Monday, November 2, 2009

നീലപ്പൊന്മാൻ

നീലപ്പൊന്മാനെ കണ്ടിട്ടുണ്ടോ..? കാഴ്ചയിൽ വളരെ ഭംഗിയുള്ള ഈ പക്ഷി White-Throated Kingfisher (Halcyon Smyrnensis) എന്ന പൊതുനാമത്തിൽ അറിയപ്പെടുന്നു. തിളങ്ങുന്ന നീലനിറമുള്ള ചിറകുകളും വാലും അത്യാകർഷകമാണ്. തലയും മുൻഭാഗവും ഇരുണ്ടതവിട്ടുനിറവും. ഈ തവിട്ടുനിറത്തിൽ തെളിഞ്ഞുകാണപ്പെടുന്ന, കഴുത്തിന്റെ ഭാഗത്തുള്ള വെള്ളനിറം കൗതുകമുണർത്തുന്നതാണ്. ഇരുണ്ടചുവപ്പുനിറമുള്ള കൊക്ക് നീണ്ടതും നല്ല വലിപ്പമുള്ളതുമാണ്.മരച്ചില്ലകളിലും തെങ്ങോലകളിലുമൊക്കെ ഇരിക്കാനാണ് കക്ഷിക്ക് അധികവും താല്പര്യം. താഴേക്കിറങ്ങുന്നത് വല്ലപ്പോഴും.

ഇരപിടുത്തത്തിൽ ഒരു വിദഗ്ധൻ തന്നെയാണ് നീലപ്പൊന്മാൻ. ഇരയെ ജീവനോടെ പിടിച്ചെടുത്തശേഷം കൊന്ന് ഭക്ഷിക്കുന്നതാണ് ഇഷ്ടം. കൊക്കിൽ വച്ച് ഇറുക്കിയോ, മരത്തിന്മേൽ ഉരച്ചോ ആണ് കൊല്ലുക. മരക്കൊമ്പിലെവിടെയെങ്കിലും മൂകനായി പഞ്ചപാവം പോലെ ഇരിക്കുമെങ്കിലും ശ്രദ്ധ മുഴുവൻ താഴെയായിരിക്കും. മണ്ണിര, തവളക്കുഞ്ഞുങ്ങൾ, പുൽച്ചാടി, വണ്ടുകൾ, ചെറുമീനുകൾ മുതലായ ജീവികളാണ് ലക്ഷ്യം. ഒരു ജീവിയെ ഉന്നം വച്ചു കഴിഞ്ഞാൽ പിന്നെ താഴേയ്ക്ക് ശരവേഗത്തിൽ കുതിക്കലും, ഇരയെ കൊത്തിയെടുത്ത് തിരിച്ചു മരക്കൊമ്പിലേക്ക് പറക്കലും കൊക്കിലിരുന്ന് പിടയുന്ന ഇരയെ മരക്കൊമ്പിലുരച്ച് നിശ്ചലമാക്കിയശേഷം ഒറ്റയടിക്ക് വിഴുങ്ങലുമൊക്കെ നിമിഷനേരം കൊണ്ടു കഴിയും! പുൽച്ചാടി, വണ്ടുകൾ തുടങ്ങിയവയെ പറന്നുനടക്കുന്ന അവസ്ഥയിൽ തന്നെ കൊത്തിയെടുക്കും. വെള്ളതിനുമീതെ വട്ടമിട്ടു പറന്ന് ഇതേപോലെ മീനുകളേയും വാൽമാക്രികളേയുമൊക്കെ പിടിക്കുമത്രേ.

ഇരയെ ഉന്നം വയ്ക്കുന്നതിൽ ബദ്ധശ്രദ്ധ പുലർത്തിക്കൊണ്ടിരുന്ന നീലപ്പൊന്മാൻ ഒരുനാൾ ക്യാമറയിലകപ്പെട്ടപ്പോൾ:-

എന്നെ മനസ്സിലായോ...?


ഞാനൊരു ഒരു പഞ്ചപാവം...


വിശന്നിട്ടു വയ്യ...വല്ലതും തടയുമോ..?


