ശാസ്ത്രീയ നാമം :- Tabernaemontana dichotona Roxb.
കുടുംബം :- Apocynaceae
പേരുകൾ:
സംസ്കൃതം: kambillaka, ksheerini
മലയാളം : കുരുട്ടുപാല, കൂനംപാല, കമ്പിപ്പാല.
കുരുട്ടുപാല ഔഷധഗുണമുള്ള ഒരു കുറ്റിച്ചെടിയാണ്. വേലിയരുകിലോ കുന്നിൻചെരുവിലോ, ചെറിയ കുറ്റിക്കാടുകളിലോ ഒക്കെ ഇവനെ കണ്ടത്താം. നന്ത്യാർവട്ടം, കോളാമ്പി, അരളി എന്നിവയുടെയൊക്കെ കുടുംബത്തിൽ പെടുന്ന കുരുട്ടുപാല ഒറ്റ നോട്ടത്തിൽ നന്ത്യാർവട്ടമാണോ എന്ന് സംശയിച്ചുപോകും. നന്ത്യാർവട്ടവുമായി ഇതിന് രൂപസാദൃശ്യമേറെയാണ്.
കുരുട്ടുപാലയുടെ പൂവ്:
കുരുട്ടുപാലയുടെ കായ കാഴ്ചയിൽ കൗതുകമുണർത്തുന്നതാണ്. ഒരു ഞെട്ടിയിൽ രണ്ടെണ്ണം വീതമുള്ള, നടുഭാഗം വളഞ്ഞ ആകൃതിയുള്ള കായകൾ മൂക്കുമ്പോൾ പച്ചനിറം മാറി ഓറഞ്ച് നിറമാവും.
കായ വളരെ അടുത്ത്:
കായ ഞെട്ടിയിൽനിന്ന് അടർത്തിയാൽ പാലുപോലെയുള്ള ചറം ധാരാളമായി ഒഴുകിവരുന്നതു കാണാം. കോളാമ്പിയിലും മറ്റും ചറം ഉണ്ടെങ്കിലും കുരുട്ടുപാലയിലുള്ളത്ര ഇല്ലെന്നു തോന്നുന്നു. സംസ്കൃതത്തിൽ ഇതിനെ ‘ക്ഷീരിണി’ എന്നു വിളിയ്ക്കാനുള്ള കാരണവും മറ്റൊന്നായിരിക്കില്ല.
ഈ ചെടിയുടെ തണ്ടും വേരുമൊക്കെ അയുർവേദമരുന്നുകളിലും വിഷചികിത്സയിലും ഉപയോഗിക്കുന്നതായി കേൾക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയില്ല.
പക്ഷേ, എന്റെ ഓർമ്മയിൽ കുരുട്ടുപാല ദീപ്തമായി നിൽക്കുന്നതിന്റെ കാരണം മറ്റൊന്നാണ്. കുട്ടിക്കാലത്ത് കാലിൽ മുള്ളു കേറിയാൽ ആദ്യം തിരയുന്നത് കുരുട്ടുപാലയെയാണ്. കുരുട്ടുപാലയുടെ ചറം മുള്ളുകേറിയ ഭാഗത്ത് ഇറ്റിച്ചശേഷം ഞെക്കിയാൽ മുള്ള് വേഗം പുറത്തേയ്ക്ക് പോരും..!!!
നെല്ലി പൂത്തപ്പോൾ......
11 years ago
37 പ്രതികരണങ്ങള്‍:
കുരുട്ടുപാല ഔഷധഗുണമുള്ള ഒരു കുറ്റിച്ചെടിയാണ്. വേലിയരുകിലോ കുന്നിൻചെരുവിലോ, ചെറിയ കുറ്റിക്കാടുകളിലോ ഒക്കെ ഇവനെ കണ്ടത്താം
ബിന്ദുചേച്ചി,
“ കുട്ടിക്കാലത്ത് കാലിൽ മുള്ളു കേറിയാൽ ആദ്യം തിരയുന്നത് കുരുട്ടുപാലയെയാണ്. കുരുട്ടുപാലയുടെ ചറം മുള്ളുകേറിയ ഭാഗത്ത് ഇറ്റിച്ചശേഷം ഞെക്കിയാൽ മുള്ള് വേഗം പുറത്തേയ്ക്ക് പോരും..!!!
