Monday, December 15, 2008

പെൻ‌ഗ്വിനുകൾ മരുഭൂമിയിൽ!!

കൊടുംതണുപ്പും മഞ്ഞും മാത്രം കൂട്ടിനുള്ള കടലിലെ ഒറ്റപ്പെട്ട വാസം ഉപേക്ഷിച്ച് പെൻ‌ഗ്വിനുകൾ കൂട്ടത്തോടെ മരുഭൂമിയിലേക്ക് ചേക്കേറിയതൊന്നുമല്ല കേട്ടോ. യൂ.ഏ.ഇയിലെ ഉദ്യാനനഗരമായ അൽ-ഐനിലെ വിഖ്യാതമായ പക്ഷി-മൃഗ ശാലയിലെ കൗതുകകരമായ ഒരു കാഴ്ചയാണിത്. പെൻ‌ഗ്വിനുകളുടെ ആവാസവ്യവസ്ഥ കൃത്രിമമായി, എന്നാൽ മനോഹരമായി,സൃഷ്ടിച്ചിരിക്കുകയാണ് വലിയൊരു ചില്ലുകൂടിനകത്ത്. തങ്ങളൊരു മരുഭൂമിയിലാണെന്നുള്ള വിവരമൊന്നും അറിയാതെ, തണുത്ത ‘കടൽ‌വെള്ളത്തിൽ’ നീന്തിത്തുടിച്ചും കരയ്ക്ക് കയറി തോർത്തിയശേഷം വീണ്ടും വെള്ളത്തിലിറങ്ങിയും ഉല്ലാസഭരിതരായി കഴിയുകയാണ് ഇവർ.


47 പ്രതികരണങ്ങള്‍:

ബിന്ദു കെ പി said...

കൊടുംതണുപ്പും മഞ്ഞും മാത്രം കൂട്ടിനുള്ള കടലിലെ ഒറ്റപ്പെട്ട വാസം ഉപേക്ഷിച്ച് പെൻ‌ഗ്വിനുകൾ കൂട്ടത്തോടെ മരുഭൂമിയിലേക്ക് ചേക്കേറിയതൊന്നുമല്ല കേട്ടോ. യൂ.ഏ.ഇയിലെ ഉദ്യാനനഗരമായ അൽ-ഐനിലെ വിഖ്യാതമായ പക്ഷി-മൃഗ ശാലയിലെ കൗതുകകരമായ ഒരു കാഴ്ചയാണിത്.

പിരിക്കുട്ടി said...

hai nalla rasam

മാറുന്ന മലയാളി said...

നന്ദി.ഈ കൌതുക കാഴ്ചയ്ക്ക്..........

അനോണി ആന്റണി said...

അലൈന്‍ മൃഗശാല ദുബായി പീഡനശാലയെക്കാള്‍ വളരെ നല്ല സൗകര്യം പക്ഷിമൃഗാദികള്‍ക്ക് ചെയ്തു കൊടുത്തിട്ടുണ്ട്, അതുകൊണ്ട് അവിടെ പോകാന്‍ സങ്കടമില്ല. (ബിന്ദു അല്‍ ദൈദിലെ വൈല്‍ഡ് ലൈഫ് ബ്രീഡിങ്ങ് സെന്റര്‍ കണ്ടിട്ടുണ്ടോ? അതും നല്ലൊരു സങ്കേതമാണ്‌)

പടത്തില്‍ കാണുന്നത് ആഫ്രിക്കന്‍ കരിങ്കാലന്‍ പെന്‍‌ഗ്വിന്‍ (spheniscus demersus ) ആണ്‌. അവന്മാര്‍ക്ക് തണുപ്പൊന്നും വേണ്ട കുറച്ചു നീന്താന്‍ കടല്‍ വെള്ളവും പാറക്കെട്ടുകളുമൊക്കെ ഉണ്ടെങ്കില്‍, പിടിക്കാന്‍ നിറയെ മീനും കിട്ടുമെങ്കില്‍ ചൂടു കാലാവസ്ഥയില്‍ അവറ്റ സുഖമായി ജീവിച്ചോളും. പ്രാവിനെപ്പോലെ തീറ്റ എറിഞ്ഞു കൊടുത്താല്‍ ആഫ്രിക്കന്‍ കരിങ്കാലന്മാര്‍ അടുത്തു വന്ന് കൊത്തിത്തിന്നോളും, മനുഷ്യനെ വലിയ പേടിയില്ല.

