomis cheyyunnu K.S.A HOLY MAAKKAYILNINNUM ORU MAVATTUPUZHAKKARAN

പാവപ്പെട്ടവൻ said...

പവിഴമല്ലി പൂവിതള്‍ വിരിഞ്ഞു മതിക്കുന്ന ഒരു സുഗന്ധം ചെറുകാറ്റും കൂടേ ഉണ്ടങ്കില്‍ പിന്നെ പറയണ്ട മനോഹരം ആശംസകള്‍

അനില്‍@ബ്ലോഗ് // anil said...

ചിത്രങ്ങള്‍ കാണുമ്പോള്‍ തന്നെ സുഗന്ധം പടരുന്നത് പോലെ.
നന്ദി.

ബിന്ദു കെ പി said...

പാരിജാതം കാണാനെത്തിയ എല്ലാ സുഹൃത്തുക്കൾക്കും നന്ദി...

നിരക്ഷരാ, പാരിജാതം പൂക്കുമ്പോൾ ഇറങ്ങുന്നത് പ്രേതങ്ങൾ അല്ലാ, ഗന്ധർവ്വന്മാരാണ്. രാത്രികാലങ്ങളിൽ ഗന്ധർവ്വന്മാർ ഈ മരത്തിലാണ് വസിക്കുന്നത് എന്നാണ് വിശ്വാസം. കണ്ടുപിടിക്കാമെന്ന വ്യാമോഹമൊന്നും വേണ്ട കേട്ടോ...:) :)
കാരണം, സുന്ദരിമാരായ കന്യകമാരെ തേടിയാണ് ടി.കക്ഷികൾ വരുന്നത്. മറ്റുള്ളവർക്കൊക്കെ അവർ അദൃശ്യരായിരിക്കും!!

poor-me/പാവം-ഞാന്‍ said...

വടക്കു നിന്നു കാറ്റു കൊണ്ടുവന്ന സുഗന്ധം ഷാരസ്സ്യാരെ ക്ഷണിച്ചത് പൂത്തുലഞു നില്‍ക്കുന്ന പാരിജാത മരത്തിനടുത്തേക്കാണു. അടുത്തു നിന്നു പാരിജാത മരവും വീണും വീഴാതെയും കിടക്കുന്ന പുഷ്പങളും നോക്കി ആസ്വദിച്ചിട്ടു കൂടെ കരുതാറുള്ള 'മടിപ്പുറം" തുറന്നു പാരിജാത പ്പൂക്കളെ ക്കുറിച്ചുള്ള എല്ലാ വിവരവും മനസ്സിലാക്കി. പിന്നെ സന്തഹ സഹചാരിയായ പടപ്പെട്ടി തുറന്നു " കുനിഞു നിന്നു" പാരിജാത മരം നെറുക മുതല്‍ കട വരെയുള്ള ഒരു ചിത്ര മെടുത്തു.പിന്നെ എല്ലാ കോണുകളില്‍ നിന്നും മിന്നല്‍ വീശി.ഒരു ബ്ളോഗു കൂടി പോസ്റ്റ് ചെയ്തിട്ടെ അടങിയുള്ളൂ.

നിലാവുള്ള ആ രാത്രിയില്‍  കടലിനടിയിലൂടെയുള്ള കേബിളിലൂടെ സഞ്ചരിച്ച ഈ വിവരങള്‍ ആസ്വദിച്ചു ഏഴാം കടലിനക്കരെ ഒരു കോമള പ്പിഷാരടി ഒരു മൂളിപ്പാട്ടൊടെ ഉറങാന്‍ കിടന്നു....അപ്പൊഴും പാരിജാത ഗന്ധവും പേറി കാറ്റടിക്കുന്നുണ്ടായിരുന്നു.

asdfasdf asfdasdf said...

സത്യം പറഞ്ഞാല്‍ ആദ്യമായിട്ടാണ് പാരിജാതം ശ്രദ്ധിക്കുന്നത്. പടങ്ങള്‍ വളരെ മനോഹരം.

പൂതന/pooothana said...

ബ്ളോഗിനിയെ നേരിട്ടു കണ്ടീട്ടില്ല. കാര്‍ട്ടൂണില്‍ നിന്നു മനസ്സിലാകുന്നത് സുകേശിനിയും അത്യുന്നതയും ആയ താങ്കള്‍ ടി മരത്തിന്റെ അടുത്തു സന്ധ്യക്കു നിന്നാല്‍ ആ ഗ്രാമത്തിലെ ജന സംഖ്യ കുറയാന്‍ നല്ല സാദ്ധ്യത കാണുന്നു.

ബിന്ദു കെ പി said...