എന്റെ കുട്ടിക്കാലത്തും ചെയ്തതായി ഓര്‍ക്കുന്നു. പിന്നെ പഴയൊരു ഓര്‍മ്മകൂടിയുണ്ട്. പഴയ ഓഡിയോ കാസറ്റിന്റെ ടേപ്പ് പൊട്ടുമ്പോള്‍ ഇതിന്റെ കറ വച്ച് ഒട്ടിച്ചേര്ക്കാറുള്ള ഒരു ഓര്‍മ്മ ഉണ്ട്. (അക്കാലത്ത് കുഞ്ഞച്ഛന് ഒരു റേഡിയോ/ടേപ്പ് റിക്കാര്‍ഡര്‍ ഷോപ്പ് ഉണ്ടായിരുന്നു.)
:)
ബിന്ദു ജീ..
മുള്ളെടുക്കാനും ഒട്ടിക്കാനും മാത്രമല്ല കവണി ( എറ്റാലി ) ഉണ്ടാക്കാന്‍ ഇതിന്റെ കമ്പ് (കവര ) ഏറ്റവും അനുയോജ്യമാണ്. പിന്നെ കത്തികള്‍ക്കും മറ്റും പിടിയിടാനും ഈ പാലയുടെ തടിയെ ഉപയോഗിക്കാറിണ്ട്.
...ഔഷധ ഗുണങ്ങള്‍ കൂടി ആധികാരികമായി ചേര്‍ത്താല്‍ വളരെ നന്നായിരിക്കും...
ആശംസകള്‍..
നന്ദ്യാര്‍ വട്ടത്തിന്റെ പൂവിനോട് ഇതിന്റെ പൂവിനു ഒരു വിദൂര സാമ്യമുണ്ടോ? രണ്ടും ഒരേ കുടുംബക്കാരാണോ? പിന്നെ ഔഷധഗുണങ്ങള്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു എന്ന് തോന്നിപ്പോയി!
നമ്മള് കണ്ടിട്ടും കാണാതെ പോയ ആളുകള്‍ വീട്ടില്‍ വന്നു ഷെയ്ക്ക് ഹാന്‍ഡ് തരും എന്ന് പറയുന്നത് ഇതാണല്ലേ? പരിചയപ്പെട്ടു ട്ടോ!
ഓര്‍മ്മകള്‍ ഉണര്‍ത്തിയ ഒരു നല്ല പോസ്റ്റ്.. വിവരങ്ങള്‍ക്ക് നന്ദി ബിന്ദു ...
Orupaadu varshangal pinnottu poyi. Thanks.
ആയുര്‍ വേദത്തില്‍ ഇതിനു ഔഷധഗുണമുണ്ടോ എന്നറിയില്ല പക്ഷെ നിത്യജീവിതത്തില്‍ ഇതിനു ഒരുപാടു ഉപകാരങ്ങളുണ്ടായിരുന്നു പണ്ടെന്റെ ബാല്യകാലത്ത്.
