Thursday, October 9, 2008

കയ്പ്പില്ലാത്ത പാവയ്ക്ക/കയ്പ്പയ്ക്ക!

ഇത് ഇന്നലെ പച്ചക്കറിക്കടയിൽ കണ്ട പുതുമുഖം. എന്താണ് സാധനമെന്ന് അന്വേഷിച്ചപ്പോൾ അവർ പറഞ്ഞ പേര് കാക്രോൾ(kakrol) എന്നാണ്. ബംഗ്ലാദേശിൽ നിന്ന് വരുന്നതാണത്രേ. ശരിക്കൊന്നു പരിചയപ്പെട്ടുകളയാം എന്നു കരുതി 3-4 എണ്ണം വാങ്ങിച്ചു.

വീട്ടിൽ വന്നു മുറിച്ചു നോക്കിയപ്പോഴല്ലേ പിടികിട്ടിയത്, ഇവൻ നമ്മുടെ പാവയ്ക്കയുടെ ചെറിയൊരു പതിപ്പാണെന്ന്. പാവയ്ക്കയുടെ അതേ നിറം,മണം. രുചി മാത്രം വ്യത്യാസം. ലവലേശം കയ്പ്പില്ല!
ഗൂഗിളിൽ മുങ്ങിത്തപ്പിയപ്പോൾ കിട്ടിയ ചില വിവരങ്ങൾ:
ഇംഗ്ലീഷിൽ Teasle gourd എന്നും ഹിന്ദിയിൽ Kakrol എന്നും തെലുങ്കിൽ AAkakarkaya എന്നുമാണ് പേര്.
ശാസ്ത്രീയ നാമം : Momordica dioica.
ബംഗ്ലാദേശിൽ വൻ‌തോതിലും, ശ്രീലങ്കയിലും ഇന്ത്യയിലും താരതമ്യേന ചെറിയ തോതിലും കൃഷി ചെയ്തു വരുന്നു. ഒരു വേനൽക്കാല വിളയായ കാക്രോൾ ബംഗ്ലാദേശിലെ ഏറ്റവും പ്രിയങ്കരവും സ്വാദിഷ്ടവുമായ പച്ചക്കറികളിൽ ഒന്നത്രേ. കാത്സ്യം, ഫോസ്‌ഫറസ്, കരോട്ടീൻ, ഇരുമ്പ്, വിറ്റമിൻ സി എന്നിവയാൽ സമ്പുഷ്ടമാണ് കാക്രോൾ.

സംഗതിയൊക്കെ ശരി, ഇവനെ അരിഞ്ഞെടുത്ത് ഒരു മെഴുക്കുപുരട്ടി ഉണ്ടാക്കിനോക്കിയപ്പോൾ എനിയ്ക്ക് തോന്നിയത് നമ്മുടെ പാവയ്ക്ക മെഴുക്കുപുരട്ടിയുടെ ഏഴയലത്തു പോലും വരില്ലെന്നാണ്!.

34 പ്രതികരണങ്ങള്‍:

ബിന്ദു കെ പി said...

ഇത് ഇന്നലെ പച്ചക്കറിക്കടയിൽ കണ്ട പുതുമുഖം. എന്താണ് സാധനമെന്ന് അന്വേഷിച്ചപ്പോൾ അവർ പറഞ്ഞ പേര് കാക്രോൾ(kakrol) എന്നാണ്.

വിദുരര്‍ said...

ഓരോ വിരുന്നുകാര്‍. പരിചയപ്പെടുത്തല്‍ നന്നായി. അല്ലെങ്കില്‍ ഇവനേതോ ഭീകരവാദിയാണെന്നു ധരിച്ചേനേ.

Kaithamullu said...

എത്ര പോഷകഗുണമുണ്ടെങ്കിലും കൈപ്പില്ലാത്ത (കൈപ്പള്ളിയല്ല) കൈപ്പക്ക എന്തിന് കൊള്ളാം, ബിന്ദൂ?

വേണു venu said...

ഇതു് യൂ.പി യില്‍ കിട്ടുന്നതാണു്. ബന്ധ് കരേലാ എന്ന പേരാണു് ഹിന്ദിയില്‍. ചെറിയ കയ്പുള്ള ഇതിനു് ശരിയായ കരേലയേക്കള്‍ (പാവയ്ക്കാ)വിലക്കൂടുതലാണു്..

krish | കൃഷ് said...