ഹരീഷ് തൊടുപുഴ said...

ഇതു പോലൊരെണ്ണം കേരളതിലുമുണ്ടായിരുന്നെങ്കില്‍.....കാണാമായിരുന്നു.

അനില്‍@ബ്ലോഗ് said...

കൊള്ളാലോ വീഡിയോണ്‍ !

വിശദാംശങ്ങള്‍ക്ക് അനോണി ആന്റണിക്കും നന്ദി

Chullanz said...

അല്‍ ഐനില്‍ റിയല്‍ എസ്റ്റേറ്റ്‌ അത്രക്കു ശക്തമല്ലാത്തതുകൊണ്ട്‌ വിശാലമായ സ്ഥലം സൂവിനുണ്ടല്ലോ. അല്ലെങ്കില്‍ അവിടെയും വന്നെനെ പെന്‍ഗ്വിന്‍ കേജ്‌ ഫേസിംഗ്‌ ബില്‍ഡിങ്ങൊക്കെ...ഞാന്‍ കണ്ടതില്‍ വച്ച്‌ മൈസൂറ്‍ സൂവിനോടു കിടപിടിക്കുന്ന ഒന്നാണു ഇത്‌. പിന്നെ ബേറ്‍ഡ്‌ ഷൊ പടങ്ങള്‍ ഇടാഞ്ഞതെന്തെ?
കേരളത്തില്‍ ആയിരുന്നെങ്കില്‍ സമരം വന്നാല്‍ ആദ്യം ഇവറ്റകളെ എറിഞ്ഞു കൊന്നേനെ നമ്മുടെ പ്രബുദ്ധരാഷ്ട്റീയത്തൊഴിഭിക്ഷാംദേഹികള്‍.ഇത്തരം നല്ല കാര്യങ്ങള്‍ നമ്മുടെ ഭരണാധികാരികള്‍ക്കും മാത്ര്‍കയാണ്‍. അതിനിവിടെ ഏതെങ്കിലും ചെറിയ മീറ്റിങ്ങിണ്റ്റെ പേരും പറഞ്ഞ്‌ വന്ന് മകണ്റ്റേയും മകളുടെയും മറ്റ്‌ ബിനാമികളുടേയും ബിസിനസ്സ്‌ നോട്ടവും ഫണ്ട്‌ റൈസിങ്ങുമല്ലേ നമ്മുടെ നേതക്കളുടെ ഇഷ്ടവിനോദം.

കാന്താരിക്കുട്ടി said...

കൊള്ളാട്ടോ ഈ കാഴ്ച്ചകൾ.

യരലവ~yaraLava said...

അല്‍‌ഐന്‍ സൂ വില്‍, സൂ അല്ല, zoo, zoo കരിങ്കാലന്‍ പെന്‍‌ഗ്വിനാണല്ലേ, പെന്‍‌ഗ്വിനെ കുറിച്ചു നല്ലൊരു സ്വപ്നവുമായാണ് കാണാന്‍ ചെന്നത്, ഇവനെ ഇഷ്ടമല്ലാത്തതിനാല്‍ പിന്നെപോയപ്പോള്‍ അവന്റെ ഏരിയയിലോട്ടു പോയില്ല, രണ്ട് കുഞ്ഞു കുരങ്ങിനേയും നോക്കി തിരിച്ചു പോന്നു. അനോണീ വിവരത്തിനു നന്ദി.
പിന്നെ ദൈദിലെ വൈല്‍ഡ് ലൈഫ് ബ്രീഡിങ്ങ് സെന്ററിന്റെ റൂട്ട് പറഞ്ഞാല്‍ ആ വഴിക്കെങ്ങാനു പോവുമ്പോള്‍ ഒന്നെത്തിനോക്കാമായിരുന്നു.

ചാണക്യന്‍ said...

ഈശ്വരാ എന്തൊക്കെ കാണാന്‍ കിടക്കുന്നു...

അനില്‍ശ്രീ... said...

ബിന്ദു,താമസിച്ചു പോയതിനാല്‍ പെന്‍‌ഗ്വിനുകളെ കാണാന്‍ സാധിച്ചില്ല. ഏതായാലും ബാക്കി കണ്ട മൃഗങ്ങളില്‍ ചിലതിന്റെ ഫോട്ടോ ഇവിടെ ഈ പോസ്റ്റില്‍ ഇട്ടിട്ടുണ്ട്. കാണൂ..