ഒന്ന് ബിന്ദു പറഞ്ഞപോലെ, കാലില്‍ മുള്ളു തറച്ചാല്‍ ആദ്യം തേക്കുന്നത് ഇവന്റെ കറയായിരിക്കും, പിന്നെ ഹരിശ്രീ പറഞ്ഞപോലെ കാസറ്റിന്റെ വള്ളി (ടേപ്പ്) പൊട്ടിയാല്‍ ഒട്ടിച്ചെടുക്കുന്നത് ഇവന്റെ കറയുപയോഗിച്ചാണ്. പിന്നെ കുഞ്ഞന്‍ പറഞ്ഞപോലെ കവണയുണ്ടാക്കാന് ഇവന്റെ ‘വി’ ഷേപ്പിലുള്ള കൊമ്പായിരുന്നു ഉപയോഗിച്ചിരുന്നത്. മറ്റൊന്ന് കളിക്കാനുപയോഗിക്കുന്ന പമ്പരത്തിന്റെ മുകള്‍ ഭാഗത്ത് ചുണ്ണാമ്പ് വട്ടത്തില്‍ തേച്ച് പിടിപ്പിച്ച് അതില്‍ ഇതിന്റെ കറ ഇറ്റിക്കും. വെളുത്ത ചുണ്ണാമ്പ് മഞ്ഞ നിറമാകും. :) മറ്റൊന്ന് ഇതിന്റെ തടി (തടിച്ച കമ്പോ, കടഭാഗമോ) ഉപയോഗിച്ച് പണ്ട് പമ്പരം ഉണ്ടാക്കുമായിരുന്നു. നല്ല ഉറപ്പാണ്.. ‘പാല പമ്പരം‘ സ്വന്തമായി കയ്യിലുള്ളവന് അന്ന് ഭയങ്കര പേരായിരുന്നു. :)
ഇതി പാല മാഹാത്മ്യം ശുഭം!
ബിന്ദു ,
നല്ല പോസ്റ്റ്...
വിവരങ്ങള്‍ക്ക് നന്ദി ...
"Kurutu paala"ye kurichu padanam nadathi nigamanathil athiya Bindu kp...... thanks
Aniku sasiya lokatheku oru puthiya paalam thurannitathinu.........
കുരുട്ടു പാലയെ കുറിച്ച് മനസ്സിലാക്കാന്‍ ഉതകുന്ന പോസ്റ്റ്. നന്ദി.
എങ്കിലും ഒരു കാര്യം പറയാതിരിക്കാന്‍ മേലാ. മൂന്നാമത്തെ ഫോട്ടോ ഔട്ടോഫ് ഫോക്കസാ:)
കുരുട്ടുപാല നല്ല പോസ്റ്റ്
ഈ പറഞ്ഞതെല്ലാം പണ്ട് കണ്ടിരുന്നു..
ഓര്‍മ്മ പുതുക്കിയതിനു നന്ദി...
ഹരിശ്രീ, കുഞ്ഞന്‍ , നന്ദന് എല്ലാവരും കൂടി എനിക്കു പറയാനുള്ളത് പറഞ്ഞു കഴിഞ്ഞു. ഒരു കാര്യം കൂടി ചേര്‍ക്കട്ടെ. കിണര്‍ കുഴിക്കാന്‍ സ്ഥാനം നോക്കുന്ന ചടങ്ങുണ്ട് നാട്ടിന്‍പുറങ്ങളില്‍. നോക്കാന്‍ വരുന്നയാള്‍ ആ വീട്ടിലെ കൊച്ചുകുട്ടിയോട് എന്തെങ്കിലും കമ്പ് വെട്ടിക്കൊണ്ട് വരാന്‍ പറയും. കൊണ്ടുവരുന്നത് പാലക്കൊമ്പാണെങ്കില് വെള്ളം ഉറപ്പ്.
"samayamam nathi purakottozhuki'"
kollam
Chechy... valare upakarapradam thanne.. Ashamsakal..!!!
മറ്റൊരുകാര്യം പറയാന്‍ പറയാന്‍ വിട്ടു. ഇത്തരത്തിലുള്ള ഉണക്കം ചെന്ന പാലമരങ്ങള്‍ വേരോടെ പിഴുത് പോളീഷ് ചെയ്ത് കരകൌശല വസ്തുക്കളായി ഉപയോഗിക്കുന്നും ഉണ്ട്...