ഇതിനാണ് “ഓട്ടക്കണ്ണിട്ടു നോക്കുക” എന്നു പറയുന്നത്

പിന്നിലും ഒരു കണ്ണുള്ളതു നല്ലതാ....


ദാ, അവിടെയൊരുത്തൻ പറന്നുകളിക്കുന്നുണ്ട്....

ഹായ് ! എത്ര നാളായി ഒരു പച്ചക്കുതിരയെ അകത്താക്കിയിട്ട്...റെഡി....വൺ,ടൂ...


ഛെ, കളഞ്ഞു! ഉന്നം പോയി....ശല്യപ്പെടുത്താതെ ഒന്നു പോയിത്തരാമോ..? (ക്യാമറക്കാരിയോട്)

83 പ്രതികരണങ്ങള്‍:

എറക്കാടൻ / Erakkadan said...

എവിടെ നിന്ന് കിട്ടി ഇത്രയും നല്ല ചിത്രങ്ങൾ...അടിപൊളി

ഭായി said...
This comment has been removed by the author.
ശ്രീ said...

കൊള്ളാമല്ലോ ചേച്ചീ. ആ നാലാമത്തെ ചിത്രത്തിലേത് ഒരു വശപ്പിശകുള്ള നോട്ടം തന്നെ.
:)

ഹന്‍ല്ലലത്ത് Hanllalath said...

:)

നല്ല ചിത്രങ്ങള്‍..

നാട്ടില്‍ പോയാലുമിപ്പോള്‍ പക്ഷികളെയൊന്നും കാണാതെയായി..
പണ്ടൊക്കെ വീട്ടു മുറ്റത്തു വന്നിരുന്നവയെ ഇപ്പോള്‍ തിരഞ്ഞു നടന്നാലും കാണില്ല.

ചാണക്യന്‍ said...

നീലപ്പൊന്മാൻ വിശേഷങ്ങൾ നന്നായി...
ചിത്രങ്ങൾ ഗംഭീരം....

അഭിനന്ദനങ്ങൾ...

Unknown said...

wow... great capture... image quality is also fantastic... It is very difficult to capture birds. Even though u did a fantastic work... congrats. Captions are also nice...

ഉപാസന || Upasana said...

avante kokke bhayankaram thanne

Nice Pics
:-)

krish | കൃഷ് said...

നീലപൊന്മാന്‍ വിശേഷങ്ങളും ചിത്രങ്ങളും നന്നായിട്ടുണ്ട്. അല്ലാ, ചിത്രങ്ങള്‍ അടിപൊളിയായിട്ടുണ്ട്.

ഡോക്ടര്‍ said...

നന്ദി ചേച്ചി... മറഞ്ഞു പോകുന്ന കാഴ്ചകള്‍ തിരിച്ചു കൊണ്ട് വന്നതിനു... നല്ല ചിത്രങ്ങള്‍... :)

poor-me/പാവം-ഞാന്‍ said...

ഇരപിടിക്കാന്‍ തയ്യാറായി നില്‍ക്കുമ്പോള്‍ ആ പാവം അറിഞിരുന്നില്ല താന്‍ ഒരു കഴുകന്റെ കണ്ണുകളില്‍ പതിഞു കൊണ്ടിരിക്കുകയാണെന്ന്...

ഭായി said...

ഇവന്‍ മീന്‍ പിടിക്കുന്നത് കാണുകയെന്നത് ഒരു കാഴ്ചതന്നെയാണ്....
മ്രിഗങളില്‍ എനിക്കേറ്റവും ഇഷ്ടം നീലപൊന്‍ മാന്‍ തന്നെയാ‍ണ്!!

നാളുകള്‍ക്ക് ശേഷം അവയെ ഒന്നു കാണാന്‍ കഴിഞതില്‍ വള്രെ സന്തോഷം...

ഇവനെ കാണിച്ചു തന്നതിന് ഒരുപാട് നന്ദിയുണ്ട്!!!

മനോഹരമായ ചിത്രങളും മുഗള്‍കുറിപ്പുകളും!!

Unknown said...

ക്ഷമയോടെ ഒപ്പിയെടുത്ത ചിത്രങ്ങള്‍ നന്നായിരിക്കുന്നു..

ഭൂതത്താന്‍ said...