ശ്രീ said...

നല്ല ഐഡിയ തന്നെ. :)

ബഷീര്‍ വെള്ളറക്കാട്‌ / pb said...

കുറെ കാലമായി അല്‍ -ഐനില്‍ പോയിട്ട്‌. ഈ ചിത്രങ്ങളും വിവരവും ഇനി അവിടെ പോവുമ്പോള്‍ ഇവരെ കൂടി ഒന്ന് സന്ദര്‍ശിക്കാന്‍ പ്രചോദനമാവും..

അല്‍-എന്‍ ഇപ്പോള്‍ അവിടെ തന്നെയല്ലേ.. :)

രണ്‍ജിത് ചെമ്മാട്. said...

നല്ല ചിത്രങ്ങള്‍!!!
അനോണിമാഷേ... കരിങ്കാലന്‍ വിവരങ്ങള്‍ക്ക് നന്ദി...
'ദൈദി'ലെ മൃഗശാല പറഞ്ഞ പോലെ വളരെ നന്നായിട്ടുണ്ട്...
പുലികളും മാനുകളും സിം‌ഹവും ഇടകലര്‍ന്നു നില്‍ക്കുന്നത് കാണാം....
സൂക്ഷിച്ചു നോക്കിയാലേ...ചാടിക്കടക്കാവുന്നതിലും വലിയ കിടങ്ങുകളാല്‍
വേര്‍തിരിച്ചു വച്ചതു കാണാന്‍ കഴിയൂ....
ഒരേ ഒരു സങ്കടം ഫോട്ടോഗ്രാഫി അനുവദീയമല്ല എന്നതാണ്...
ഷാര്‍ജാ എയര്‍‌പോര്‍ട്ട് റോഡുവഴി ദൈദിലേക്ക് പോകുമ്പോള്‍ മൂന്നാമത്തെയോ
നാലാമത്തെയോ (കൃത്യമായി ഓര്‍മ്മയില്ല സൈന്‍ ബോര്‍‌ഡ് കാണാം)
ഇന്റര്‍ചെയ്ഞ്ചില്‍ നിന്ന് ഇടത്തോട്ട് കട്ട് ചെയ്താല്‍ എത്താം

ജെപി. said...

bindu
very interesting to c the penguins in your area......
can u get me a PENGUIN KUTTY
trichurile kaalaavasthayil athu jeevikkumo?

ente naattil [kunnamkulam] kozhi, thaaraavu, turky muthalaaya pakshikal undu.......
pinne valiya kulavum, thodum undu.....

അനോണി ആന്റണി said...

യരലവ കാണാന്‍ ആശിച്ചത് പെന്‍‌ഗ്വിന്‍ ചക്രവര്‍ത്തി (aptenodytes forsteri) യെ ആയിരുന്നോ? എങ്കിലത് ഭീമന്‍ രഘുവെന്ന് കരുതി ഉണ്ടപ്പക്രുവനെ കണ്ടതുപോലെ ആകും :)
എമ്പറര്‍ പെന്‍‌ഗ്വിന്‍ ദാ ഇവിടെ
http://www.nationalgeographic.com
/suburbansafari/images/gallery-penguin-lrg.jpg

ദൈദ് ബ്രീഡിങ്ങ് സെന്ററില്‍ ക്യാമറ അനുവദിക്കില്ലെന്ന് പറയാന്‍ മറന്നു (ഓര്‍മ്മിപ്പിച്ചതിനും ലൊക്കേഷനും നന്ദി രണ്‍ജിത്ത്) . ഷാര്‍ജ്ജ എയര്‍പ്പോര്‍ട്ട് റോഡിലൂടെ ദൈദിലേക്ക് പോകുന്ന വഴി ആകെയുള്ള ലാന്‍ഡ്മാര്‍ക്ക് (ബാക്കിയെല്ലാം മരുഭൂമി) ഷാര്‍ജ്ജ കള്‍ച്ചറല്‍ മോണ്യുമെന്റ് ആണ്‌ അത് കഴിയുമ്പോള്‍ റോഡ് സൈന്‍ നോക്കി പോയി എക്സിറ്റ് എടുക്കുക)

യരലവ~yaraLava said...

