പുത്തന്‍വേലിക്കര. എറണാകുളം-തൃശൂര്‍ ജില്ലകളുടെ അതിര്‍ത്തിപ്രദേശത്ത് സ്ഥിതി ചെയ്യുന്ന നാട്ടിന്‍പുറം.കൌതുകകരമായ സ്ഥലപ്പേര് അല്ലേ. ഇതെന്താ, പുതിയ വേലികളുള്ള കരയാണോ എന്നു പലരും എന്നോട് ചോദിച്ചിട്ടുണ്ട്. എന്നാല്‍, നൂറ്റാണ്ടുകള്‍ക്ക് മുന്‍പുണ്ടായ വലിയൊരു വേലിയേറ്റത്തില്‍ കടലായിരുന്ന പല ഭാഗങ്ങളും കരയായി മാറുകയും കരയായിരുന്നവ കടലായി മാറുകയും ചെയ്തുവത്രേ. അതുവരെ കണ്ടിട്ടില്ലാത്തവിധം ഉണ്ടായ പുത്തന്‍ വേലിയേറ്റത്തില്‍ സൃഷ്ടിക്കപ്പെട്ട കരയാണ് പുത്തന്‍വേലിക്കര എന്നാണ് ഐതിഹ്യം. പുഴകളും, തോടുകളും വയലുകളും കുളങ്ങളും കുന്നുകളും കൊണ്ട് സമ്പന്നമായിരുന്ന പ്രദേശം.കാലഘട്ടത്തിന്റെ അനിവാര്യതയാല്‍ ഇന്ന് ആ സമ്പന്നതക്ക് മങ്ങലേറ്റുതുടങ്ങിയിരിക്കുന്നു എന്ന് പറയാതെ വയ്യ. എങ്കിലും..
ചില ദൃശ്യങ്ങള്‍ ഇതാ, നിങ്ങള്‍ക്കായി..
പെരിയാറിന്റേയും ചാലക്കുടിപ്പുഴയുടേയും സംഗമസ്ഥാനം. കണക്കന് കടവ് പാലത്തില്‍ നിന്നുള്ള ദൃശ്യം..
പെറിയാറിന്റെ തീരത്തുള്ള മാളവനയില്‍ നിന്നുള്ള ദൃശ്യം
പുഴയിലുള്ള പുരാതനമായ പാറക്കൂട്ടം: മാളവന പാറ.
പുഴയുടെ തീരത്തൊരു കൊച്ചു ക്ഷേത്രം: മാളവന ശിവക്ഷേത്രം.
ക്ഷേത്രത്തിനു മുന്നില്‍ നിന്നുള്ള പുഴയുടെ ദൃശ്യം
ഒരേ മതില്‍ക്കെട്ടിനുള്ളില്‍ രണ്ട് അമ്പലങ്ങള്‍: പടിഞ്ഞാട്ട് അഭിമുഖമായി കരോട്ടുകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രവും കിഴക്കോട്ട് അഭിമുഖമായി കാട്ടുനിലത്ത് സുബ്രഹ്മണ്യസ്വാമി ക്ഷേത്രവും. ബാല്യ കാല സ്മരണകള്‍ ഉറങ്ങിക്കിടക്കുന്ന ക്ഷേത്രപരിസരം. “അമ്പലവാസി”കളില്‍ പിഷാരടി സമുദായത്തില്‍ പെട്ട ഞങ്ങള്‍ക്ക് തലമുറകളോളം ഉപജീവനമാര്ഗ്ഗമായിരുന്നത് ഈ ക്ഷേത്രങ്ങളിലെ കഴകവൃത്തിയായിരുന്നു.
കല്‍ത്തൊട്ടി: പണ്ട്, മേയാന്‍ വിടുന്ന പശുക്കള്‍ക്ക് ദാഹം തീര്‍ക്കുവാന്‍ അമ്പലമുറ്റത്ത് വെള്ളം നിറച്ചിട്ടിരുന്ന തൊട്ടി. പൂര്‍ണ്ണമായും കരിങ്കല്ലില്‍ നിര്‍മ്മിച്ചത്. ഇന്നിത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.