ഇവന് ചായം പൂശിയ ദൈവം എത്ര നല്ല കലാകാരനാണ് ........ സൂപര്‍ ഷോട്ട്

ജാബിര്‍ മലബാരി said...

അടിപൊളി

yousufpa said...

very very good.

കുഞ്ഞൻ said...

Binduji..

now u became a professional camera woman...congratx..

gud narration & pictures

Manikandan said...

നീലപ്പൊന്മാന്റെ ചിത്രങ്ങളും വിവരണവും നന്നായിട്ടുണ്ട്. ആശംസകള്‍.

ഹരീഷ് തൊടുപുഴ said...

ചേച്ചീ,

വീട്ടിലിരുന്നിട്ട് വേറെ പണിയൊന്നുമില്ലാലേ..:)

നല്ല പടങ്ങൾ ട്ടോ..
ക്ഷമയോടെ എടുത്തതു... അതോ നീലപൊന്മാൻ ക്ഷമയോടെ ഇരുന്നതോ..:)

ആഗ്നേയ said...

അസ്സലായിട്ടുണ്ട് ബിന്ദു..എന്റെ വീടിന്റെ പിറകുവശത്ത് വല്യ ഒരുകുളമായിരുന്നു..ആശാൻ(മാർ) എപ്പോഴും ഞങ്ങളുടെ വേലിയിറമ്പിലെ മരങ്ങളിൽ കാണും.ഒപ്പം ഒരുപാട് അടക്കാകിളികളും,സൻബേഡുകളും,പുട്ടുറുവന്മാരും..ഇപ്പോ താമസിക്കുന്നിടത്ത് ഒന്നൂല്ല..:(

അരുണ്‍ കരിമുട്ടം said...

സൂപ്പര്‍ ചിത്രങ്ങള്‍!!

Ashly said...

Nice!!! Liked it.

അനില്‍@ബ്ലോഗ് // anil said...

ഉഗ്രന്‍ ചിത്രങ്ങള്‍.
ഹരീഷ് ചോദിച്ചപോലെ കുറെ കുറേ മിനക്കെട്ട് കാണുമല്ലോ. !!!
ആശംസകള്‍

Anil cheleri kumaran said...

ഇതിന്റെ സ്ട്രോങ്ങ് ഇല്ലേ????????

പടങ്ങള്‍ ഗംഭീരം.!

Typist | എഴുത്തുകാരി said...

ഞങ്ങളുടെ പുഴയില്‍ കാണാം മിക്കവാറുമൊക്കെ. ശരം പോലെ വന്നു് മീനിനേയും കൊത്തി പറക്കുന്നതു്. എന്തൊരു ഭംഗിയാ അതിന്റെ നിറം അല്ലേ?

Bindhu Unny said...

ഇത്രയൊക്കെ ഫോട്ടോ എടുക്കുന്നതുവരെ ഇരുന്നുതന്നല്ലോ.
നന്നായിട്ടുണ്ട്. :)

VINOD said...

very good photos

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ബിന്ദൂ...,

ഒരു പാട്ടില്ലേ....

“നീലപ്പൊന്‍‌മാനേ..വെള്ളിനീലപ്പൊന്‍‌മാനേ.”

ഈ ചിത്രങ്ങള്‍ കണ്ടപ്പോള്‍ ആ പാട്ടു പാടാന്‍ തോന്നുന്നു...

ഈ ഓര്‍മ്മപ്പെടുത്തലിനു നന്ദി ബിന്ദൂ....

Prasanth Iranikulam said...

very good!

ബിനോയ്//HariNav said...

ആഹ! അവന്‍റെ ചുണ്ട് കണ്ടില്ലേ. വടിവാളിന്‍റേ അഗ്രം പോലെ. നല്ല ചിത്രങ്ങള്‍ ബിന്ദുജീ :)

Jayasree Lakshmy Kumar said...

"വെള്ളി വെയിലു നെയ്ത പുടവ വേണോ...”

നല്ല ചിത്രങ്ങൾ ബിന്ദു ::)

[ഈ സുനിൽ കൃഷ്ണൻ എവിടന്നാണോ പാട്ടു പഠിച്ചത് !!]

parammal said...