അനോണീ ആന്റണി: നന്ദി. എല്ലറ്റിനും. ഇവിടെ എല്ലായിടത്തും പോയി മതിയായി. അല്‍‌ഐന്‍സൂവിലെ മൃഗങ്ങള്‍ തന്നെ ഞങ്ങളെ വിഷ് ചെയ്തു തുടങ്ങി, പിന്നെ മുത്തച്ഛന്മാരല്ലെ ഇടക്കിടെ മക്കളെ കാണിക്കേണ്ടതല്ലെ. ഇനി ദൈദിലും ഇങ്ങിനെയൊന്നുണ്ടെന്നു ആദ്യമാ കേള്‍ക്കുന്നേ, ബിന്ദുവിനും നന്ദി, ബ്ലോഗ് കൊണ്ട് ഇനിയെന്തൊക്കെ കാണണം.

ബിന്ദു കെ പി said...

പിരിക്കുട്ടി,മാറുന്ന മലയാളി: സന്ദർശനത്തിന് നന്ദി

അനോണി ആന്റണി : കൂടുതൽ വിവരങ്ങൾ തന്നതിന് വളരെ നന്ദി. അൽ ദൈദ് എന്ന സ്ഥലപ്പേരു തന്നെ ആദ്യമായാണ് കേൾക്കുന്നത്. എനിയ്ക്ക് യു‌ഏഇ അത്ര പിടിപാടൊന്നുമില്ല. ഏതായാലും മാർഗ്ഗരേഖ കിട്ടിയ സ്ഥിതിയ്ക്ക് ഒന്നു പോകണം. എങ്കിലും ഫോട്ടോ എടുക്കാൻ പറ്റില്ലെന്നറിഞ്ഞപ്പോൾ വിഷമം തോന്നി.

ഹരീഷ് : നന്ദി. “ഇതു പോലൊരെണ്ണം കേരളതിലുമുണ്ടായിരുന്നെങ്കില്‍.....” ഇതിനുള്ള ഉത്തരം ചുള്ളൻസ് എഴുതിയിട്ടുണ്ട് :)

അനിൽ@ബ്ലോഗ്: നന്ദി, വന്നതിന്.

ചുള്ളൻസ്: അതെ, അൽ-ഐൻ മനോഹരമായ സ്ഥലമായാണ് എനിയ്ക്ക് തോന്നിയത്.
ബേഡ് ഷോയുടെ ഫോട്ടോ എടുത്തില്ല എന്നതാണ് സത്യം. എന്റെ സന്തതസഹചാരിയായ തലവേദന അപ്പോഴേയ്ക്കും പിടിമുറുക്കിയതുകൊണ്ട് ഷോ ശരിക്ക് കണ്ടതുപോലുമില്ല.

കാന്താരി : നന്ദി വന്നതിന്.

യരലവ : വന്നതിന് നന്ദി. എന്താണ് പെൻ‌ഗ്വിനുകളോടിത്ര വിരോധം?

ചാണക്യൻ : അതെയതെ.

അനിൽശ്രീ : ഞങ്ങളും വൈകുന്നെരം എത്തിയതുകൊണ്ട് മുഴുവനും കാണാനൊത്തില്ല. അദ്യം പെൻ‌ഗ്വിനുകളുടെ ഭാഗത്തേയ്ക്ക് പോയതുകൊണ്ട് ആ കാഴ്ചകൾ നന്നായി ആസ്വദിച്ചു.

ശ്രീ: വാട്ട് ഏൻ ഐഡിയാ!!

ബഷീർ: അൽ-ഐൻ മുൻപ് എവിടെയായിരുന്നു? ഇപ്പോഴുള്ളിടത്ത് തന്നെയല്ലേ :)

രഞ്ജിത്ത്: ദൈദിലെ മൃഗശാലയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ തന്നതിന് നന്ദി.

ജെപിഅങ്കിൾ: ഒരെണ്ണത്തിനെ കൊണ്ടുവന്ന് വടക്കേചിറയിൽ ഇട്ടു നോക്കിയലോ..?

Malathi and Mohandas said...

Nice photos . Please see some videos on penguins
1.http://in.youtube.com/watch?v=SbMCDFe-M6c

2.http://in.youtube.com/watch?v=B71T_GpA2AM

3.http://in.youtube.com/watch?v=Li0j1GT2wSA

മാണിക്യം said...