"...കുരുട്ടുപാലയുടെ ചറം മുള്ളുകേറിയ ഭാഗത്ത് ഇറ്റിച്ചശേഷം ഞെക്കിയാൽ മുള്ള് വേഗം പുറത്തേയ്ക്ക് പോരും..!!!"
:-)
DEAR ZAKARIYAA..
kuruttu buddhiyallthe kuruttu palayekkurichu thanikkenthariyma
ZAKARIYAAAA.....
ബിന്ദു...എന്നെ ബാല്യത്തിലേയ്ക്ക് മടക്കി കൊണ്ട് പോയല്ലോ...ഇത് കോര്‍ത്ത് ഞങ്ങള്‍ മാല കെട്ടുക പതിവായിരുന്നു..
നല്ല മണമാണ് ഈ പൂവിന്..
ഈ വിവരണത്തിനു നന്ദി.ഇത് ഞങ്ങളുടെ നാട്ടിലും ഉണ്ട്.നമ്പ്യാര്‍വട്ടവും ഇതും തമ്മില്‍ വേഗം തിരിച്ചറിയാം എന്നാണ് എന്റെ വിശ്വാസം
njaan
kazhinja divasam kuruttupaala kandethi kayyil mullu kayariyappol
mullu ippolum kittiyittilla
k to
വളരെ നല്ല പോസ്റ്റ്. കോട്ടയംകാരന് ആയ ഞാന്‍ ഇത് പാലക്കാട്ട് നിന്നും ആണ് വരുതിക്കുന്നത്. എന്റെ മോളുടെ ദേഹത്ത് വ്രേണം പോലെ ചൊരിഞ്ഞു പൊട്ടിയപ്പോള്‍ ഇത് ഇട്ടു ഉണ്ടാക്കിയ എണ്ണ ആണ് ഉപയോഗിച്ചത്. മോളുടെ അസുഖം മുഴവന്‍ പൂര്ണംയിട്ടും മാറി. സോരിയാസിസ്നും ഇത് നല്ല മരുന്ന് ആണ് എന്ന് കേട്ടിട്ടുണ്ട്.
മരുന്ന് ഉണ്ടാക്കുന്ന വിധം.
കിള്ളിപലയുടെ ഇല (തണ്ടില്‍ നിന്നും പറിച്ച ഉടനെ വേണം അല്ലേല്‍ അതിന്റെ കറ എല്ലാം പോകും) ഒരു ലിറ്റര്‍ എണ്ണയില്‍ ഇട്ടു മിനിമം ഏഴു ദിവസം വെയിലത്ത് വെച്ച് ചൂടാക്കുക. (ഇതിന്റെ കായ കണ്ടപ്പോള്‍ എനിക്ക് തോന്നുന്നത് ഇലയെക്കള് കൂടുതല്‍ നല്ലത് ചിലപ്പോള്‍ കായ ആയിരിക്കും. ബട്ട് ഞങള്‍ ഇല ആണ് ഉപയോഗിക്കുന്നത്). അപ്പോള്‍ അതിന്റെ കളര്‍ മാറിയിട്ടുണ്ടാകും. അതിനു ശേഷം കുപ്പിയില്‍ ഒഴിച്ച് വെച്ച് കുളിക്കുന്നതിനു ഒരു മണിക്കൂര്‍ മുന്‍പ് അസുഖം ഉള്ള ഭാഗത്ത് തേക്കുക്ക എന്നിട്ട് കുളിക്കുമ്പോള്‍ സോപ്പ് ഉപയോഗിക്കാതെ പയര്പോടിയോ അതുപോലെ അറ്റ് എന്തെകിലും കൊണ്ടോ തേച്ചു കളയുക. ഒരു ആഴ്ചക്കുള്ളില്‍ മാറ്റം കണ്ടു തുടങ്ങും.
"മരുന്ന് ഉണ്ടാക്കുന്ന വിധം.