കൊള്ളാമല്ലോ ചേച്ചീ. നല്ല ചിത്രങ്ങള്‍..

jyo.mds said...

വള്രെ നന്നായിരിക്കുന്നു

Anonymous said...

THANKS BINDU

G Joyish Kumar said...

കൊള്ളാം.

നീലപ്പൊന്മാന്‍ ഓരോ ‘ബിന്ദു’വിലേക്കും ഫോക്കസ്സ് ചെയ്യുന്നത് ബിന്ദുവിന്റെ കാമറയില്‍ കൂടി..... :)

ഷൈജു കോട്ടാത്തല said...

നീണ്ട കൊക്ക്
അതാണ് വഴി ഇതാണ് വഴി എന്ന്
ചൂണ്ടിയിരിയ്ക്കുന്ന ചൂണ്ടു പലക പോലെ തോന്നിയ്ക്കുന്നു

Unknown said...

i like you blog especially the "nadan vibhavangal"...i will definitely try ...

keep going...cheers

രഘുനാഥന്‍ said...

നന്നായിട്ടുണ്ട് ..മീന്‍ പിടിക്കുന്ന ഒരു ഫോട്ടോ കൂടി ഇട്ടിരുന്നെങ്കില്‍ എന്ന് തോന്നി..

ആശംസകള്‍

siva // ശിവ said...

ഞങ്ങളുടെ വീടിനോട് ചേര്‍ന്ന് ഒരു ചെറിയ ടാങ്ക് കെട്ടിയിട്ടുണ്ട്. അതില്‍ കുറച്ചു മീനുകളും പിന്നെ നിറയെ മുട്ടപ്പായലും ഇട്ട് നല്ലൊരു ആവാസ വ്യവസ്ഥയാക്കി. ഈ വേനല്‍ക്കാലത്ത് എന്നും നീലപ്പൊന്മാനുകള്‍ വന്ന് കുളിക്കുന്നത് ഒരു കാഴ്ച തന്നെയായിരുന്നു. നല്ലൊരു ക്യാമറയുടെ അഭാവം മൂലം ആ നല്ല ചിത്രങ്ങള്‍ നഷ്ടപ്പെട്ടു.

ബിന്ദു കെ പി said...

നീലപ്പൊന്മാനെ കാണാനെത്തിയ എല്ലാ സുഹൃത്തുക്കൾക്കും ഞാനും എന്റെ പ്രിയപ്പെട്ട പൊന്മാനും നന്ദി പറയുന്നു......:)

ബയാന്‍ said...

കുഞ്ഞുപൊന്മാനാണല്ലേ; അതാ ഇത്ര അനുസരണ.

ബയാന്‍ said...

ഒരു ജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ പക്ഷികളെ കാണുക

പ്രേം I prem said...

ചിത്രങ്ങള്‍ നന്നായിട്ടുണ്ട് കേട്ടോ ... ഫോടോഗ്രാഫിടച്ച് ഉണ്ട് ? പേരിലും വ്യത്യസ്തതയുണ്ട് ...നീലപോന്‍പക്ഷി എന്ന പേര് ചേരാത്തത് കൊണ്ടായിരിക്കും അല്ലെ ...

തൃശൂര്‍കാരന്‍ ..... said...

ചിത്രങ്ങളും വിവരണവും ഗംഭീരം..

mini//മിനി said...

നീലപ്പൊന്മാന്‍ ഉഗ്രന്‍ ഫോട്ടോ തന്നെ,

ജ്വാല said...

നല്ല ചിത്രങ്ങള്‍!!വളരെ വേഗത്തിലാണ് ഈ പക്ഷിയുടെ ഇരപീടുത്തം

മണിഷാരത്ത്‌ said...

എന്‍ലാര്‍ജ്‌ ചെയ്തപ്പോള്‍ ചിത്രത്തിന്റെ ഭംഗി അത്ഭുതപ്പെടുത്തിയെന്നത്‌ ഭംഗിവാക്കല്ല സത്യം തന്നെ.നന്നായി അദ്ധ്വാനിച്ചുവല്ലേ?

suraj::സുരാജ് said...