പൂതന: ഞാൻ പോയത് രാവിലെ ആയത് ആ നാട്ടുകാരുടെ ഭാഗ്യം!

മാണിക്യം said...

പാരിജാതമലരേ മലരേ
പാരിജാതമലരേ..
പാതിവിടര്‍ന്ന നിന്‍ തിരുമിഴിയിതളില്‍
പകല്‍ക്കിനാവോ പരിഭവമോ?

ചിത്രങ്ങള്‍ മനോഹരം..!

പ്രേം I prem said...

പാരിജാതം തിരുമിഴി തുറന്നൂ... കൂടെ ബിന്ദുവിന്റെ മിഴികളും തുറന്നു ... എന്റെ രണ്ടു മിഴിയും കൂടുതല്‍ തുറന്നൂ ... ഒരു നിരാശ മാത്രം സുഗന്ധം .... ബിന്ദുവിന്റെ വാക്കുകളിലൂടെ അതും കിട്ടി . നന്ദി .

വയനാടന്‍ said...

മനോഹരം ഈ പൂക്കാഴ്ച്ചകൾ
:)

നിങ്ങളുടെ സ്വന്തം ടുട്ടുസ് :) said...

സൂപ്പര്‍ ഫോടോസ്

കുഞ്ഞൻ said...

ബിന്ദുജീ..

പാരിജാത മരവും പൂവും ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും തിരിച്ചറിവ് ഇല്ലായിരുന്നു. നന്ദി ഈ പടങ്ങൾക്ക്.

മണിഷാരത്ത്‌ said...

സത്യത്തില്‍ ഞാന്‍ മറ്റൊരു ചെടിയായിരുന്നു പാരിജാതം എന്നു കരുതിയിരുന്നത്‌.മൂന്നാറിനു പോകുന്ന വഴിയില്‍ പള്ളിവാസല്‍ എത്താറാകുമ്പോള്‍ റോഡരുകില്‍ അതിയായ സുഗന്ധമുള്ള ചെടികള്‍ റോഡിനിരുവശവും വള്ര്ന്നുനില്‍ക്കുന്നതു കാണാം.പൂക്കള്‍ ചെറിയ വെളുത്തവയാണ്‌.അവിടത്തുകാര്‍ പാരിജാതമെന്നാണിതിനെ വിളിക്കുന്നത്‌.വലിയ മരമാകില്ല.അതല്ല ഈ ചെടിയെന്നു തോന്നുന്നു...

Sureshkumar Punjhayil said...

Enteyum veettumuttathekku ...!

Manoharam, ashamsakal...!!!

yousufpa said...

പാരിജാതം പൂക്കുന്ന തിരുമുറ്റം ഉള്ള ഭാഗ്യവാനാണ് ഞാന്‍.
ഭാവുകങ്ങള്‍

വികടശിരോമണി said...

പാരിജാതവും യക്ഷിയും ബാല്യവും കൂടിക്കുഴയുന്ന ഒരു പൂക്കാലത്തിന്റെ ഓർമ്മ തന്നതിന്,
നന്ദി.

പ്രവാസം..ഷാജി രഘുവരന്‍ said...

മിഴി തുറന്ന പാരിജാതം നന്നായിരിക്കുന്നു .
നാട്ടിലുളപോള്‍ പാരിജാതം പുക്കുന്ന സമയത്ത്
രാത്രിയില്‍ ഒഴുകി വരുന്ന സുഗന്ധം .ആ ഓര്‍മ്മകള്‍
തന്നതിന് നന്ദി

സന്തോഷ്‌ പല്ലശ്ശന said...

നല്ല ഫോട്ടോഗ്രാഫ്സ്‌

MP SASIDHARAN said...

പാരിജാതം കൃഷ്ണൻ സത്യഭാമക്ക്‌ നൽകി ....

നിരക്ഷരൻ സൂചിപ്പിച്ച പോലെ പാലപ്പൂ ഗന്ധർവ്വന്മാർക്കും ഇഷ്ടമാണ്‌.
പത്മരാജന്റെ ഞാൻ ഗന്ധർവ്വനിലെ പാട്ടിൽ പാലപ്പൂവേ നിൻ തിരു മംഗല്യത്താലി തരൂ......
പാരിജാതം അഗാധ പ്രണയത്തിന്റെ പ്രതീകമത്രെ. സത്യഭാമ വീട്ടുമുറ്റത്തു നട്ടു നനച്ച മരം.
തോക്കുകൾ കഥ പറയുന്നു എന്ന ചിത്രത്തിൽ വയലാറിന്റെ പാരിജാതം അത്രക്കു മധുരമായതും പ്രണയമയിയായ നീലോൽപല മിഴിയാൾ നിറഞ്ഞതിനാലല്ലേ.
ബിന്ദുവിന്റെ ചിത്രങ്ങൾ ആനന്ദബിന്ദുക്കളായി.നന്ദി

ഗൗരിനാഥന്‍ said...

