Tuesday, April 21, 2009

രുദ്രാക്ഷ(ഭദ്രാക്ഷ)ച്ചെടി

അപ്‌ഡേറ്റ്: (25/10/2009)

എന്റെ നാട്ടിലുള്ളവരൊന്നടങ്കം രുദ്രാക്ഷമാണെന്നു വിശ്വസിച്ചുപോരുന്ന ഈ ചെടി ശരിയ്ക്കും രുദ്രാക്ഷം തന്നെയാണോ എന്ന് എനിയ്ക്ക് സംശയമുണ്ടായിരുന്നു. വിവിധ വെബ്‌സൈറ്റുകൾ സന്ദർശിച്ചതിൽനിന്നും സംശയം ബലപ്പെടുകയും ചെയ്തു. പക്ഷേ എത്ര പരതിയിട്ടും കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചില്ല. അങ്ങനെയാണ് ഞാൻ ഇതൊരു പോസ്റ്റ് ആക്കാൻ തീരുമാനിച്ചത്. അറിവുള്ളവർ ആരെങ്കിലും ആധികാരികമായ വിവരങ്ങൾ തരുമല്ലോ എന്നു കരുതി.

എതിരഭിപ്രായം പ്രകടിപിച്ചുകൊണ്ട് മണിസാറിന്റെ ഒരു കമന്റ് വന്നുവെങ്കിലും ഈ ചെടിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ കിട്ടിയില്ല. പിന്നീട് സാധുവിന്റെ കമന്റിൽ ഇതിന്റെ പേര് ഭദ്രാക്ഷം ആണെന്ന സൂചനയുണ്ടായിരുന്നു (കൂടുതൽ അന്വേഷണം നടത്താൻ സമയക്കുറവു മൂലം അന്നു സാധിച്ചില്ല. പിന്നീട് ഇക്കാര്യം മറന്നുപോവുകയാണുണ്ടായത്) . ഇതേ സൂചന തന്നെ ഒരു സുഹൃത്തിന്റെ ഈമെയിലിൽ നിന്നും ഇപ്പോൾ കിട്ടിയിരിക്കുന്നു.

ഇത് പ്രകാരം അന്വേഷിച്ചതിൽനിന്നും മനസ്സിലായത് ഇത് യഥാർത്ഥ രുദ്രാക്ഷം അല്ലെന്നാണ്. ഇത് ‘കാട്ടുരുദ്രാക്ഷം’ എന്ന് വിളിയ്ക്കപ്പെടുന്ന
ഭദ്രാക്ഷം എന്ന ഔഷധച്ചെടിയാണത്രേ. ശരിയ്ക്കും പറഞ്ഞാൽ രുദ്രാക്ഷത്തിന്റെ ഡ്യൂപ്ലിക്കേറ്റ്!!

അപൂർവ്വമായി മാത്രം കാണപ്പെടുന്ന രുദ്രാക്ഷച്ചെടികൾ ഭക്തിയുടേയും പലതരം വിശ്വാസങ്ങളുടേയുമെല്ലാം പ്രതീകങ്ങളാണ്. അതുകൊണ്ടുതന്നെ രുദ്രാക്ഷമണികൾ പരിപാവനമായി കണക്കാക്കപ്പെടുന്നവയുമാണ്. വളരെ ഉയർന്ന വിലയ്ക്കു വിൽക്കപ്പെടുന്ന ഇവയ്ക്കിടയിൽ ഇത്തരം വ്യാജന്മാരും വിൽക്കപ്പെടുന്നുണ്ടത്രേ! ഒറിജിനലിനേയും വ്യാജനേയും തിരിച്ചറിയാൻ കഴിയാത്തവർ കബളിപ്പിക്കപ്പെടുകയും ചെയ്യും !
ഭദ്രാക്ഷത്തെപറ്റിയുള്ള കൂടുതൽ വിവരങ്ങൾ ഇവിടെയും , ഇവിടേയും ഒക്കെ കാണാം. വ്യാജരുദ്രാക്ഷങ്ങളെക്കുറിച്ച് വിശദാംശങ്ങൾ ഇവിടെയുണ്ട്.

ഇങ്ങിനെയൊരു തെറ്റിദ്ധാരണാജനകമായ പോസ്റ്റ് ഇട്ടതിൽ ഖേദിയ്ക്കുന്നു. ഇതിൽ വന്നിട്ടുള്ള പല കമന്റുകളുടേയും ആധികാരികത നിലനിർത്തുന്നതിനും, കൂടുതൽ ചർച്ചകൾക്കും വേണ്ടി മാത്രം ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യാതെ, മുൻപ് എഴുതിയതിൽ നിന്നും മാറ്റങ്ങളൊന്നും വരുത്താതെ വിടുന്നു. ക്ഷമിക്കുമല്ലോ...