കിള്ളിപലയുടെ ഇല (തണ്ടില്‍ നിന്നും പറിച്ച ഉടനെ വേണം അല്ലേല്‍ അതിന്റെ കറ എല്ലാം പോകും) ഒരു ലിറ്റര്‍ എണ്ണയില്‍ ഇട്ടു മിനിമം ഏഴു ദിവസം വെയിലത്ത് വെച്ച് ചൂടാക്കുക. (ഇതിന്റെ കായ കണ്ടപ്പോള്‍ എനിക്ക് തോന്നുന്നത് ഇലയെക്കള് കൂടുതല്‍ നല്ലത് ചിലപ്പോള്‍ കായ ആയിരിക്കും. ബട്ട് ഞങള്‍ ഇല ആണ് ഉപയോഗിക്കുന്നത്). അപ്പോള്‍ അതിന്റെ കളര്‍ മാറിയിട്ടുണ്ടാകും. അതിനു ശേഷം കുപ്പിയില്‍ ഒഴിച്ച് വെച്ച് കുളിക്കുന്നതിനു ഒരു മണിക്കൂര്‍ മുന്‍പ് അസുഖം ഉള്ള ഭാഗത്ത് തേക്കുക്ക എന്നിട്ട് കുളിക്കുമ്പോള്‍ സോപ്പ് ഉപയോഗിക്കാതെ പയര്പോടിയോ അതുപോലെ അറ്റ് എന്തെകിലും കൊണ്ടോ തേച്ചു കളയുക. ഒരു ആഴ്ചക്കുള്ളില്‍ മാറ്റം കണ്ടു തുടങ്ങും.
"
വെള്പാലയുടെ ഇലകൊണ്ട് എണ്ണയുണ്ടാക്കുന്ന രീതി ഇതാണ്. സോറിയാസിസ് ല്‍ ഉപയോഗിക്കുന്ന എണ്ണ അതാണ്
പക്ഷെ ആ ഔഷധച്ചെടി ഇതല്ല.
ഒരു പക്ഷെ ഇലയുടെ സാമ്യം കണ്ട് തെറ്റി എഴുതിയതായിരിക്കുമൊ
എനിക്ക് തെറ്റിയത് ആണോ എന്ന് അറിയില്ല. പക്ഷെ കമ്പിപല എന്ന് ഗൂഗിള്‍ ചെയ്താല്‍ കിട്ടുന്നത് ഇതാണ്.
http://www.google.com/search?sourceid=navclient&ie=UTF-8&rlz=1T4GFRE_enKW317KW317&q=%e0%b4%95%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b2
വെള്പാല എന്ന മരത്തിന്റെ ഇലകള്‍ ഇതുപോലെ യാണ്. അതുപയോഗിച്ചാണ് സോറിയാസിസിനുയോഗിക്കുന്ന എണ്ണ ഉണ്ടാക്കുന്നത്.
ആ മരം ഇതിലും വലുതായി വളരും
കമ്പിപ്പാലയുടെ കായ കൊണ്ടോ ഇല കൊണ്ടോ ഇത്തരം എണ്ണ ഉണ്ടാക്കുന്നതായി എനിക്ക് അറിവില്ല
ചെറുപ്പ കാലം ഒന്നോർമ്മിപ്പിച്ചു...
ആശംസകൾ.
എന്റെ വീട്ടില്‍ ധാരാളം ഉണ്ടായിരുന്നു
ആ കായ പിളര്തിയാല് ചുവന്ന നിറത്തിലുള്ള കുരുകള്‍ കാണാം
nice piece of information! Thanks
nice to reed !!!
ഞങളുടെ നാട്ടീൽ ഇതിനു വേറെ ഒരു പേരാണു പറയുക ഇപ്പൊ ഓർമയില്ല ..ചൊദിചിട്ട് അറിയിക്കം
ഇപ്പഴാണ് കണ്ടത്. നല്ല പോസ്റ്റ്, ചേച്ചീ... എല്ലാവരും പറഞ്ഞു കഴിഞ്ഞ സ്ഥിതിയ്ക്ക് ഇനി ഞാനെന്തു പറയാന്‍?