ഇതാണോ സാധനം. ഇത് ഇവിടെ സുലഭമായി കിട്ടുന്നതാണ്. എന്റെ ക്വാര്‍ടേര്‍സിലെ വേലിപടര്‍പ്പുകളിലും ഉണ്ട്. ആസ്സാമില്‍ നിന്നും നിറയെ വരാറുണ്ട്. ചെറിയ കയ്പ്പ് ഉള്ളതാ. എനിക്കിഷ്ടമല്ല ഈ സാധനം. ഇതിന്റെ തൊലി കളയണം, പിന്നെ കുരുവും. പാവക്ക തന്നെ ബെസ്റ്റ്.

അനില്‍@ബ്ലോഗ് // anil said...

കൊള്ളാം, അന്വേഷണ ത്വര !!!

ഈ സാധനം ചിലര്‍ക്കിഷ്ടമല്ല, എന്നു വച്ചാല്‍ എനിക്കു. കൈപ്പുള്ളതാണ് അതിന്റെ ഒരു ഇതു.

ബിന്ദു കെ പി said...

വിദുരർ : :)

കൈതമുള്ള് :അല്ല പിന്നെ!

വേണു : ശരിയാ‍ണ് വില കുടുതലാണ്.
ഇവിടെ ഞാൻ വാങ്ങിച്ചതിന് ഒട്ടും കയ്പില്ലായിരുന്നു.പിന്നെ കാക്രോൾ എന്ന പേര് ബംഗാളിയാവാനാണ് സാധ്യത അല്ലേ ?

കൃഷ്: എനിയ്ക്കും തീരെ ഇഷ്ടമായില്ല.

അനിൽ@ബ്ലോഗ് : ഈ സാധനം കഴിച്ചപ്പോഴാണ് പാവയ്കയുടെ കയ്പിന്റെ “മധുരം” എനിക്ക് മനസ്സിലായത്. :)

Vellayani Vijayan/വെള്ളായണിവിജയന്‍ said...

ബിന്ദു,
ഇങ്ങനെയൊരു സാധനത്തെ പരിചയപ്പെടുത്തിയതിന് നന്ദി.
വെള്ളായണി

ബൈജു സുല്‍ത്താന്‍ said...

മുന്നറിയിപ്പ് തന്നതിനു നന്ദി. ഇനി വാങ്ങാതിരിക്കാമല്ലോ !

ബൈജു സുല്‍ത്താന്‍ said...

മുന്നറിയിപ്പ് തന്നതിനു നന്ദി. ഇനി വാങ്ങാതിരിക്കാമല്ലോ !

കുറുമാന്‍ said...

മുറിക്കാതെ കണ്ടാല്‍ പാവയ്ക്ക എന്നല്ല ഒരു എലിയ്ക്ക എന്നാ പേരു വരേണ്ടിയിരുന്നത് :)

സ്വാദിന്റെ കാര്യത്തില്‍ പാവക്കയെ കടത്തിവെട്ടാന്‍ അത്രയും ധാതു ലവണങ്ങളുമുള്ള പച്ചക്കറികള്‍ കുറവു (ദേവോ രക്ഷതു).

പാവയ്ക്കാ അഥവാ കൈപ്പയ്ക്കാ മെഴുക്കുപൂരട്ടി
പാവയ്ക്കാ ജ്യൂസ് (എന്താ സ്വാദെന്നറിയില്ല )
കൈപ്പക്ക തീയല്‍
പാവക്ക കൊണ്ടാട്ടാം
പാവക്ക അവിയലീലു പോലുമിടുംചിലപ്പോള്‍.

ജിജ സുബ്രഹ്മണ്യൻ said...

കയ്പ്പക്ക ആവണമെങ്കില്‍ അതിനു കയ്പു വേണമല്ലോ..എന്തായാലും കാക്രോളിനെ പറ്റിയുള്ള വിവരം തന്നത് നന്നായി ബിന്ദൂ

ചാണക്യന്‍ said...

ഈ വക സാധനങ്ങള്‍ ഭൂമീലുണ്ടോ?
പരിചയപ്പെടുത്തലിനു നന്ദി.....

Typist | എഴുത്തുകാരി said...

കയ്പില്ലാത്ത പാവക്ക എന്നു കണ്ടപ്പോള്‍, കയ്പില്ലാതെ പാവക്ക വക്കാനുള്ള ബിന്ദുവിന്റെ എന്തെങ്കിലും പുതിയ പാചക കുറിപ്പാവും എന്നാ കരുതിയതു്. കയ്പക്ക ഇരിപ്പുണ്ട്‌ എന്നാലൊന്നു പരീക്ഷിക്കാം എന്നും കരുതി.
എന്തായാലും പുതിയ ഒരു സാധനം പരിചയപ്പെടുത്തിയതിനു നന്ദി.