ഹിമാലയസാനുക്കളിലും നേപ്പാളിലുമൊക്കെയാണ് രുദ്രാക്ഷച്ചെടികൾ ധാരാളം കണ്ടുവരുന്നതെന്നാണ് കേട്ടിട്ടുള്ളത്. അവിടങ്ങളിലൊക്കെ ഉള്ള അതേ ഇനമാണോ എന്നറിയില്ലെങ്കിലും ഒരു രുദ്രാക്ഷച്ചെടി എന്റെ നാട്ടിലെ അമ്പലമുറ്റത്തും തഴച്ചുവളർന്നു നിൽക്കുന്നുണ്ട്. “ശിവന്റെ കണ്ണ്” എന്ന അർത്ഥം വരുന്ന സംസ്കൃതപദമാണ് രുദ്രാക്ഷം(രുദ്രൻ=ശിവൻ, അക്ഷം=കണ്ണ്). രുദ്രാക്ഷമുത്ത് ശിവന്റെ കണ്ണിലെ കൃഷ്ണമണിയാണെന്നും, അതല്ല, കണ്ണീർത്തുള്ളിയാണെന്നുമൊക്കെയുള്ള പല വിശ്വാസങ്ങളുമുണ്ട്. രുദ്രാക്ഷം ധരിയ്ക്കുന്നത് ഭാഗ്യത്തിന്റേയും ഐശ്വര്യത്തിന്റേയുമൊക്കെ ചിഹ്നമായി കരുതപ്പെടുന്നുണ്ടെങ്കിലും രുദ്രാക്ഷച്ചെടി വീടുകളിൽ വളർത്തുന്നത് വലിയ ദോഷമാണത്രേ....!!(ദോഷങ്ങളൊക്കെ ഭഗവാനിരിക്കട്ടെ..!!).

ഏതായാലും രുദ്രാക്ഷച്ചെടിയുടെ കുറച്ചു ചിത്രങ്ങൾ ഞാനെടുത്തു.(ഇനി ക്യാമറയ്ക്ക് വല്ല ദോഷവും വരുമോ എന്തോ...)


പൂക്കളുള്ള ഒരു കൊമ്പ്:


പൂവിന്റെ ക്ലോസപ്പ്:



കായയുള്ള കൊമ്പ്:



ഇതാണ് രുദ്രാക്ഷത്തിന്റെ കായ. മൂത്തുവരുന്നതേയുള്ളു. കുറച്ചുകൂടി വലുപ്പം വച്ച് പാകമായാൽ കറുപ്പുനിറമാവുമത്രേ. അത്തരത്തിലുള്ളതൊന്നും ചെടിയിൽ കണ്ടില്ല.



കായ കുറച്ചുകൂടി അടുത്ത്:


കായയുടെ പുറന്തോൽ നീക്കം ചെയ്ത് വൃത്തിയാക്കിയെടുത്താൽ അകത്ത് രുദ്രാക്ഷം കാണാം. രുദ്രാക്ഷത്തിന്റെ പുറത്ത് നെടുകെയുള്ള വരകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണത്രേ അവയെ എകമുഖം, ദ്വിമുഖം, ത്രിമുഖം, ചതുർമുഖം, പഞ്ചമുഖം എന്നിങ്ങനെ തരംതിരിച്ചിരിയ്ക്കുന്നത്. ഇങ്ങനെ 21 മുഖങ്ങൾ വരെയുള്ള രുദ്രാക്ഷങ്ങൾ ഉണ്ടത്രേ. ഏതായാലും ഈ രുദ്രാക്ഷത്തിന്മേൽ രണ്ടു വരകളാണ് കാണുന്നത്. അതുകൊണ്ട് ഇത് ദ്വിമുഖരുദ്രാക്ഷമായിരിക്കണം.




51 പ്രതികരണങ്ങള്‍:

ബിന്ദു കെ പി said...

ഹിമാലയസാനുക്കളിലും നേപ്പാളിലുമൊക്കെയാണ് രുദ്രാക്ഷച്ചെടികൾ ധാരാളം കണ്ടുവരുന്നതെന്നാണ് കേട്ടിട്ടുള്ളത്. അവിടങ്ങളിലൊക്കെ ഉള്ള അതേ ഇനമാണോ എന്നറിയില്ലെങ്കിലും ഒരു രുദ്രാക്ഷച്ചെടി എന്റെ നാട്ടിലെ അമ്പലമുറ്റത്തും തഴച്ചുവളർന്നു നിൽക്കുന്നുണ്ട്.

jijijk said...

രുദ്രാക്ഷചെടിയുള്ള (അഥവാ ഉണ്ടായിരുന്ന -- കുറച്ചു കാലം മുന്‍പത്തെ കാര്യമാണു) കേരളത്തിലെ മറ്റൊരു സ്ഥലം എറണാകുളം മഹാരാജാസ് കോളെജിലെ ലേഡിസ് കോമണ്‍ റൂമിന്റെ പുറകിലെ മുറ്റം.

Rejeesh Sanathanan said...

എകമുഖം, ദ്വിമുഖം, ത്രിമുഖം, ചതുർമുഖം, പഞ്ചമുഖ രുദ്രാക്ഷങ്ങള്‍ ഒരേ ചെടിയില്‍ തന്നെ ഉണ്ടാകുമോ? അതോ ഒരോ മുഖ രുദ്രാക്ഷങ്ങള്‍ക്കും പ്രത്യേക ചെടികളുണ്ടാകുമോ? ചോദ്യം വിഡ്ഡിത്തരമാണെങ്കില്‍ ക്ഷമിക്കുക....

ശ്രീ said...