:)
അവസാനം പറഞ്ഞ് ഉപയോഗത്തിനു പുറമെ ഞങ്ങൾ മറ്റൊരുപയോഗം കണ്ടുപിടിച്ചിട്ടുണ്ടായിരുന്നു.പൊട്ടിയകാസറ്റു വള്ളീകൾ ഇതിന്റെ പശകൊണ്ടൊട്ടിക്കാം.പക്ഷെ ആ കണ്ടുപിടിത്തത്തിന്റെ പ്രസക്തി ഇപ്പോ നഷടപെട്ടു.അല്ലെങ്കി പേറ്റന്റ് എടുക്കാമായിരുന്നു.
സോറി,ഹരിയുടെ കമന്റ് പിന്നെയാ കണ്ടത്!മറ്റൊരു വിസ്മയം.!
നല്ല പോസ്റ്റ്
ബിന്ദു കെ പി യുടെ ബ്ളോഗിലേക്ക് ഏകദേശം 5 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഞാന്‍വരുന്നത്. അന്ന് നിശബ്ദനായ ഒരു വായനക്കാരനായി വന്നുപോകുമായിരുന്നു. പിന്നെ എങ്ങനയോ ആ വരവുനിലച്ചു. ഇന്നിപ്പോള്‍ ഗൂഗിളില്‍ പാലയ്ക്ക എന്നു തിരഞ്ഞപ്പോള്‍ കിട്ടിയ ലിങ്കില്പ്പെട്ട് ഇവിടെയെത്തിയപ്പോള്‍ വളരെ സന്തോഷം തോന്നി.
ഇനി പാലയ്ക്ക എന്ന് വെറുതേ സേര്‍ച്ച് ചെയ്യാനുണ്ടായ കാര്യം പറയാം.
പണ്ട് സ്കൂളില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ ഞങ്ങളുടെ ഗ്രാമത്തില്‍ തേയിലകൊതുക് എന്ന് ഞാന്‍ മനസ്സിലാക്കിയ ഒരുതരം കൊതുക് അവിടെ ഉണ്ടായിരുന്നു. സാധാരണ കൊതുകിന്റെ തലയുടെ അത്രപോലും വലുപ്പമില്ലാത്തത്ര ചെറുതാണത്. കൊതുകുകടിയുടെ അതേ വേദനയാണ്. നോക്കുമ്പോള്‍ പെട്ടന്ന് കാണാന്‍ സാധിക്കില്ല. രക്തം കുടിച്ച് വീര്ത്തിരിക്കുകയാണെങ്കില് അടികൊള്ളുമ്പോള്‍ ചത്ത് രക്തം പടര്‍ന്നിരിക്കുന്നതുകാണാം. എന്റെ പ്രശ്നം എന്താണെന്നുവച്ചാല്‍ ഈ കൊതുക് വീട്ടില്‍ മറ്റാരേയും കടിക്കാറില്ല. സാധാരണ കൊതുകുമാത്രമേ അവരെ കടിക്കുകയുള്ലു. എന്നെ കടിച്ചുകഴിഞ്ഞാല്‍ അവിടം ഒരു നാരങ്ങാവലിപ്പത്തില് തടിച്ചുവരും നല്ല നീറ്റലും ഉണ്ടാകും. ഏറ്റവും വലിയ ദുഖം എന്താണെന്നുവച്ചാല്‍ ഒരാഴ്ച കഴിഞ്ഞാല്‍ മാത്രമേ ഈ തടിപ്പും വേദനയും മാറുകയുള്ളു. ഒരു ദിവസം നാലഞ്ച് കടി കിട്ടിയാലുള്ള അവസ്ഥ ഒന്നാ ലോചിച്ചുനോക്കു. രണ്ടു