അമ്പലക്കുളം. ഒരുകാലത്ത് കിംവദന്തികളും പരദൂഷണങ്ങളും തുടര്‍ന്നുള്ള വാക്പയറ്റുകളും കൊണ്ട് ശബ്ദമുഖരിതമായിരുന്ന ഇടം. ഇന്ന് ഏറെക്കുറെ ശാന്തം.
നെല്ലി പൂത്തപ്പോൾ......
11 years ago
19 പ്രതികരണങ്ങള്‍:
anvari said...
ഇന്നാണ് ഈ ബ്ളോഗ് കാണാന്‍ ഭാഗ്യമുണ്ടായത്. ലളിതമായ വര്‍ത്തമാനങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരിക്കട്ടെ, എന്നാശംസിക്കുന്നു. നാട്ടിന്‍പുറത്തിന്റെ സൌന്ദര്യവും പച്ചപ്പും ചിത്രങ്ങളിലൂടെ എത്തിച്ചതിന് അഭിനന്ദനങ്ങള്‍.. നന്ദി.
June 1, 2008 11:49 PM
ശ്രീ said...
ബിന്ദു ചേച്ചീ...
പുത്തന്‍വേലിക്കര എനിയ്ക്കറിയാവുന്ന സ്ഥലമാണ്. കുറച്ചു കൂട്ടുകാരും ഉണ്ട്, ആ പരിസരങ്ങളിലായി. :)
ചിത്രങ്ങളും വിവരണങ്ങളും നന്നായി.
:)
June 2, 2008 11:27 AM
കുഞ്ഞന്‍ said...
ബിന്ദു..
ഈ പടങ്ങള്‍ കാണുമ്പോള്‍ സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യ.. ഞാനൊരു അയല്‍വാസി..കുറ്റിപ്പുഴ..അമ്മവീട് മടത്തുംപടി..!
ആ പാറകള്‍ കണ്ടാല്‍ ഒരു ആമയെപ്പോലെയില്ലെ, അതിനെ ആമപ്പാറയെന്നാണ് വിളിക്കുന്നത്.
June 2, 2008 12:46 PM
നജൂസ് said...
നല്ല ചിത്രം
June 3, 2008 2:03 PM
asha said...
പുത്തന്വേലിക്കരയൊക്കെ കാണിച്ചു തന്നതിനു നന്ദി ബിന്ദു. പടങ്ങള്‍ ചിലത് വളരെ മനോഹരമായിട്ടുണ്ട്.
ഫോട്ടം പിടിക്കല്‍ തുടരട്ടെ. ഇനിയും നല്ല നല്ല ഫോട്ടോസ് പ്രതീക്ഷിക്കുന്നു.
June 4, 2008 2:18 PM
Kiranz..!! said...
കൊള്ളാം.നല്ല ചിത്രങ്ങള്‍.അമ്പലത്തിന്റെ അടുത്തെല്ലാം ഒരു പിച്ച് വെട്ടാനുള്ള സ്ഥലമുണ്ട്,അടിയുടെ പാടും ഓര്‍മ്മ ഉണ്ട് :)
June 4, 2008 3:50 PM
അനൂപ് എസ്.നായര്‍ കോതനല്ലൂര്‍ said...
പുത്തന്‍ മാവേലികരയ്ക്ക് മവേലിയുമായി വല്ലോ
ബന്ധവുമുണ്ടോ ബീന്ദു.
എന്തായാലും നല്ല പേര്
എന്റെ നാട് കോതനല്ലൂരാണ്.
ഉണ്ണുനീലി സന്ദേശത്തില്‍ ഈ നാടിനെകുറിച്ച്
വലിയ വര്‍ണ്ണനയുണ്ട്.