ഇത് ആദ്യമായാണ് കാണുന്നത്. നന്ദി ചേച്ചീ :)

chinthappadukal said...

ithoru nalla anubhavaanuto...
thank you.

പാര്‍ത്ഥന്‍ said...

എന്റെ പാപ്പന്റെ (ചെറിയച്ഛന്റെ) വീട്ടിലും ഉണ്ട് ഈ ചെടി.

ഓരോ മുഖത്തിനും ഓരോ തരം ഗുണങ്ങളുണ്ടെന്ന് ചിലർ പറയുന്നു.

ഗുരുദേവൻ പറഞ്ഞിട്ടുള്ളത്, അത് അരച്ചു കഴിക്കുന്നത് നല്ലതാണെന്നാണ്.

ഒരേ മരത്തിൽ തന്നെ എല്ലാതരം മുഖമുള്ളതും കിട്ടും. ഒറ്റമുഖത്തിനും 5 മുഖത്തിനും 6 മുഖത്തിനും ആണ് ഡിമാണ്ടുള്ളത്.

കയ്യിൽ കാശുള്ളവന് എല്ലാം വിശ്വാസം. ഇപ്പോൾ നവരത്നമോതിരം ഇല്ലാത്ത ആളെ കാണാൻ തന്നെ ബുദ്ധിമുട്ടാണ്.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഇത് ആദ്യമായാണ് കാണുന്നത്. നന്ദി

Typist | എഴുത്തുകാരി said...

ആദ്യമായിട്ടാ ഇതു കാണുന്നതു്. ഹിമാലയത്തിലൊക്കെ മാത്രമേ ഉണ്ടാവുകയുള്ളൂ എന്നാണ് ധരിച്ചിരുന്നതു്.

തത്പുരുഷന്‍ said...

NALLA POST. THANKS

yousufpa said...

പുന്നയൂര്‍ക്കുളത്തിന് പടിഞ്ഞാറ് ഭാഗത്ത് പനന്തറ എന്ന കൊച്ചു ഗ്രാമമുണ്ട് അതിനടുത്ത് ഒരാശ്രമവും ഉണ്ട്.അവിടെയും ഉണ്ട് രുദ്രാക്ഷത്തിന്‍ മരം.

ചാണക്യന്‍ said...

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ പോസ്റ്റ്....
അഭിനന്ദനങ്ങള്‍....

Thaikaden said...

Nannaayirikkunnu. Kottakkal Aryavaidyasaalayude compoundil Rudraaksha maram undu.

റാഷിദ് said...

വളരെ നല്ല ഉദ്യമം, നന്ദി ചേച്ചീ.

Zebu Bull::മാണിക്കൻ said...

ഈ ചിത്രങ്ങള്‍ക്കു നന്ദി.

പകല്‍കിനാവന്‍ | daYdreaMer said...

നന്ദി .. കാഴ്ചകള്‍ക്കും വിവരണത്തിനും.. Very good Post.

Viswaprabha said...

Elaeocarpus Ganitrus

Rudraksha Plant(rudrākṣa) रुद्राक्षम् രുദ്രാക്ഷം
http://en.wikipedia.org/wiki/Rudraksha(For search crawlers)

siva // ശിവ said...

പുതിയ കാഴ്ചകള്‍. നല്ല പോസ്റ്റ്

അനില്‍@ബ്ലോഗ് // anil said...

ഹായ് കൊള്ളാം.
ഹിമാലയത്തില്‍ നിന്നാണ് ഈ സാധനം വരുന്നതെന്നാ ഞാനും ധരിച്ചത്. ഉണങ്ങാത്ത കായകണ്ടിട്ട് തിന്നാന്‍ തോന്നുന്നു.

മാറുന്ന മലയാളി ചോദിച്ച ചോദ്യം പ്രസക്തം.

സുല്‍ |Sul said...

കൊള്ളാം...

-സുല്‍

വാഴക്കോടന്‍ ‍// vazhakodan said...

കോട്ടയത്തെ ഒരു അച്ചായന്റെ വീട്ടില്‍ രണ്ടു വലിയ രുദ്രാക്ഷ മരം പൂത്തു നില്‍ക്കുന്ന ഒരു കാഴ്ച മാസങ്ങള്‍ക്ക് മുന്‍പ് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തിരുന്നു. രുദ്രാക്ഷം ഏതാണ്ട് നൂറില്‍ പരം വ്യത്യസ്തതയാര്‍ന്ന ഇനങ്ങളില്‍ ഉണ്ടെന്നും അറിയാന്‍ കഴിഞ്ഞു. ഇപ്പോള്‍ സംശയങ്ങള്‍ തീരുവോളം അടുത്ത്‌ കണ്ടു. നന്നായി!

പാവത്താൻ said...

informative post. thanks a lot.

Jayasree Lakshmy Kumar said...

‘രുദ്രാക്ഷച്ചെടി വീടുകളിൽ വളർത്തുന്നത് വലിയ ദോഷമാണത്രേ‘

ആണോ? ഞാനിതു കണ്ടിട്ടുള്ളത് എന്റെ അയൽ‌വക്കത്തെ വീട്ടിലാണ്. പൂവും കായുമൊന്നും പക്ഷെ ചിത്രത്തിൽ കാണുന്നത്ര അടുത്ത് ശ്രദ്ധിച്ചിട്ടില്ല. നന്ദി ബിന്ദു, ഈ പോസ്റ്റിന്

മയൂര said...

thanks for this post...