Anil cheleri kumaran said...

ഇതു ഒതളങ്ങയല്ലേ??

Sarija NS said...

അപ്പൊ അത് കൊള്ളുല്ലല്ലെ :)

BS Madai said...

ആദ്യായിട്ടാണു ഈ വഴി.... എല്ലാ പോസ്റ്റും കണ്ടു. നന്നായിട്ടുണ്ട് - പ്രത്യേകീച്ചു പുത്തന്‍ വേലിക്കരയും അതിന്റെ ഫോട്ടോകളും. എല്ലാ ആശംസകളും...

ഹരീഷ് തൊടുപുഴ said...

പുതിയ ഈ സംഭവത്തെ പരിചയപ്പെടുത്തി തന്നതിന് നന്ദി...

വികടശിരോമണി said...

കയ്പ്പക്കയുടെ സ്റ്റാറ്റസു കളയാനായിട്ട് ഓരോ സാധനങ്ങൾ!(അതോ സ്റ്റാറ്റസ് തിരിച്ചറിയാനായിട്ടോ?)

siva // ശിവ said...

പാവയ്ക്ക ഒരു പാവം കായ ആണെന്നാ എല്ലാവരും പറയുന്നത്. അപ്പോള്‍ ഈ കാക്രോൾ ഇത്രയ്ക്ക് ഭയങ്കര സാധനം ആണോ?

smitha adharsh said...

ഇതിനെ ഇവിടെ കണ്ടിട്ടുണ്ട്..ഇതു വരെ വാങ്ങിയിട്ടില്ല..ഒന്നു വാങ്ങിച്ചിട്ട് തന്നെ ബാക്കി കാര്യം...കാക്രോള്‍ എന്ന് കേട്ടപ്പോ, എനിക്ക് ചിരി വന്നു..കളിയാക്കി വിളിച്ചപോലെ..

Sekhar said...

കൈപ്പയ്ക്കാ കൊള്ളാം :)

Unknown said...

ഞാനിത് ആദ്യ്മായിട്ടാണ് കാണുന്നത്.
കഴിച്ചിട്ട് ഇഷ്ടപെട്ടോ

ജയരാജ്‌മുരുക്കുംപുഴ said...

bestwishes

B Shihab said...

good collections

Cosmic Intelligent Designer said...

hai...nannayirikkunnu.............write more...

and pl do visit
http://cosmicdesigner.blogspot.com

news said...

കുട്ടീ, ഇത് അസമിലെ ഗുവാഹട്ടിയില്‍ കിട്ടും. അവിടെ പറയുന്നത് "മീഠാ കരേല" (മധുര പാവയ്ക്ക) എന്നാണ്.

പാവയ്ക്ക കൊണ്ട് വയ്ക്കുന്ന എല്ലാ കറികളും ഇതുകൊണ്ടും ഉണ്ടാക്കാം. പക്ഷേ പാവയ്ക്കയുടെ കയ്പ്പിന്‍റെ രുചി കിട്ടില്ലെന്ന് മാത്രം. !

Cartoonist Gireesh vengara said...

നന്നായി...
മീനിന്റെ രുചിയുള്ള തക്കാളി വിപണിയിലെത്തുന്നു ഉടന്‍....

Sureshkumar Punjhayil said...

Thanks Dear. Best wishes.

K M F said...

informative

നരിക്കുന്നൻ said...

കൈപില്ലെങ്കിൽ പിന്നെന്ത് കൈപങ്ങ. ഏതായാലും ആ മെഴുക്കു പുരട്ടി അടുക്കളത്തളത്തിൽ ഒന്ന് പോസ്റ്റാമായിരുന്നു.

Unknown said...

In Punjab it is called as pahadi karela. It is a very common and populalar vegetable of Punjab, Himachal Pradesh etc during summer months. Indira

സുജനിക said...

കോളാമ്പിപ്പൂ ഡഔൺ ലോഡ് ചെയ്തു സൂക്ഷിക്കുന്നു.നന്നയി.

ravanan said...

കൈപക്ക എനിക്ക് പണ്ടേ താത്പര്യമില്ലാത്ത വിഷയമാണ്‌ . പക്ഷെ കൈപക കൊണ്ടാട്ടം ഓരോനോന്നര മൊതലാണ്

MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.

Back to TOP