നന്നായി മാഷേ. ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

നിലയില്ലാ വെള്ളക്കെട്ടുകളിൽ ഒരു
നീലയമ്പുപോലൂളിയിട്ടുമീമ്പിടിക്കും
നീലപൊന്നുമാനെ,നീയ്യുംപറന്നകന്നുവോ
നിലനിൽ‌പ്പുനഷ്ട്ടപ്പെട്ടിടിവിടെനിന്നും....

മീര അനിരുദ്ധൻ said...

ഹൗ അടിപൊളി പടങ്ങൾ ബിന്ദൂ.അല്പം മെനക്കെട്ടാലെന്താ സൂപ്പർ പടങ്ങൾ കൈപ്പിടിയിൽ ഒതുക്കിയില്ലേ

പിരിക്കുട്ടി said...

ponmaan chithrangal gambeeramayittundallo
njaanippalaa kande...
enthu bhngiyaale athine kaanan .....

പൂതന/pooothana said...

പഴുതാര, പല്ലി, തേരട്ട, തേള്‍...
ഇനിയും വിഷയങള്‍ക്ക്ക്ക് പഞമില്ല..താങ്കള്‍ ഒരു ഗ്രാമീണ കുസുമമാണെങ്കില്‍..പറമ്പില്‍ ഒന്നു നടന്നാല്‍ മതി..
പട്ടണ കുട്ടിയെങ്കില്‍ സാറി..വിഷയം വേറേ നോക്കേണ്ടി വരും...നന്നായി വരട്ടെ

Micky Mathew said...

നല്ല രെസികന് പടങ്ങള്‍

നന്ദന said...

നീലപൊന്‍മാനേ ........ആ ഗാനം ...
എത്ര സുന്ദരം .......എന്തൊരു സൌന്ദര്യം .....
നന്‍മകള്‍ നേരുന്നു
നന്ദന

നന്ദന said...

നീലപൊന്‍മാനേ ........ആ ഗാനം ...
എത്ര സുന്ദരം .......എന്തൊരു സൌന്ദര്യം .....
നന്‍മകള്‍ നേരുന്നു
നന്ദന

പാട്ടോളി, Paattoli said...

നന്നായി,
ഞാൻ ഇതിനെ ആദ്യം കാണുകയാണ്...

Jyothi Sanjeev : said...

adipoli chitram chechi. captions athilere adipoli . ithu theerchayaayum oru professional touch ulla photos thanneyaanu.

പ്രദീപ്‌ said...

നിങ്ങളുടെ ബ്ലോഗ്‌ തുറക്കുമ്പോള്‍ ഉള്ള ഇന്ട്രടക്ഷന്‍ കൊള്ളാം . പിന്നെ നിങ്ങള്‍ എഴുതിയ ഈ പോസ്റ്റിലെ പൊന്മാന്‍ ഒത്തിരി പേരുടെ കഞ്ഞി കുടി മുട്ടിച്ച സാധനമാണ്‌ . മീന്‍ വളര്‍ത്തല്‍ കാരുടെ . വെറുതെ പറഞ്ഞുവെന്നെ ഉള്ളു . ഫോട്ടോസും വിശദീകരണ വുമൊക്കെ നന്നായിട്ടുണ്ട് കേട്ടോ

വീകെ said...

ithengane oppicheduthu ee neela ponmaane maathramaayitu'..!!

athi manoharam..

B Shihab said...

ഗംഭീരം....

അഭിനന്ദനങ്ങൾ...

ഗീതാരവിശങ്കർ said...

ഭംഗി മുഴുവനും പകര്ത്തിയിട്ടുണ്ട് കേട്ടോ !!!

Sureshkumar Punjhayil said...

Mayapponmaan...!

Manoharam, Ashamsakal...!!!

Sunith Somasekharan said...

സ്വന്തമായി എടുത്ത ഫോട്ടോയാണോ ... നന്നായിരിക്കുന്നു ... എഴുത്ത് വായിച്ചപ്പോള്‍ പാഠപുസ്തകം വായിച്ചപോലെ തോന്നി ...

Kuruppal said...

പൊന്മ ഇത്രയും ക്ഷമ കാണിച്ചത് അല്ഭുതപെടുത്തുന്നു

Appu Adyakshari said...