അനില്‍ശ്രീ... said...

ബിന്ദു,
പോസ്റ്റ് കണ്ടു, പടങ്ങളും...

വാഴക്കോടന്‍ പറഞ്ഞത് ശരിയാ.. കോട്ടയത്തും പരിസരങ്ങളിലുമുള്ള പല വീടുകളിലും രുദ്രാക്ഷച്ചെടി കാണാം. എന്റെ വീട്ടിലും ഉണ്ടായിരുന്നു ഒരു ചെറുത്. പക്ഷേ അത് പിന്നീട് പോയി. കോട്ടയത്ത് നാഗമ്പടം അമ്പലത്തിന്റെ കോമ്പൗണ്ടില്‍ വലിയൊരു ചെടി നിന്നിരുന്നു. ഒരു 15-18 വര്‍ഷം മുമ്പ്. അതിനെ പറ്റി അന്ന് പേപ്പറില്‍ ഒക്കെ വന്നിരുന്നു. ഇപ്പോഴുണ്ടോ എന്നറിയില്ല. അവിടെ നിന്ന് പലരും തണ്ട് ഒടിച്ച് കൊണ്ടു പോയി നട്ട് വളര്‍ത്തിയിരുന്നു.

പി.സി. പ്രദീപ്‌ said...

ആദ്യമായിട്ടാ രുദ്രാക്ഷച്ചെടി കാണുന്നത്. പരിചയപ്പെടുത്തതില്‍ നന്ദി.
ദേ.. ദോഷം വന്നു, അവസാനത്തെ പടം ഔട്ട് ഓഫ് ഫോക്കസാ..
ദോഷം ക്യാമറക്കോ അതോ എടുത്ത കയ്യുടെയോ!!!:)
അവസാന ചിത്രം മാക്രോ മോഡിലിട്ട് എടുത്താല്‍ മതിയായിരുന്നു.

പിരിക്കുട്ടി said...

ബിന്ദു ചേച്ചി ....
നന്നായിട്ടുണ്ട് രുദ്രാക്ഷ മര വിശേഷങ്ങള്‍ ....
ഞാന്‍ കണ്ടിട്ടുണ്ട് ഈ മരം അത് ഒരു വീട്ടിലാണ്
കൊടുങ്ങല്ലൂര്‍ ഭാഗത്ത് കുറച്ചു സ്ഥലങ്ങളില്‍ ഉണ്ട് ....
പിന്നെ ഞാന്‍ കരുതി ആ കുരു ഉണങ്ങിയാണ് രുദ്രാക്ഷം ഉണ്ടാകുന്നത് എന്ന്
അതിനകത്ത്‌ ആണല്ലേ രുദ്രാക്ഷം ...
നല്ല മൃദുലം ആണ് അതിന്റെ ഇല അല്ലെ?

ദേവന്‍ said...

ബിന്ദൂ,
സചിത്ര പോസ്റ്റിനു വളരെ നന്ദി. രുദ്രാക്ഷം കായ്ചു നില്‍ക്കുന്നത് ഞാന്‍ ആദ്യമായാണു കാണുന്നത്. എന്നെങ്കിലും ഗൂഗിളില്‍ രുദ്രാക്ഷം തപ്പുന്നവര്‍ക്ക് ഒരു ഉത്തരം ആകുകയും ചെയ്തു.

വിശ്വം മാഷേ,
Elaeocarpus Ganitrus ഏറ്റവും പോപ്പുലേഷന്‍ കൂടിയ ചെടിയാണെന്നും നേപ്പാളിലും മറ്റും കൂടുതല്‍ കാണുന്ന Elaeocarpus sphaericus അടക്കം മുപ്പതോളം ബെറി മരങ്ങളെ രുദ്രാക്ഷമായി കണക്കാക്കുന്നെന്നും അവയില്‍ ഏതൊക്കെയോ ക്രിട്ടിക്കലി ത്രെറ്റന്‍ഡ് ആണെന്നും എവിടെയോ കേട്ട ഒരോര്‍മ്മ. ഇനി രുദ്രാക്ഷത്തിന്റെ മുഖങ്ങളുടെ എണ്ണവും അത് ഏതു സ്പീഷീസ് ആണെന്നതും തങ്ങളില്‍ ബന്ധമുണ്ടോ?

ബിന്ദു കെ പി said...

ആദ്യമായിട്ടും അല്ലാതെയും രുദ്രാക്ഷച്ചെടി കാണാൻ വന്നവർക്ക് നന്ദി.

പിന്നെ, ഒരു മരത്തിൽത്തന്നെ പലതരം മുഖങ്ങളുള്ള രുദ്രാക്ഷങ്ങൾ ഉണ്ടാവുമെന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. ഓരോന്നിനും പ്രത്യേകം സ്പീഷീസ് ഇല്ലെന്നർത്ഥം. നേപ്പാളിലും മറ്റും ഉള്ള രുദ്രാക്ഷച്ചെടികളിൽ ഒരുപാട് ഇനങ്ങൾ ഉണ്ടത്രേ. നെറ്റിൽ ഒന്നു സേർച്ച് ചെയ്താൽ തന്നെ കിട്ടുന്നത് ഒന്നിനൊന്നു വ്യത്യസ്തമായ ചെടികളാ‍ണ്. ഇല,പൂവ്, കായയുടെ നിറം എന്നിവയിലൊക്കെ വ്യത്യാസങ്ങൾ കാണാം.