വായിച്ചിട്ടുണ്ടോ
ഹാ കോതനല്ലൂര്‍
എത്ര സുന്ദരം
ഇപ്പോ
ഞങ്ങളുടെ
നാട്ടില്‍ പുതിയതയായി ഒരു ബാറും(മുമ്പ് റോഡിന്
അക്കരെം ഇക്കരെം ആയിട്ടാണ് രണ്ട് ഷാപ്പുകള്‍)
ഒരു ചൈനീസ് റെസ്റ്റൊറന്റും തുടങ്ങിയിട്ടുണ്ട്
June 4, 2008 4:22 PM
kaithamullu : കൈതമുള്ള് said...
ആരാണ് സ്വന്തം ഗ്രാമത്തെയും വളര്‍ന്ന് വന്ന ചുറ്റുപാടുകളേയും സ്നേഹിക്കാത്തതും ഓമനിക്കാത്തതും?
എന്റെ വല്യമ്മയുടെ വീട് പുത്തന്‍വേലിക്കര. വല്യച്ഛന്റെ കല്യാണത്തിന് (അതെ, അച്ഛന്റെ ചേട്ടന്റെ) ഞാനവിടെ വന്ന ഓര്‍മ്മയുണ്ട്. വല്യച്ഛന്റെ പ്രായപൂര്‍ത്തിയായ മക്കളും ആ കല്യാണത്തിനുണ്ടായിരുന്നു, അമ്മയെ കൂട്ടിക്കൊണ്ട് വരാന്‍!!
-എന്തെല്ലാം ഒര്‍മ്മകള്‍, അല്ലേ ബിന്ദൂ?
June 4, 2008 4:32 PM
നസീര്‍ കടിക്കാട് said...
പെരിയാറും,ചാലക്കുടിപ്പുഴയും ചേരുന്നിടത്ത്
ഞാന്‍ നില്ക്കുന്നു!
June 4, 2008 4:44 PM
കാന്താരിക്കുട്ടി said...
ഞാനും വന്നിട്ടുണ്ട് പുത്തന്‍ വേലിക്കരയില്‍..ഞങ്ങളുടെ ജില്ലാ ക്ഷീരോത്സവവുമായി ബന്ധപ്പെട്ട്..എന്തായാലും നല്ല ചിത്രങ്ങള്‍...നല്ല വിവരണം..ഇഷ്ടപ്പെട്ടു
June 4, 2008 4:58 PM
നന്ദു said...
നാടിനെ അടുത്തറിയാൻ കഴിഞ്ഞു. നല്ല ചിത്രങ്ങൾ നല്ല വിവരണം. :)
June 4, 2008 10:02 PM
നിഗൂഢഭൂമി said...
....കറയറ്റരസ്സല് ഗ്രാമഭംഗിയുള്ള അവിടെ ഞാന്‍ കുറചു മാസം മുന്‍പു വന്ന് പ്രസംഗിചിട്ടുണ്ടൂ.മാളവനപ്പാറയില് ഇരുന്നിട്ടുണ്ടു..കമ്പനിയുമായി..1978ല്‍ ...അടിചുപൊളിചു...മനൊഹരമായ സ്തലങ്ങള്
June 4, 2008 10:02 PM
അത്ക്കന്‍ said...
അറിയാത്ത ചിലത് ഓര്‍മ്മയിലെ അക്ഷരങ്ങള്‍ കൊണ്ട് നികത്തി.
പകര്‍ത്തിയ ചിത്രങ്ങള്‍ നയനമനോഹരമാക്കി.
June 4, 2008 11:25 PM
പാമരന് said...
നല്ല ചിത്രങ്ങള്‍.. നല്ല നാട്.. അല്ലെങ്കിലും നാട് എല്ലാം നല്ലതു തന്നെ, അല്ലെ?
June 5, 2008 8:09 AM
ചന്തു said...