ബിന്ദു ..വളരെ നല്ല ചിത്രങ്ങള്‍
അനില്‍ശ്രീയുടെ പൊസ്റ്റില്‍ നിന്നാണു
ബിന്ദു പെന്‍‌ഗ്വിനെ ഇവിടെ കൊണ്ടിട്ട വിവരം കിട്ടിയത്..
അനോണിആന്റണി, രണ്‍ജിത് വിശദാംശങ്ങള്‍ കൂട്ടിചേര്‍ത്തതിനു നന്ദി....

lakshmy said...

നല്ല ചിത്രങ്ങൾ ബിന്ദു

ജീവിതത്തിലാദ്യമായി [അവസാനത്തേതും അതു തന്നെയാവും] പെൻ‌ഗ്വിനെ കണ്ടത് ഇവിടടുത്തൊരു മൃഗശാലയിൽ. വലിയ ആഗ്രഹത്തോടെ ചെന്നതാ. പക്ഷെ സഹിച്ചില്ല അവയുടെ ഒരു നാറ്റം. ശർദ്ദിക്കുമെന്നു തോന്നിയപ്പോൾ അടുത്തേക്കു ചെല്ലാതെ തിരിച്ചു പോന്നു. അവിടത്തെ മാത്രം പ്രത്യേകതയായിരുന്നോ എന്തോ?!

ശ്രീ said...

ലക്ഷ്മീ... അവിടുത്തെ മാത്രമല്ല, എവിടുത്തെ പെന്‍‌ഗ്വിനുകളാണെങ്കിലും കാഴ്ചയ്ക്ക് മാത്രമേ അവയ്ക്ക് ഭംഗിയുള്ളൂ എന്നാണ് അറിവ്. നാറ്റം കാരണം അടുത്തു ചെല്ലാനേ കഴിയില്ലത്രെ.

ബിന്ദു കെ പി said...

Malathi and Mohandas,മാണിക്യേച്ചി : നന്ദി.

ലക്ഷ്മി: ഈ സുന്ദരന്മാർക്ക് നാറ്റമുണ്ടെന്ന് ഇപ്പോഴാണ് അറിഞ്ഞത്. അത് അവിടുത്തെ മാത്രം പ്രത്യേകതയല്ലെന്ന് ശ്രീയുടെ കമന്റിൽ നിന്ന് മനസ്സിലായല്ലോ. ഇവിടെ ചില്ലുകൂടിനുള്ളിൽ നിന്ന് നാറ്റം പുറത്തേക്ക് വരാഞ്ഞതാവും. ഭാഗ്യം!

ശ്രീ: നന്ദി കേട്ടോ ഈ പുതിയ വിവരത്തിന്...

അപ്പു said...

അപ്പോ ഈദിന്റെ അവധിക്ക് എല്ലാരും അവിടെത്തന്നെയായിരുന്നു... :-)
നല്ല ഒരു മൃഗശാലതന്നെയാണത്. അവരെ അപ്രീഷിയേറ്റ് ചെയ്യണം ഇത്രയും ഭംഗിയായി അത് സംരക്ഷിക്കുന്നതിന്.

അപ്പു said...

അപ്പോ ഈദിന്റെ അവധിക്ക് എല്ലാരും അവിടെത്തന്നെയായിരുന്നു... :-)
നല്ല ഒരു മൃഗശാലതന്നെയാണത്. അവരെ അപ്രീഷിയേറ്റ് ചെയ്യണം ഇത്രയും ഭംഗിയായി അത് സംരക്ഷിക്കുന്നതിന്.

smitha adharsh said...

ഇതൊരു വേറിട്ട കാഴ്ച തന്നെ...
ഇഷ്ടപ്പെട്ടു..

poor-me/പാവം-ഞാന്‍ said...

കൂട്ടമായി പ്പോവുന്ന കന്ന്യാസ്ത്രീകളേ ക്കാണുമ്പോള്‍ പെന്‍ഗ്വിനെ ഓര്‍മ്മവരാറൂന്‍ട്..
ഈ ഗള്‍ഫില്‍ ഏതെല്ലാം രാജ്യത്തു നിന്നുള്ള മ്രുഗങളെല്ലാം എത്തിച്ചേര്‍ന്നു സുഖമായി ജീവിച്ചു പോകുന്നുന്‍ടെന്നോ?
ആര്‍റ്റിക്,അന്‍ടാര്‍ടിക്,ഏളന്തിക്കര,മാഞാലി, മാളവന,പറവൂര്‍.....
With warm regards Poor-me
of www.manjalyneeyam.blogspot.com

അനില്‍_ANIL said...