രുദ്രാക്ഷച്ചെടി നമ്മുടെ നാട്ടിൽ മറ്റു പല സ്ഥലങ്ങളിലും ഉണ്ടെന്നറിയാൻ കമന്റുകളിലൂടെ സാധിച്ചു. ഇതിലെ കമന്റുകൾ ഈ പോസ്റ്റിനൊരു മുതൽക്കൂട്ടാണ്. നന്ദി, എല്ലാവർക്കും.

വീടുകളിൽ ഈ ചെടി വളർത്തുന്നത് ദോഷമാണെന്നു പറയുന്നുണ്ടെങ്കിലും പല വീടുകളിലും ഇതുണ്ടെന്നും മനസ്സിലാക്കാൻ കഴിഞ്ഞു. (ഒരു കമ്പൊടിച്ചു വീട്ടിൽ കൊണ്ടുവന്ന് നടാൻ പ്ലാനിട്ട എന്നെ അമ്മയും അനിയനും കൊന്നില്ലെന്നേയുള്ളൂ..!!!).

പി.സി .പ്രദീപ് :- ഹ..ഹ.. ദോഷം ക്യാമറയുടേയോ രുദ്രാക്ഷച്ചെടിയുടേയോ ഒന്നുമല്ല. എടുത്ത കൈയ്യിനുതന്നെ. മാക്രോ മോഡിലിട്ടൊക്കെ തന്നെയാണ് എടുത്തത്. പക്ഷേ അതങ്ങനെ പറ്റിപ്പോയി. ഫോട്ടോ എടുക്കാനറിയാത്തതിന്റെ കുഴപ്പം തന്നെ.
നാട്ടിൽനിന്ന് പോരാനുള്ള തയ്യാറെടുപ്പിനിടയിൽ തിരക്കുപിടിച്ചാണ് രുദ്രാക്ഷക്കായ കിള്ളിപ്പൊളിച്ച് ഫോട്ടോയെടുത്തത്. ഫോട്ടൊ ശരിയായിട്ടുണ്ടോ എന്ന് നോക്കാൻ പോലും മെനക്കെടാതെ ക്യാമറയും കെട്ടിപ്പൂട്ടി ഞാനിങ്ങുപോന്നു. ഇവിടെ വന്നു നോക്കിയപ്പോഴാണ് പിടികിട്ടിയത്. രുദ്രാക്ഷക്കായ ഇങ്ങോട്ടു കൊണ്ടുവരാനുള്ള ബുദ്ധിയും തോന്നിയില്ല. ഈ ഫോട്ടോ ഇടേണ്ടെന്ന് ആലോചിച്ചതാണ്. പക്ഷേ ഇതില്ലാതെ പോസ്റ്റ് പൂർണ്ണമാവില്ലെന്നു തോന്നി. അതാ..

ജിജ സുബ്രഹ്മണ്യൻ said...

രുദ്രാക്ഷച്ചെടി ഞാനും ആദ്യമായി കാണുകയാ.വിലപ്പെട്ട കുറെ വിവരങ്ങളും കിട്ടി.പോസ്റ്റും കമന്റുകളും വായിച്ചപ്പോൾ രുദ്രാക്ഷത്തെ പറ്റി നല്ല അറിവു ലഭിച്ചു,ഈ പോസ്റ്റിന് നന്ദി ബിന്ദു.

ഗ്രീഷ്മയുടെ ലോകം said...

ഇത് ശരിക്കുമുള്ള രുദ്രാക്ഷ ച്ചെടി ആണെന്നു തോന്നുന്നില്ല. 10 വര്‍ഷം മുന്‍പ് ഞാന്‍ വാടകയക്ക് താമസിച്ചിരുന്ന വീട്ടുവളപ്പിലാണ് ആദ്യം കണ്ടത്. പിന്നീട് മാറി ത്താമസിച്ച എല്ലാ വീട്ടുവളപ്പിലും ഞാന്‍ അത് നട്ടു വളര്‍ത്തി.കമ്പ് മുറിച്ച് നട്ടാല്‍ വളരുന്ന ചെടിയാണ്. വളരെ ഏറെ കായ്കളും ഞാന്‍ ശേഖരിച്ചു, രുദ്രാക്ഷമെടുക്കാന്‍. എന്നാല്‍ മാസളമായ പുറം തോടിനകത്ത് രുദ്രാക്ഷത്തിന്റെ ഏകദേശ ആകൃതിയിയുണ്ടെങ്കിലും തീരെ ചെറിയ കുരുവാണ് കാണാന്‍ കഴിഞ്ഞത്.താരതെമ്യേന മിനുസമായ പ്രതലമാണിതിന്റെ കുരുവിന്.
പുത്തന്‍ വേലിക്കരയില്‍ ഒന്നു രണ്ടു വീടുകളിലും ഈ ചെടി വളര്‍ന്ന് നില്‍ക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ട്.