അറിയാത്ത, കേള്‍ക്കാത്ത നാടു കാണുമ്പോഴൊരു സുഖം. നന്നായി ഈ ഫോട്ടോകളും വിവരണവും. ഈ നാടും ഒന്നു കണ്ടാലോന്നൊരു തോന്നിച്ച. (മലബാര്‍ ഭാഷയാണേ, ക്ഷമിക്കണം)
June 5, 2008 8:12 AM
ഹരീഷ് തൊടുപുഴ said...
കൊള്ളാം ചേച്ചീ, നാടിന്റെ സൌന്ദര്യം പരിചയപ്പെടുത്തി തന്നതിന് നന്ദി.
ഈ പോസ്റ്റ് എനിക്കും ഒരു പ്രചോദനമായി; താമസിയാതെ എന്റെ ഗ്രാമത്തെപ്പറ്റിയും ഫോട്ടോസ് സഹിതം ഞാന്‍ പോസ്റ്റുന്നുണ്ട്...
June 5, 2008 10:40 AM
Rare Rose said...
ലളിതമായ വിവരണത്തിനൊപ്പം നാടിന്റെ സൌന്ദര്യം ഒപ്പിയെടുത്ത ചിത്രങ്ങള്‍.....വിവരണം നന്നായീട്ടോ....സ്വന്തം നാടിനെ ആര്‍ക്കാണു മറക്കാന്‍ കഴിയുക...ഓര്‍മ്മയിലെന്നും പച്ച പിടിച്ചു നില്ക്കുന്നതാണു അവിടത്തെ അമ്പലവും .ഇടവഴിയുമെല്ലാം......:)
June 5, 2008 2:51 PM
ഭക്ഷണപ്രിയന്‍ said...
ഒരു ദിവസം ഞാന്‍ പോകും പുത്തന്‍ വേലിക്കര കാണാന്‍
June 5, 2008 3:05 PM
മുസാഫിര്‍ said...
എത്ര മനോഹരമായ സ്ഥലം.ഞങ്ങളുടെ അടുത്താണെങ്കിലും ഇതു വരെ കണ്ടിട്ടില്ല. :-(
June 5, 2008 5:43 PM
lakshmy said...
കക്ക സിനിമയിലെ മണവാളന് പാറ മണവാട്ടിപ്പാറ ഇവിടത്തെ അടുത്തടുത്തു നില്ക്കുന്ന രണ്ടു പാറകളാണത്രെ. ഞാന്‍ കണ്ടിട്ടുണ്ട് അവ. അതേ പാറയാണൊ പിക്ചറില്‍?
ഞാനും ആ പരിസരത്തൊക്കെ തന്നെയാ
June 6, 2008 12:35 AM
chandranvn said...
From someone who was born and brought up in Elanthikara,the neighbouring village.The photograph showing confluence of Periyar and Chalakudy river -which is a proud inheritance of the village-was breathtaking.The cluster of rocks in the middle of Periyar was disfigured by thugs who pushed on to the river the main rock perched on top in a fit of intoxication.What we see now is the balance.Earlier it was more beautiful than the rock in Mayyazhi river made famous by M.Mukundan.Thank you for presenting village
June 6, 2008 11:27 AM
annamma said...
ഇത്ര മനോഹരമായ നാടു വിട്ടിട്ടു എങ്ങനെ പോരാന്‍ തോന്നി ബിന്ദൂ
June 7, 2008 10:55 AM
(സുന്ദരന്‍) said...
പുത്തന്‍വേലിക്കര...കണക്കന്കടവ്പാലം...
ഓര്‍മ്മകള്‍.. ഓര്‍മ്മകള്‍....
എനിക്കുമുണ്ടവിടെ ഒരുപിടിസുഹൃത്തുക്കള്..
വൈപ്പിന്‍ കോട്ടയും ചേന്നമങ്കലവും ഒക്കെ പോട്ടമാക്കിയിടൂമോ...