Breeding Centre for Endangered Arabian Wildlife (BCEAW) -ല്‍ പൊതുജനത്തിനു പ്രവേശനം കിട്ടാനിടയില്ല. എന്നാല്‍ അതിനടുത്തു തന്നെയുള്ള Desert Park (Natural History Museum, Arabian Wildlife Cente, Children's Farm) കണ്ടിരിക്കേണ്ടതു തന്നെയാണ്. Children's Farm-ല്‍ ഒഴികെ ഫോട്ടം പിടിത്തം പറ്റില്ല.
ലൊക്കേഷന്‍.
ചില പടങ്ങള്‍‍.

പിരിക്കുട്ടി said...

hai bindu chechi...
njaan ella postukalum arichu perukki....
pinne chechikku thamasiyathe nalla oru unnivaava undaakaan njaan prarthikkunnundu k to
ethuambalam kandaalum njaan ippol prarthikkum....
enikku chechine athrakkishtaayi....
pinne aa karikalum adayum doshayum, ellam... njaan undakki nokkunnundu kt o
chechikku 1000 ummakal

പിരിക്കുട്ടി said...
This comment has been removed by the author.
MANIKANDAN [ മണികണ്ഠന്‍‌ ] said...

മരുഭൂമിയിലെ പെൻ‌ഗ്വിനുകളെ പരിചയപ്പെടുത്തിയതിനു നന്ദി.

ഏറനാടന്‍ said...

പെന്‍‌ഗ്വിന്‍സ് പ്രേതം പോലുണ്ട്. ന്നാലും ഒരു ച്ഛായക്കൊണ്ട്. :)

പോയി കണ്ടിട്ട് തന്നെ കാര്യം. ചലോ അല്‍‌ഐന്‍..

നെന്മേനി said...

nice photos..realyy new informations ..add more..

http://harisnenmeni.blogspot.com/

ajeesh dasan said...

haaiiii.....
puthuvalsara aashamsakal

തറവാടി said...

അലൈനില്‍ മാത്രമല്ല ദുബായ് മാളിലെ ഡിസ്‌കവറി സെന്‍‌റ്ററിലും കാണാം :)
ഒരു ചിത്രം ഇവിടെ

നൊമാദ് | A N E E S H said...

സ്നേഹം നിറഞ്ഞ പുതുവര്‍ഷം ആശംസിക്കുന്നു

അരുണ്‍ കായംകുളം said...

കൊള്ളാം കേട്ടോ.
ന്യൂ ഇയര്‍ ആശംസകള്‍

ഇ പണ്ഡിതന്‍ said...

what an idea ji

രസികന്‍ said...

ഗുഡ് ..... നന്ദി.... :)

പ്രയാസി said...

നല്ലതൊന്ന്..:)

B Shihab said...

nice photos

ദിനേശന്‍ വരിക്കോളി said...

കൊള്ളാം ...
സസ്നേഹം.
ദിനേശന്‍വരിക്കോളി.

Sapna Anu B.George said...

നല്ല ചിത്രങ്ങള്‍ ബിന്ദു

നാടകക്കാരന്‍ said...

ചേച്ചീ ,,,,,,,,,,,,,,നാടകക്കാരന്റെ
ഫോട്ടോഗ്രഫര്‍ എന്ന പോസ്റ്റ് കാണുമ കൂടെ ഹീരപ്പ എന്ന പോസ്റ്റും .

hAnLLaLaTh said...

നല്ല ചിത്രങ്ങള്‍...

ആശംസകള്‍..

ജെപി. said...

കാലാവസ്ഥക്കനുയോജ്യമായ അന്തരീക്ഷം ഉണ്ടായിര്‍ക്കുമല്ലോ.
എനിക്ക് പെന്‍ ഗ്വിനെ ഇഷ്ടമാ. പ്രത്യേകിച്ച് അതിന്റെ നടത്തം....

Kavitha sheril said...

നന്നായിരിക്കുന്നു

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.

Back to TOP