Tuesday, July 29, 2008

ഈന്തപ്പഴക്കാലം

ഗള്‍ഫില്‍ ഇപ്പോള്‍ ഈന്തപ്പഴത്തിന്റെ വിളവെടുപ്പു കാലമാണ്. കൊടുംചൂടിന്റെ മൂര്‍ദ്ധന്യാവസ്ഥയും. ഈ ചൂടാണത്രേ ഈന്തപ്പനകളുടെ നല്ല കാലം.മൂത്ത് പാകമായി വിളവെടുപ്പിന് തയ്യാറായി നില്‍ക്കുന്ന ഈന്തപ്പഴക്കുലകളുടെ മനോഹര ദൃശ്യങ്ങളാ‍ണ് എവിടേയും.തിളയ്ക്കുന്ന ചൂടില്‍ ഉള്ളം കുളിര്‍പ്പിക്കുന്ന കാഴ്ച!!

അബുദാബി കോര്‍ണിഷില്‍ നിന്ന് എടുത്ത ചില ചിത്രങ്ങള്‍..









Linksofkerala

24 പ്രതികരണങ്ങള്‍:

ബിന്ദു കെ പി said...

തിളയ്ക്കുന്ന ചൂടില്‍ ഉള്ളം കുളിര്‍പ്പിക്കുന്ന കാഴ്ച!!

ശ്രീ said...

ആഹാ... എന്തു ഭംഗി!!! ടേയ്സ്റ്റും അതു പോലെ ആയിരിയ്ക്കും അല്ലേ?
:)

അനില്‍@ബ്ലോഗ് // anil said...

നല്ല ചിത്രങ്ങളാനു, ഇതെന്തു ജാതിയാണാവൊ?
ഈത്തപ്പഴത്തിന്റെ വെറൈറ്റികളെപ്പറ്റി പൊസ്റ്റിടാമൊ?

സു | Su said...

ഹായ്...ഈന്തപ്പഴം. :)

Ranjith chemmad / ചെമ്മാടൻ said...

നന്നായിരിക്കുന്നു.

ഹരീഷ് തൊടുപുഴ said...

ഒരെണ്ണം കിട്ട്യായിരുന്നെങ്കില്‍ കറുമുറാ തിന്നാമായിരുന്നു....

sv said...

" കജൂര്‍ കോയിസ്...”

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

Rare Rose said...

തുടുത്ത് സുന്ദരന്മാരായ ഈന്തപ്പഴങ്ങള്‍ കണ്ടിട്ട് കൊതിയാവണു.....:)

പാമരന്‍ said...

ഇതൊക്കെ ആര്‍ക്കും പറിച്ചു തിന്നാവോ? അതോ പോലിസു പിടിക്ക്വോ?

siva // ശിവ said...

എന്തു ഭംഗിയാ ഈ ഈന്തപ്പഴങ്ങള്‍ക്ക്...ഇതൊക്കെ നേരില്‍ കാണാന്‍ കഴിയുന്നല്ലോ...ഭാഗ്യവതി...ഒരു നാള്‍ ഞാനും വരും അവിടൊക്കെ...

Unknown said...

ഞാന്‍ ഇഷ്ടം പോലെ കട്ട് പറിച്ച് കഴിക്കുന്നുണ്ട്
അതല്ലെ എന്റെ ഗ്ലാമറിന്റെ രഹസ്യം

ജിജ സുബ്രഹ്മണ്യൻ said...

ഈ സാധനം ഇപ്പോള്‍ നാട്ടിലെ ഫ്രൂട്ട് സ്റ്റാളിലും തൂങ്ങി കിടക്കുന്ന കാണാല്ലോ.. ഇതു തന്നെ അല്ലേ സംഗതി ?? ഈ പഴത്തിനു ഒരു ചവര്‍പ്പില്ലേ ബിന്ദൂ ..

ബിന്ദു കെ പി said...

ശ്രീ, നന്നായിട്ടു പഴുത്തതിനേക്കാള്‍ ഈ പാകത്തിലുള്ളതിനാണ് കൂടുതല്‍ ടേസ്റ്റ്.

അനില്‍, ഈന്തപ്പഴം പ്രധാനമായി നാലു തരമുണ്ട്. ഫോട്ടോയിലുള്ളത് ‘ഡെഗ്ലെറ്റ് നൂര്‍’ എന്ന വിഭാഗത്തില്‍ പെടുന്നതാണെന്നു തോന്നുന്നു.ശരിയാണോ എന്നറിയില്ല.കൂടുതല്‍ വിവരങ്ങള്‍ കിട്ടുകയാനെങ്കില്‍ പോസ്റ്റ് ഇടാം.

സു,രഞ്ജിത്ത്, ഹരീഷ് , എസ് വി, റോസ്: നന്ദി- വന്നതിനും കമന്റിനും.

പാമരന്‍: ആരോടും പറയില്ലെങ്കില്‍ ഒരു കാര്യം പറയാം. കൊതി സഹിക്കവയ്യാതെ ഞാന്‍ ഇതില്‍ നിന്ന് അഞ്ചാറെണ്ണം പറിച്ചുതിന്നു!!. പോലീസ് പിടിക്കാഞ്ഞതുകൊണ്ട് ഈ പോസ്റ്റ് ഇടാന്‍ പറ്റി.

ശിവ, വളരെ നന്ദി..