June 7, 2008 8:48 PM
welcome to the shadows of life said...
ente campusil mazha peythappol hostel muriyil engane irikkanaavum.............innale njangal kure thavalakale pidichu...............
June 17, 2008 5:22 PM
Kichu & Chinnu | കിച്ചു & ചിന്നു said...
നാടിനെക്കുറിചൊക്കെ ഓര്മിപ്പിക്കാതെ, അല്ലെങ്കില്‍ തന്നെ പോവാന്‍ കൊതിയായിട്ട് വയ്യ !!!
June 23, 2008 2:50 PM
Ranjith chemmad said...
മനോഹരമായ കുറിപ്പുകളും
ചിത്രങ്ങളും,
ചിത്രങ്ങളുടെ മനോഹാരിത
എടുത്തു പറയേണ്ടതുതന്നെയാണ്...
"Desktop Background " ന് ഏതാണ് തിരഞ്ഞെടുക്കേണ്ടത് എന്ന ഒരു സംശയം
മാത്രമേയുണ്ടായിരുന്നുള്ളൂ.
ഐതിഹ്യകഥയും നന്നായി
പണ്ട് കേട്ടിട്ടുള്ള പേരാണ്,
അതിന് പിന്നില്‍ ഇങ്ങനെയൊരു
കഥയുള്ളതഅയി അറിഞ്ഞിരുന്നില്ല.
അഭിനന്ദനങ്ങള്‍....
June 23, 2008 9:23 PM
ഒരു സ്നേഹിതന് said...
പുതിയ ഒരറിവ് സമ്മാനിച്ചതിന് നന്ദി...
ഫോട്ടോകളെല്ലാം നന്നായിട്ടുണ്ട്...
ഫോട്ടോകളിലൂടെ ഒരു ഗൃഹാതുരത്തം സമ്മാനിച്ചതിന് ഈ പ്രവാസി സ്നേഹിതന്റെ വക പ്രത്യേക നന്ദി...
June 25, 2008 4:36 PM
രസികന്‍ said...
നല്ല വിവരണം , ഫോട്ടോകളും വളരെ ഇഷ്ടപ്പെട്ടു
ആശംസകൾ
June 26, 2008 9:29 AM
ബിന്ദു കെ പി said...
അന്‍വര്‍,ശ്രീ,കുഞ്ഞന്‍,നജൂസ്,ആഷ,കിരണ്‍,
അനൂപ്,കൈതമുള്ള്, നസീര്‍,കാന്താരിക്കുട്ടി,നന്ദു,
നിഗൂഡഭൂമി,അത്ക്കന്‍,പാമരന്,ചന്തു,ഹരീഷ്,
റോസ്, ഭക്ഷണപ്രിയന്‍, മുസാഫിര്‍,ലക്ഷ്മി, ചന്ദ്രന്,
അന്നാമ്മ, സുന്ദരന്‍,
welcome to the shadows of life,
കിച്ചു & ചിന്നു , രഞ്ജിത്ത്,
സ്നേഹിതന്, രസികന്‍:
എന്റെ നാട് സന്ദര്‍ശിച്ചതിനും അഭിപ്രായം അറിയിച്ചതിനും എല്ലാവര്ക്കും ഒരുപാടൊരുപാട് നന്ദി..കുറച്ചു വൈകിപ്പോയതില്‍ ക്ഷമിക്കുക..
June 27, 2008 8:00 PM
നിഷാദ് said...
സുന്ദരമായ ചിത്രങ്ങള്‍...
പറവൂരു നിന്ന് കൊടുങ്ങല്ലൂര്‍ക്കു പോകും വഴി ഞാനെപ്പോഴും കോട്ടപ്പുറം പാലത്ത്റ്റില് വണ്ടി നിര്‍ത്തും..
എനിക്കു വളരെയേറെ ഇഷ്ടപെട്ട കാഴ്ചകളിലൊന്ന്..