നല്ല ഫോട്ടോസ്

ശ്രീ said...

നല്ല ചിത്രങ്ങള്‍, ചേച്ചീ

നരിക്കുന്നൻ said...

നല്ല ചിത്രങ്ങൾ... പ്രത്യേകിച്ച് ആ രോമംകിളിർത്ത് നിൽക്കുന്ന പൂവും നിലത്ത് വീണ് കിടക്കുന്ന സുഗന്ധവും വല്ലാതെ ഇഷ്ടമായി.

വീകെ said...

പാരിജാതത്തിന്റെ ഒരു മണം അടിക്കാൻ തുടങ്ങിയിട്ട് കുറച്ചു ദിവസമായി. എവിടെന്നാണന്നു ഒരു പിടിയൂം കിട്ടിയിരുന്നില്ല.
അങ്ങനെ ഈ പാരിജാത മണവും തേടി നടക്കുമ്പോഴാണു ബിന്ദു ച്ചേച്ചിയുടെ അടുത്ത് വന്നു പെട്ടത്.
പാരിജാതം കണ്മിഴി തുറന്നു...എന്നൊരു പാട്ട് പണ്ട് ഞങ്ങളുടെ നാടകത്തിൽ ഉണ്ടായിരുന്നു.

പാരിജാതം നേരിട്ട് കണ്ടിട്ടില്ല. ഇപ്പോ‍ഴാണ് അതിന്റെ ചിത്രമെങ്കിലും കാണുന്നത്.

ഭാവുകങ്ങൾ ചേച്ചി.

ചേച്ചിപ്പെണ്ണ്‍ said...

ഇതാണോ പാരിജാതം ....?
ഞാന്‍ ഇത്രേം നാള്‍ ഓര്‍ത്തിരുന്നത് നദ്യര്‍വട്ടത്തിന്റെ പോലെ ഇല ഉള്ള , റോസാ പൂ പോലെ വല്യ പൂക്കള്‍
(ഓഫ് വൈറ്റ് ) ഉള്ള ഒരു ചെടിയാ പാരിജാതം ന്നാ ... നല്ല സുഗന്ധവും ഉണ്ട് ആ പൂക്കള്‍ക്ക്‌
അപ്പൊ അതിന്റെ പേര്‍ എന്താണാവോ ?

Unknown said...

നല്ല പൊസ്റ്റ് എനിക്ക് ഇഷ്ടമായി

Unknown said...
This comment has been removed by the author.
Unknown said...

അവള്‍ ആദ്യമായി എന്നോട് ഇഷ്ടമാണ് എന്ന് പറഞ്ഞപ്പോള്‍ ഒരായിരം പാരിജാത പൂക്കള്‍ ഒന്നിച്ചു വിരിഞ്ഞ സുഗന്തമായിരുന്നു ആ വാക്കുകള്‍ക്കു.....

ഞാന്‍ പുണ്യവാളന്‍ said...

പാരിജാതം തപ്പി ഇറങ്ങിയതാണ് കണ്ടതില്‍ സന്തോഷം ആശംസകള്‍

ജെ പി വെട്ടിയാട്ടില്‍ said...

ഞാനും ഒരിക്കല്‍ എഴുതിയിരുന്നു പാരിജാതത്തെപ്പറ്റി.. വളരെ നീണ്ടുനില്‍ക്കുന്ന പരിമളമാണ് പാരിജാതത്തിന്റെ. മരത്തില്‍ കയറി പറിക്കാന്‍ പറ്റില്ല്, താഴെ വീണുകിടക്കുന്നത് പെറുക്കി എടുക്കണം.

Unknown said...

വെളുത്ത ഇതളുകളുടെ മധ്യത്തിൽ ചുവപ്പു നിറമുളള പൂക്കൾ , മുല്ലപ്പൂവിനോട് സാമ്യംം....
അതാവും പാരിജാതം എന്ന് ഇത്രയും നാൾ തെറ്റിദ്ധരിച്ചിരുന്നു. നല്ല ഒരറിവ് ചിത്ര സഹിതം അവതരിപ്പിച്ചതിന് നന്ദി...

Unknown said...

വീട്ടിൽ കാലങ്ങളായി ഉണ്ടായിരുന്ന പാരിജാതം രണ്ടുവർഷം മുമ്പത്തെ ഒരു കർക്കിടകകാറ്റിൽ കടപുഴകി വീണു. രാവുകളെ സുഗന്ധപൂരിത മാക്കിയിരുന്നു അത്‌.

MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.

Back to TOP