അനൂപ്: അതു ശരി. ഒരു പ്രാവശ്യം കട്ടു പറിച്ചതിന്റെ പേടി ഇപ്പോഴാണ് പോയത്. ഇനി ഞാനും നോക്കട്ടെ, കുറച്ച് ഗ്ലാമര്‍ വയ്ക്കാമോന്ന്.

കാന്താരി: ഉം, ഈയിടെ നാട്ടില്‍ ഞാനും കണ്ടിട്ടുണ്ട്. പക്ഷെ അത് അത്ര നല്ല വെറൈറ്റി അല്ലെന്നു തോന്നുന്നു. അതാണ് വല്ലാത്ത ചവര്‍പ്പ്. നല്ല വെറൈറ്റി പച്ചയ്ക്ക് കഴിയ്ക്കാന്‍ പറ്റിയതാണ്. ചെറിയ ചവര്‍പ്പും നല്ല മധുരവും കലര്‍ന്ന ഒരു പ്രത്യേക സ്വാദാണ്.

aneeshans said...

നല്ല മധുരമില്ലാത്ത ഈന്തപ്പഴം കാണുമോ അതില്‍ ?

അപ്പു ആദ്യാക്ഷരി said...

ബിന്ദൂ, അവസരോചിതമായ പോസ്റ്റ്‌. നല്ല ചിത്രങ്ങളും. അനില്‍, ഈന്തപ്പഴങ്ങളുടെ വെറൈറ്റി കളെപ്പറ്റി അറിയുവാന്‍ ഈ പോസ്റ്റൊന്നു നോക്കൂ.

തോന്ന്യാസി said...

അതിന്റെ ടേസ്റ്റ് പറഞ്ഞ് കൊതിപ്പിച്ചു......

പണിഷ്മെന്റുണ്ട് അഞ്ചാറെണ്ണം പെട്ടെന്നിങ്ങോട്ട് കൊറിയര്‍ ചെയ്തോ.........

nandakumar said...

കൊതിപ്പിക്കാനിറങ്ങും ഓരോരുത്തര്!
ഒരു കൊല ഇങ്ക്ട് അയച്ചൂന്നെച്ച് വല്ല കൊഴപ്പണ്ടാ??

തന്നേ തീരൂ തന്നേ തീരൂ...

രസികന്‍ said...

ഗൾഫു നാടുകളിലെ മധുരമുള്ള കാഴ്ച്ച......

നിരക്ഷരൻ said...

ഞാനിതാ വരുന്നു കോര്‍ണിഷിലേക്ക്. ഇപ്പോ മുംബൈ വരെ എത്തി. 1ന് വൈകീട്ട് ഈത്തപ്പഴവും തിന്ന് കോര്‍ണിഷിലൂടെ നടക്കുന്നുണ്ടാകും :)

മുസാഫിര്‍ said...

വെന്തുരുകുന്ന ഈ ചൂടില്‍ സന്തോഷിക്കുന്നവര്‍ ഈന്തപ്പനകള്‍ മാത്രമാവും അല്ലെ ? നന്നായിരിക്കുന്നു ബിന്ദു.

ബിന്ദു കെ പി said...

നൊമാദ്: മധുരത്തിന്റെ കാര്യം വെറൈറ്റി അനുസരിച്ചിരിക്കും.

അപ്പു: ഇന്റര്‍നെറ്റ് മുഴുവന്‍ ഒന്നു മുങ്ങിത്തപ്പാനിരിക്കുകയായിരുന്നു ഞാന്‍. ഇനിയതിന്റെ അവശ്യമില്ല. അപ്പുവിന്റെ പോസ്റ്റ് വായിച്ചു. വളരെ വിശദമായ വിവരങ്ങള്‍ അറിയാന്‍ സാധിച്ചു. വളരെ നന്ദി.

തോന്ന്യാസി, നന്ദകുമാര്‍: കട്ടുപറിക്കാന്‍ ഇനിയും അവസരം കിട്ടിയാല്‍ അയച്ചിട്ടേയുള്ളൂ വേറെ കാര്യം.

രസികന്‍: അതേയതെ.


നിരക്ഷരന്‍: സ്വാഗതം..നാട്ടില്‍ നിന്ന് തിരിച്ചു പോകുന്ന വഴിയായിരിക്കുമല്ലെ.

മുസാഫിര്‍: ആ പറഞ്ഞത് വളരെ ശരി

smitha adharsh said...

നല്ല ചിത്രങ്ങള്‍ ബിന്ദു...ഞാനും നാട്ടിലായിരുന്നപ്പോള്‍,ഇതൊക്കെ ഓര്ത്തു കൊതിച്ചിട്ടുണ്ട്.ഈന്ത പഴം സ്വാദൊക്കെ ഉണ്ട്.എന്നാലും എനിക്കിഷ്ടം നമ്മുടെ പഴുത്ത ചക്കയും,മാങ്ങയും ഒക്കെ തന്നെയാ..

ഹരിശ്രീ said...

ഇവിടെ എങ്ങും കാണുന്ന കാഴ്ച ആണെങ്കിലും അത് ഫ്രെയിമില്‍ വന്നപ്പോള്‍ കൂടുതല്‍ ഭംഗി തോന്നുന്നു...

നന്ദി...
:)

Dileep said...

thnx Bindu അടിപൊളി ഫോട്ടോസ് , നല്ല സ്-ക്രിപ്-റ്റ്!

MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.

Back to TOP