ജോഷി said...

മണി കൺഫ്യൂഷനാക്കല്ലേ! ബിന്ദു, ചെടിയും കണ്ടു കായും പറിച്ചു എല്ലാത്തിന്റേം പടം സഹിതം പൊസ്റ്റിട്ടപ്പൊ അതല്ല ഇതെന്നോ?

പാഞ്ചാലി said...

പോസ്റ്റിനും ഫോട്ടോകള്‍ക്കും നന്ദി!

ഈയിടെ അമേരിക്കയുടെ ഭാഗമായ ഹവായ് ദ്വീപുകളില്‍ പോയിവന്ന ഒരു ഗുജറാത്തി സഹപ്രവര്‍ത്തകന്‍ മെയിഡ് ഇന്‍ അമേരിക്ക എന്നു പറഞ്ഞ് ഒരു രുദ്രാക്ഷമാല കാണിച്ചിരുന്നു! (അവിടെയും ഈ ചെടി ഉണ്ടത്രെ!)

മലയാളത്തില്‍ രുദ്രാക്ഷച്ചെടിക്ക് “കാട്ടുകാര” എന്നാണ് വിളിക്കുന്നത് എന്ന് എവിടെയോ കണ്ടത് ശരിയാണോ എന്നറിയുമോ? (കാരപ്പഴം എന്നൊക്കെ കേട്ടിട്ടുണ്ട്, പക്ഷേ അതും രുദ്രാക്ഷക്കായുമായി വല്ല ബന്ധവുമുണ്ടോ ആവോ?)

നേപ്പാളിലെ രുദ്രാക്ഷച്ചെടി ഇതില്‍ നിന്നും വ്യത്യാസമുള്ളതായി ഗൂഗിളില്‍ തപ്പിയപ്പോള്‍ തോന്നി. ഇതൊന്ന് നോക്കൂ...
:)

Anonymous said...

good pictures

റീനി said...

ആദ്യമായിട്ടാണ് ഞാന്‍ ഈ ചെടി കാണുന്നത്.

ചിത്രങ്ങള്‍ക്കും പുതിയ അറിവിനും നന്ദി!

ജെ പി വെട്ടിയാട്ടില്‍ said...

ഞാന്‍ വാസ്തവത്തില്‍ പലരോടും ചോദിക്കാറുണ്ട് ഈ രുദ്രാക്ഷത്തിന്റെ ചെടി എവിടുന്ന് കിട്ടുമെന്ന്. തൃശ്ശൂര്‍ പൂരം എക്സിബിഷനില്‍ കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയുടെ ഒരു പവലിയണ്‍ ഉണ്ട്. അവിടെ ഞാന്‍ പോയിരുന്നു. പക്ഷെ ഈ കാര്യം ചോദിക്കാന്‍ മറന്നു.
നാളെ ചോദിച്ചറിയാം.
പിന്നെ ബിന്ദുവിന്റെ ബ്ലോഗില്‍ നിന്നാണ് ആദ്യമായി രുദ്രാക്ഷത്തെപ്പറ്റി അറിയുന്നത്.
ഇത്തരം റെയര്‍ വിഷയങ്ങള്‍ കൂടുതല്‍ വായനക്കാര്‍ക്ക് നല്‍കൂ..
പിന്നെ പുതിയ താമസസ്ഥലം കിട്ടിയോ?
തൃശ്ശൂര്‍ പൂരത്തിന് ക്ഷണിക്കുന്നു.

ഹരിശ്രീ said...

ചേച്ചി,

ആദ്യമായാണ് ഈ ചെടി കാണുന്നത്...

ആശംസകള്‍...

:)

P R Reghunath said...

nalla post

ഗ്രീഷ്മയുടെ ലോകം said...

ജോഷി said...
മണി കൺഫ്യൂഷനാക്കല്ലേ! ബിന്ദു, ചെടിയും കണ്ടു കായും പറിച്ചു എല്ലാത്തിന്റേം
പടം സഹിതം പൊസ്റ്റിട്ടപ്പൊ അതല്ല ഇതെന്നോ?
ജോഷിക്ക് ആശയക്കുഴപ്പം ഉണ്ടാക്കിയതിനു ക്ഷമ ചോദിക്കുന്നു. എന്നാല്‍ രുദ്രാക്ഷ
(Elaeocarpus Ganitrus) ച്ചെടിയുടെ (ഇന്റര്‍ നെറ്റില്‍ നിന്നും കിട്ടിയ) വിവരങ്ങള്‍ പ്രകാരം അതിന്റെ ഇലകളുടെ അരികുകള്‍ ( കൂര്‍ത്ത അരികുകള്‍) ബിന്ദുവിന്റെ ചിത്രത്തില്‍ കാണുന്നതു പോലല്ല.
തന്നെയുമല്ല. രുദ്രാക്ഷ ത്തിന്റെ പാകമായ കായ് കള്‍ക്ക് കടുത്ത നീല നിറം ആണ്. ബിന്ദുവിന്റെ ചിത്രത്തില്‍ വെളുത്ത നിറമാണല്ലോ രുദ്രാക്ഷത്തിന്റെ കായ് കള്‍ക്ക്.
തന്നെയുമല്ല, ബിന്ദുവിന്റെ കാമറ കേടായതുമില്ലല്ലോ :)

ബിന്ദു കെ പി said...