July 14, 2008 12:19 PM
നിരക്ഷരന് said...
പുത്തന്വേലിക്കരയൊക്കെ എനിക്ക് നന്നായറിയാം എന്നൊരഹങ്കാരത്തിലായിരുന്നു ഞാനിതുവരെ. മാളവന പാറയും, ക്ഷേത്രവും ഒന്നും ഞാനിതുവരെ കണ്ടിട്ടില്ല. ‘മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്നാണല്ലോ’ അതുകൊണ്ടായിരിക്കാം തൊട്ടടുത്തുള്ള നല്ല നല്ല സ്ഥലങ്ങള്‍ കണ്ണില്‍പ്പെടാതെ പോകുന്നത്.
പോസ്റ്റിന് ന്നന്ദി. അറിയാവുന്ന സ്ഥലങ്ങളെപ്പറ്റിയൊക്കെ ഇനിയും ഇതുപോലെ എഴുതിയിടൂ. കഥ, കവിത തുടങ്ങിയതിനേക്കാളൊക്കെ കൂടുതല്‍ ഞാന്‍ ആസ്വദിക്കുന്നത് ഇതൊക്കെയാണ്.
July 15, 2008 6:15 AM
Ambalakulavum, puzhayum, ambalavum, parakoootavum ellam sundaramayittundu. Bhoomiyile swargangal thedi videshathekku yatra pokunna alkarkkku ee photokal kanichu kodukku. Bhoomiyil oru swargamundengil athu ithanu, ithanu , ithanu.
ബിന്ദൂ...
വളരെ മനോഹരം
പടങ്ങളാണോ.
വിവരണമാണോ..
കൂടുതല്‍ മനോഹരം
എന്നൊരു ആശയക്കുഴപ്പം മാത്രം.
കൂടുതല്‍ പ്രതീക്ഷിച്ചുകൊണ്ട്..
:)
gramathinte aswaryam..
nannayi pakarthiyirikunu.
kollham.....
ചേച്ചി
ആ അമ്പലവും കുളവും ഒരുപാടു ഇഷ്ടായി.
Excellent photos. Puzhakkarayilley aa ambalam prathyekichum.
Blog Vayichu Naanayirikyunnu.Entei veedu Angamalyil aanu Pakshei ee sthalangal aadyamayi aanu kanunnadu.Nannayirikyunnu
നിങ്ങടെ ബ്ലോഗ് ഇനിയും കണ്ടില്ലെങ്കില്‍ വലിയ നഷ്ടമായേനെ.......
നേരിട്ട് ഞാൻ കണ്ടിട്ടുണ്ട്, എന്നിട്ടും വളരെ ആഹ്ലാദിപ്പിച്ചു, പാറക്കടവ് പിഷാരത്ത് ഒരു ബിന്ദു ഉണ്ടല്ലോ, അറിയുമോ?
ninta gramam ninte punniam, asooya thonnunnu nassirmoodadi@gmail.com
avicharithamaynu ee blog kandath dhrishya vismayam enne parayanakoo njan oru malayalam teacher anu malayalathinte nanmakal hridhayathodu cherthuvaykkunna binduvine polullavar undanneth santhoshippikkunnu orayiram nandhi
അടുക്കാലത്താളം നന്നായിട്ടുണ്ട് നാടന്‍
വെജിറ്റേറിയന്‍ പലഹാരങ്ങളുടെ പാചകകുറിപ്പുകള്‍ [ ഉദാ: ഉപ്പുമാവ്,
വെള്ളയപ്പം, മസാലദോശ മുതലായവ]
ബ്ലോഗില്‍ ഉള്‍പ്പെടുത്തിയാല്‍ ഉപകരമായിരുന്നു.
കര്‍ത്താവ്
Dear Bindu,
The blog is very interesting and soothing.
thanks.