ബിന്ദൂ, വളരെ വൈകി ഈ പോസ്റ്റ് കാണാന്‍. അഭിനന്ദനങ്ങള്‍.

nandakumar said...

ആഹാ‍ാ!!!!
കൊള്ളാം. ചിത്രങ്ങളാണെന്നെ ആകര്‍ഷിച്ചത്. നല്ല ചിത്രങ്ങള്‍

Lathika subhash said...

കണ്ടിട്ടുണ്ട്.
എങ്കിലും വീണ്ടും കാണാനായതിൽ സന്തോഷം.
നല്ല ചിത്രങ്ങൾ ബിന്ദൂ.

jayanEvoor said...

മനോഹരമായ ചിത്രങ്ങളും വിവരണവും...
ഇഷ്ടപ്പെട്ടു.

സിജാര്‍ വടകര said...

വംശ നാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഇതേ പോലെ ഒത്തിരി ജീവികള്‍ കാടുകളിലും നമ്മുടെ പരിസരങ്ങളിലും ഉണ്ട് .
ഇവരുടെ സംരക്ഷണം ഉറപ്പാക്കാന്‍ വേണ്ടപ്പെട്ടവര്‍ മടിക്കുന്നു എന്നതാണ് വിഷമിപ്പിക്കുന്നതും അത്യംതം ഖേദകരവുമായ ഒരു കാര്യം .
ചിത്രങ്ങളും അവതരണ ശൈലിയും ഇഷ്ട്ടപ്പെട്ടു ,
താങ്കളുടെ ബ്ലോഗുകള്‍ താല്‍പ്പര്യമുണ്ടെങ്കില്‍ ഇവിടെയും പോസ്റ്റ് ചെയ്യുമല്ലോ . ഇവിടെ ജോയിന്‍ ചെയ്യൂ www.snehakood.ning.com

രാമു said...

വീട്ടിലെ കുളക്കര ഓര്‍മ്മവരുന്നു.....

ജസ്റ്റിന്‍ said...

Good Photographs.

But I like the captions & details than the Photos

.

ജസ്റ്റിന്‍ said...
This comment has been removed by the author.
എല്‍.റ്റി. മറാട്ട് said...

നല്ല ചിത്രങ്ങള്‍

sm sadique said...

കമന്റുകള്‍ നോക്കിയപ്പോ എല്ലാവരും നല്ലത് മാത്രം എന്ന് രേഖപെടുത്തിയിരിക്കുന്നു .എനിക്കും "നല്ലത്" തന്നെ ,എല്ലാ പടങ്ങളും .

ഗോപീകൃഷ്ണ൯.വി.ജി said...

വളരെ നന്നായിരിക്കുന്നു .ചിത്രങ്ങളും അടിക്കുറിപ്പുകളും..

Thabarak Rahman Saahini said...

വളരെ നല്ല ചിത്രങ്ങള്‍.
നീല പൊന്മാനെ എന്ന
ഗാനം പാടാന്‍ തോന്നുന്നു.
സ്നേഹപൂര്‍വ്വം
താബു

K V Madhu said...

ayyo. enth rasamaaa....

Mohanam said...

സമാധാനവും സന്തോഷവും നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു

കുക്കു.. said...

bindhu chechi....happy new year

:)

Irshad said...

കിടിലന്‍ പടങ്ങളും അടിക്കുറിപ്പും. പിന്നെ പക്ഷികളൊന്നും അതുവഴി വന്നില്ലെ? എങ്ങനെ വരും? ഉടന്‍ പിടിച്ചു ഇന്റെര്‍വലയിലാക്കില്ലെ?

പുതുവത്സരാശംസകള്‍

vinod said...

haiiiiiiiiiiiiiii bindhu i aprte.ur. policy i will supported the all matters. thank you.

akakannu said...

nannayi vafira paranchu

akakannu said...

nannayi vafira paranchu

Kaniya puram nasarudeen.blogspot.com said...

നീലപ്പൊൻമാനെ കുറിച്ച് അറിയേണ്ടതെല്ലാം
ഉണ്ടായിരുന്നു. നല്ല എഴുത്ത്... അഭിനന്ദനങ്ങൾ

MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.

Back to TOP