മണീ:-വ്യത്യസ്തമായ ഈ കമന്റിന് ആദ്യം നന്ദി പറയട്ടെ. ഇങ്ങനെയൊരു സംശയം ആരെങ്കിലും പറയുമെന്ന് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ഞാൻ. കാരണം ഈ പോസ്റ്റ് ഇടുന്നതിനുമുൻപ് നെറ്റിലൊന്നു സേർച്ച് ചെയ്തപ്പോൾ എനിയ്ക്കും സംശയം തോന്നി. പിന്നെ ഇത് രുദ്രാക്ഷം തന്നെയാണെന്ന് നാട്ടുകാർ ഉറപ്പിച്ച് പറഞ്ഞപ്പോൾ പോസ്റ്റ് ഇട്ടുനോക്കാമെന്ന് കരുതി. ഇത് കണ്ടിട്ട് എതിരഭിപ്രായവുമായി ആരെങ്കിലും വന്ന് കുടുതൽ വിവരങ്ങൾ തരുകയാണെങ്കിലോ എന്ന് കരുതി. പക്ഷേ ഇത് രുദ്രാക്ഷമാണെന്ന മട്ടിലാണ് കമന്റുകളും വന്നത്. അതിനർത്ഥം കേരളത്തിലുള്ളത് ഈ ഇനമാണെന്നാണ്. ഒരുപക്ഷേ നൂറോളം വ്യത്യസ്തതയുള്ള ഇനങ്ങളിൽ പൊതുവേ പോപ്പുലാരിറ്റി (ഗുണത്തിന്റെ അടിസ്ഥാനത്തിൽ) ഏറ്റവും കുറഞ്ഞ ഇനമായിരിക്കുമോ ഇത്? Elaeocarpus Ganitrus എന്ന ഇനത്തിനുപുറമേ Eleocarpus lanceaefolis എന്ന ഒരു ഇനത്തിന്റെ പേര് ഇവിടെ കാണുന്നുണ്ട്. പക്ഷേ കൂടുതൽ വിവരമൊന്നും ലഭ്യമല്ലതാനും.
ആരെങ്കിലും കൂടുതൽ വിവരങ്ങളുമായി ഈ വഴി വരുമെന്ന് പ്രതീക്ഷിയ്ക്കുന്നു.

poor-me/പാവം-ഞാന്‍ said...

കണ്ണില്‍ തടയാന്‍ വൈകി(രുദ്രാക്ഷമല്ല-പോസ്റ്റ്).സന്യസിക്കാന്‍ ഉദ്ദെശിക്കുമ്പോള്‍
പുഴ നീന്തിയാല്‍മതിയല്ലോ?

poor-me/പാവം-ഞാന്‍ said...

I tried to enter your (new)other blog. The security chucked me out saying u r not an invitee"

sadu സാധു said...

ബിന്ദുചേച്ചി ,
വളരെ നല്ല ചിത്രങ്ങൾ
യഥാർത്ഥ രുദ്രാക്ഷം ഇത് അല്ല എന്നാണ് എനിക്ക് ഔഷധികളെ കുറിച്ച് പറഞ്ഞുതരാറുള്ള് ഒരു വൈദ്യൻ പറഞ്ഞത്ത്. ഇത് ഭദ്രാക്ഷം എന്നു പേരിലുള്ള് രുദ്രക്ഷതിന്റെ മറ്റോരു വർഗ്ഗം ആണെന്നാണ് .

sasi v.p said...

ithu aadymaayanu kaanunnathe...viswasikkan vishamam...nandi

Unnikrishnan said...

The fotos of Rudraksham given are of Bhadraksham I think.
There was an article about rudraksham grown in Amboori; The seedlings were brought from Andamans.
You may pl. verify .

ബിന്ദു കെ പി said...

അപ്‌ഡേറ്റ്: (25/10/2009)

എന്റെ നാട്ടിലുള്ളവരൊന്നടങ്കം രുദ്രാക്ഷമാണെന്നു വിശ്വസിച്ചുപോരുന്ന ഈ ചെടി ശരിയ്ക്കും രുദ്രാക്ഷം തന്നെയാണോ എന്ന് എനിയ്ക്ക് സംശയമുണ്ടായിരുന്നു. വിവിധ വെബ്‌സൈറ്റുകൾ സന്ദർശിച്ചതിൽനിന്നും സംശയം ബലപ്പെടുകയും ചെയ്തു. പക്ഷേ എത്ര പരതിയിട്ടും കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചില്ല. അങ്ങനെയാണ് ഞാൻ ഇതൊരു പോസ്റ്റ് ആക്കാൻ തീരുമാനിച്ചത്. അറിവുള്ളവർ ആരെങ്കിലും ആധികാരികമായ വിവരങ്ങൾ തരുമല്ലോ എന്നു കരുതി.