പുത്തന്‍വേലിക്കര പുതിയ വേലിയേറ്റത്തിനുണ്ടായ കരയെന്നു വിശ്വസിക്കാത്ത ഒരാളാണ് ഞാന്‍.പുത്തന്‍വേലിക്കരയുടെ അറുപത് ശതമാനത്തില്‍ അധികവും ചെങ്കല്‍ പാറകളും കരിങ്കല്‍ പാറകളും നിറഞ്ഞ കുന്നിന് പ്രദേശങ്ങള്‍ ആണ്.പാടശേഖരങ്ങളില്‍ ഭൂരിപക്ഷവും ചുറ്റിലും കുന്നുകളാല്‍ സംരക്ഷിക്കപ്പെടുന്നതും ആണ്.ആദിമ ഭൂപ്രദേശത്തിന് സമീപം ഉണ്ടായിട്ടുള്ള തീര പ്രദേശം വളരെ കുറച്ചേ ഒള്ളു.തുരുത്തൂര്‍ പഞ്ഞിപ്പള്ള മുതല്‍ മാനാഞ്ചേരി കുന്ന് കപ്പേളകുന്ന് പനച്ച കുന്ന് രാക്കരകുന്നു ഇഞ്ചാരകുന്ന് മുതല്‍ മാളവന ഇളന്തിക്കര കൊടികുത്തിയ കുന്ന് കടന്നാല്‍ ചക്കാട്ടി കുന്ന് അങ്ങനെ വിശാലമായ കുന്നിന് പ്രദേശം എങ്ങനെയാണ് വേലിയേറ്റത്തിന് ഉണ്ടാകുക.കരോട്ടുകര കരയിലുള്ള കര കരേലോട്ട് എന്ന് പറയാമെങ്കിലും അതിനപ്പുറം വില്ലേജു കുന്നും കല്ലേപ്പറമ്പും മുതുപറമ്പും എല്ലാം കുന്നുകള്‍ തന്നെ.അപ്പോള്‍ വേലിയേറ്റക്കര വാദം അപ്രസക്തമാകുന്നു.ആയിരത്തി മുന്നൂറി നാല്‍പ്പത്തി ഒന്നില്‍ ഉണ്ടായ പ്രളയമാണ് മുസരിസ് തകര്‍ത്തതെന്ന് പൊതുവേ ചരിത്രകാരന്മാര് വിലയിരുത്തുന്നുണ്ട്.അപ്പൊള്‍ പ്രളയം ഉബ്ദായത് സത്യം തന്നെ.ചില കരകള്‍ ഉണ്ടായിട്ടുണ്ട് എന്നതും സത്യം.എന്നാല്‍ പുത്തന്‍വേലിക്കര എന്ന പ്രത്യേക ഭൂവിഭാഗത്തിന്റെ ചരിത്ര നിര്‍മ്മിതിയെ വഴി തെറ്റിക്കുവാന്‍ വേണ്ടി ആരോ മനപ്പൂര്‍വം പടച്ചുണ്ടാക്കിയ ഒരു കെട്ടുകതയാണ് പുതിയ വേലിയേറ്റക്കര എന്നത്.കാരണം മഹാ പ്രളയത്തില്‍ തകര്‍ന്ന മുസരിസ് അടക്കമുള്ള സംഘ ചേര കാലത്തെ വഞ്ചി മഹാ നഗരവുമായി ബന്ധപ്പെട്ട് നമ്മുടെ കരക്ക് വലിയ പ്രാധാന്ന്യമുണ്ട്.അതീവ ഗഹനമായ ഒരു വിഷയമാണത്.ഒരുപാട് അന്വേഷണം ആവശ്യമുണ്ട്.ഞാന്‍ ഈ ഭൂമികയെ ചരിത്രത്തിന്റെ തറവാട് എന്നാണു വിളിക്കുന്നത്.അത് തെളിയിക്കുവാനുള്ള അന്വേഷണത്തിലുമാണ്................
Post a Comment