കൈകളിലും കഴുത്തിലും മുഖത്തുമൊക്കെയായി നാരങ്ങാ വലുപ്പത്തിലുള്ള ചുവന്നുതടിച്ച മുഴകളുമായാണ് പ്രീഡിഗ്രീ കഴീയും വരെ ഞാന്‍ പഠിക്കാന്‍ പോയ്ക്കൊണ്ടിരുന്നത്. ഒരാഴ്ച കഴിയുമ്പോള്‍ ഈ തടിപ്പുകള്‍ പൊട്ടിന്റെ വലിപ്പ മുള്ള വ്രണങ്ങളായി മാറും. അതാണെങ്കില്‍ ഒരിക്കലു കരിയുകയുമില്ല. രണ്ടു കൈകളും കഴുത്തും നിറയെ അറപ്പുളവാക്കുന്ന ചെറിയ വ്രണങ്ങളായിരുന്നു. അങ്ങനെ വളരെ അപഹാസ്യനായി കഴിഞ്ഞ ആ നാളുകളെക്കുറിച്ചോര്ക്കുന്പോള് ഇപ്പോഴും ഭയമാണ്. ആഴ്ചതോറും അച്ഛന് എന്നേയും കൊണ്ട് പലതരം ആശുപത്രിളിലേക്ക് പോകുമായിരുന്നു. ആയൂര്‍ വേദമുള്പ്പെടെ പലതും പരീക്ഷിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍പ്പോലും പലവട്ടം കയറിയിറങ്ങി. ഒരുഫലവും കണ്ടില്ല. എന്റെ ഈ ദുരിതത്തിന് ഈ ലോകത്ത് ഒരു മരുന്നും ആരും കണ്ടുപിടിച്ചിട്ടില്ലന്ന സത്യം ഉള്‍ക്കൊള്ളുവാന്‍ എനിക്ക് സാധിക്കിലായിരുന്നു. അങ്ങനെയിരിക്കെ ഒരുദിവസ്സം ഞാനും അച്ഛനും കൂടി ഏതോ ഒരു വൈദ്യനെ കാണാനുള്ള കാല്‍നടയാത്രയുടെ ഇടയില്‍ ഞങ്ങളുടെ നാട്ടിലെ ഒരു കറവക്കാരനായ കേശവന് ചേട്ടനെ കണ്ടുമുട്ടി. ഞങ്ങളുടെ ബന്ധുകൂടിയാണ് കഥാപാത്രം. എന്നാലും ഇദ്ദേഹത്തിന്റെ സ്ഥിരം മദ്യപാനവും പ്രാകൃത വേഷവും കാരണം ഞങ്ങള്‍ കുട്ടിള്‍ക്ക് വെറുപ്പും ഭയവുമായുരുന്നു ഇയാളോട്. എന്നിരുന്നാലും മേല്പ്പറഞ്ഞയാത്രയില് അച്ഛനോട് സംസാരിക്കുന്നതിനിടയില്‍ എന്റെ കാര്യം സൂചിപ്പിച്ചപ്പോള്‍ കേശവന് ചേട്ടനാണ് എന്റെ ജീവിതം തന്നെ മാറ്റിമറിച്ച ആ കാര്യം പറഞ്ഞത്. പാലക്കാ അരിഞ്ഞിട്ട് വെളിച്ചെണ്ണ കാച്ചി തേച്ചാല്‍ മതിയത്രേ. ആരെന്തു പറഞ്ഞാലും പെട്ടന്ന് വിശ്വസിക്കുന്ന നിഷ്കളങ്കനായതുകൊണാടാകാം ആ യാത്ര അവിടെവച്ച് അവസാനിപ്പിച്ച് തിരിച്ചുപോവാന്‍ അച്ഛന് തീരുമാനിച്ചു. ഞങ്ങള്‍ വീട്ടിലെത്തി അമ്മയോടു കാര്യം പറഞ്ഞു. അമ്മയുടെ ഒരു ശകാരമാണ് അച്ഛന് ഉടനെ കിട്ടിയത് -- വല്ല വായ്നോക്കികളും വല്ലതും പറഞ്ഞതും കേട്ടോണ്‍ വന്നിരിക്കുന്നൂ കഴുതകള്‍ -- ഇതുകേട്ട് വിഷണ്ണനായി നില്ക്കുന്ന അച്ഛന്റെ നില്പ് ഇപ്പോഴും ഒാര്‍മ്മയുണ്ട്. അമ്മ അന്നങ്ങനെ പറഞ്ഞെങ്ങിലും പിറ്റേന്ന് ഞങ്ങളുടെ പുരയിടത്തിന്റെ വേലിയില്‍ തന്നെ ഉണ്ടായിരുന്ന പാലക്കാ രണ്ടെണ്ണം പറിച്ചെടുത്ത് ചെറുതായി അരിഞ്ഞ് വെളിച്ചെണ്ണയിലിട്ട് കാച്ചി തണുപ്പിച്ച് വൈകുന്നേരം അമ്മ എന്റെ രണ്ടു കൈകളിലും കഴുത്തിലും പുരട്ടിത്തന്നു. ഒട്ടും വിശ്വാസം ഇല്ലാതേയാണ് അമ്മ അത് ചെയ്തതെങ്കിലും പിറ്റേന്നു തന്നെ എല്ലാപേരേയും അദ്ഭുതപ്പെടുത്തിക്കണ്ട് വ്രണം കരിഞ്ഞു തുടങ്ങി. മുന്നു ദിവസം കൊണ്ട് ശരീരത്തിലുള്ള വ്രണങ്ങളെല്ലാം പോയി. വര്‍ഷങ്ങള്‍ പഴക്കമുള്ള വ്രണങ്ങള്‍ വരെ അതിലുള്‍പ്പെട്ടിരുന്നു. അവിശ്വസനീയമായിരുന്നു ആ സംഭവം. അതിനുശേഷം ഈ കൊതുകുകടിക്കുന്പോഴുണ്ടാകുന്ന തടിപ്പും വേദനയും മാത്രമേ അനുഭവിക്കേണ്ടി വന്നുള്ളൂ. വ്രണം ഇല്ലാതാക്കാന്‍ കഴിഞ്ഞിരുന്നു.
ഇന്ന് ഏതാണ്ട് 30 വര്‍ഷങ്ങള്‍ക്കുശേഷം തിരോന്തൊരം സിറ്റിയുടെ ഉള്ളില്‍ , കാപട്യത്തിന്റയും പുറംപൂച്ചിന്റെയും നടുവില്‍ ഇങ്ങനെ ജീവിക്കുന്പോള്‍, തേയിലക്കൊതുകിന്റെ ഭീഷണിയില്ല. ഈ ഭൂമിതന്നെ ഉപേക്ഷച്ചുപോയ അച്ഛന്റെയും പഴയ അതേവീട്ടില്‍, വാര്‍ദ്ധക്യത്തിന്റെ മടിയില്‍ തലവച്ച് നിശ്വസിക്കുന്ന അമ്മയുടേയും ദീപ്തമായ ഒാര്‍മ്മകള്‍ മാത്രം.
ഇത് psoriasis ഇന്‍ മരുന്ന് ആയി ഉപയോഗിക്കുന്നുണ്ട്..
പാലാ ഇനങ്ങൾ എല്ലാം തന്നെ psoriasis ഇന്‍ ഉപയോഗിക്കുന്നു astaanga ഹൃദയം, സഹസ്ര യോഗം പോലുള്ള പുസ്തകങ്ങൾ ഒന്നും ഇതിനെ പറ്റി പറയുന്നില്ല തമിഴ് സിദ്ധ വൈദ്യത്തിന്റെ സംഭാവന ആണ്..
Post a Comment