എതിരഭിപ്രായം പ്രകടിപിച്ചുകൊണ്ട് മണിസാറിന്റെ ഒരു കമന്റ് വന്നുവെങ്കിലും ഈ ചെടിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ കിട്ടിയില്ല. പിന്നീട് സാധുവിന്റെ കമന്റിൽ ഇതിന്റെ പേര് ഭദ്രാക്ഷം ആണെന്ന സൂചനയുണ്ടായിരുന്നു (കൂടുതൽ അന്വേഷണം നടത്താൻ സമയക്കുറവു മൂലം അന്നു സാധിച്ചില്ല. പിന്നീട് ഇക്കാര്യം മറന്നുപോവുകയാണുണ്ടായത്) . ഇതേ സൂചന തന്നെ ഒരു സുഹൃത്തിന്റെ ഈമെയിലിൽ നിന്നും ഇപ്പോൾ കിട്ടിയിരിക്കുന്നു.

ഇത് പ്രകാരം അന്വേഷിച്ചതിൽനിന്നും മനസ്സിലായത് ഇത് യഥാർത്ഥ രുദ്രാക്ഷം അല്ലെന്നാണ്. ഇത് ‘കാട്ടുരുദ്രാക്ഷം’ എന്ന് വിളിയ്ക്കപ്പെടുന്ന ഭദ്രാക്ഷം എന്ന ഔഷധച്ചെടിയാണത്രേ. ശരിയ്ക്കും പറഞ്ഞാൽ രുദ്രാക്ഷത്തിന്റെ ഡ്യൂപ്ലിക്കേറ്റ്!!

അപൂർവ്വമായി മാത്രം കാണപ്പെടുന്ന രുദ്രാക്ഷച്ചെടികൾ ഭക്തിയുടേയും പലതരം വിശ്വാസങ്ങളുടേയുമെല്ലാം പ്രതീകങ്ങളാണ്. അതുകൊണ്ടുതന്നെ രുദ്രാക്ഷമണികൾ പരിപാവനമായി കണക്കാക്കപ്പെടുന്നവയുമാണ്. വളരെ ഉയർന്ന വിലയ്ക്കു വിൽക്കപ്പെടുന്ന ഇവയ്ക്കിടയിൽ ഇത്തരം വ്യാജന്മാരും വിൽക്കപ്പെടുന്നുണ്ടത്രേ! ഒറിജിനലിനേയും വ്യാജനേയും തിരിച്ചറിയാൻ കഴിയാത്തവർ കബളിപ്പിക്കപ്പെടുകയും ചെയ്യും !

ഭദ്രാക്ഷത്തെപറ്റിയുള്ള കൂടുതൽ വിവരങ്ങൾ ഇവിടെയും , ഇവിടേയും ഒക്കെ കാണാം. വ്യാജരുദ്രാക്ഷങ്ങളെക്കുറിച്ച് വിശദാംശങ്ങൾ ഇവിടെയുണ്ട്.

ഇങ്ങിനെയൊരു തെറ്റിദ്ധാരണാജനകമായ പോസ്റ്റ് ഇട്ടതിൽ ഖേദിയ്ക്കുന്നു. ഇതിൽ വന്നിട്ടുള്ള പല കമന്റുകളുടേയും ആധികാരികത നിലനിർത്തുന്നതിനും, കൂടുതൽ ചർച്ചകൾക്കും വേണ്ടി മാത്രം ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യാതെ, മുൻപ് എഴുതിയതിൽ നിന്നും മാറ്റങ്ങളൊന്നും വരുത്താതെ വിടുന്നു. ക്ഷമിക്കുമല്ലോ...

Prakash D Namboodiri said...

Recently happened to read your post. Even in 2004 a book had been published in malayalam about Rudraksham. The author is Kalnjoor Rajappan nair.(current/dc books)I was astonished to read that you didn't get any information in your search.You should have made a re?search.

ravanan said...

ഇത് ഭദ്രാക്ഷം തന്നെ ആണെന്ന് തോന്നുന്നു . ലങ്കയിലും ഈ സംഭവം കണ്ടിട്ടുണ്ട് . ഇതുള്ള വീട്ടുകാരും ഇത് രുദ്രാക്ഷം ആണെന്നാണ് വിശ്വസിക്കുന്നത് . വിശ്വാസത്തെ ചോദ്യം ചെയ്യണ്ട എന്ന് കരുതി ഞാന്‍ ഒന്നും പറഞ്ഞില്ല. അവര്‍ ഇതിനെ പൂജ ചെയ്യാറുണ്ട് .

Ratheesh said...
This comment has been removed by the author.
Ratheesh said...

Thanks chachi

Unknown said...

ടെറസ്സിൽ രുദ്രാക്ഷം തൈ വച്ചാൽ എന്തെങ്കിലും കുഴപ്പമുണ്ടോ?

Hindu Temple Stores said...


Shivratri is a devotional event that happens on the day before the new moon every month.
I’m the first time come to your blog and I like your post.
Shivratri is my one of the favourite festival, which I enjoying my childhood days!
I suggest to you the large variety of Hindu Gods statues, including Ganesha, Lord Shiva, Vishnu, Nataraja, Lakshmi, Saraswati, Hanuman, at Hindu Temple Stores.

For more information please visit our site:- https://www.hindutemplestores.com/product/lord-shiva-brass-statue-idol-in-padmasana-6-3-inches/

MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.

Back to TOP