അബുദാബി ഗ്രാന്റ് മോസ്ക്ക് എന്ന അന്താരാഷ്ട്ര നാമധേയത്തില്‍ അറിയപ്പെടുന്ന ഷേയ്ക്ക് സാഹിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നാഹ്യാന്‍ മോസ്ക്ക് സന്ദര്‍ശിക്കാന്‍ ഈയിടെ അവസരം ഉണ്ടായി. ഈ മോസ്ക്ക് വലുപ്പത്തിന്റെ കാര്യത്തില്‍ ലോകത്തില്‍ വച്ച് മൂന്നാം സ്ഥാനത്താണ്. 377 അടി വീതം ഉയരമുള്ള നാലു മിനാരങ്ങളും മൂന്ന് വലിയ താഴികക്കുടങ്ങളും(Dome എന്ന വാക്കിന് താഴികക്കുടം എന്നു തന്നെയാണോ പറയുക?), നാല്പതിനായിരം പേരെ ഒരേസമയം ഉള്‍ക്കൊള്ളാന്‍ ശേഷിയുമുള്ള ഈ പള്ളിയുടെ നിര്‍മ്മാണച്ചിലവ് ഏകദേശം 700 ദശലക്ഷം അമേരിക്കന്‍ ഡോളറാണെന്നു പറയപ്പെടുന്നു(കാശിന്റെ ഒരു കളിയേ..!).പണി പൂര്‍ത്തിയായെങ്കിലും പരിസരപ്രദേശത്തിന്റെ മിനുക്കുപണികള്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. സ്ത്രീകള്‍ക്ക് അകത്തുകയറാന്‍ പര്‍ദ്ദ നിര്‍ബ്ബന്ധമാണ്.അത് അവിടെത്തന്നെ കിട്ടുകയും ചെയ്യും. അങ്ങനെ പര്‍ദ്ദ ഇടാനുള്ള യോഗവുമുണ്ടായി.
പള്ളിയുടെ വിവിധ ഭാഗങ്ങളിലേയ്ക്ക്...
ചുമരിലും തൂണുകളിലുമുള്ള ചിത്രപ്പണികള്‍
കൂറ്റന്‍ അലങ്കാര വിളക്കിന്റെ ചാരുത
ഉള്ളില്‍ വിരിച്ചിരിക്കുന്ന ഈ പരവതാനി ഏറ്റവും വില കൂടിയതാണെന്നു പറഞ്ഞു കേള്‍ക്കുന്നു.(ആധികാരികമായ വിവരങ്ങളൊന്നും എങ്ങും എഴുതിക്കണ്ടില്ല)
തൂണിന്റെ ശില്പഭംഗി.(ഈന്തപ്പഴക്കുലയെ വഹിച്ചു നില്ക്കുന്ന ഈന്തപ്പനയാണ് ഉദ്ദേശിച്ചിരിക്കുന്നതെന്നു തോന്നുന്നു)
സന്ധ്യ മയങ്ങുംനേരം...
നെല്ലി പൂത്തപ്പോൾ......
11 years ago
30 പ്രതികരണങ്ങള്‍:
തേങ്ങ എന്റെ വക
“ഠേ!”
മോസ്കിനു മുന്നില്‍ തേങ്ങ ഉടയ്ക്കാമോ എന്തോ...!
കിടിലന്‍ ഫോട്ടോസ് തന്നെ ചേച്ചീ.
അങ്ങനെ പര്‍ദ്ദ ഇടാനും സാധിച്ചു അല്ലേ?
:)
ഓയിലിനു് ഇപ്പോ എന്താ വില!?
ഏതായാലും “ഫോട്ടോണ്‍സ്” നന്നായി.
Thank you for submiting the post URL. Your post is being listed by www.keralainside.net.
Under "chithrangal, yathravivaranam" categories When ever you write new blog posts , submit your blog post details to us. Thank You..
ചിത്രങ്ങള്‍ മനോഹരം തന്നെ. പക്ഷേ ചെലവ്.......
നന്നായിരിക്കുന്നു.
ഷേഖ് സായിദ് മോസ്ക്.. നല്ല ഒരു കാഴ്ചയാണെന്നതില്‍ സംശയമില്ല.. .. പരവതാനി ലോകത്തിലെ ഏറ്റവും വില കൂടിയതല്ല.. ഏറ്റവും വലിയതാണെന്ന് വായിച്ചിരുന്നു.
മാര്‍ബിളും ,ഗ്രാനെറ്റും കൊണ്ടുള്ള ചിത്രകല അപാരം തന്നെയാണു.
പണി മുഴുവന്‍ പൂര്‍ത്തിയായാല്‍ പള്ളികൂടതെ ചില ഓഫീസുകളും റഫറന്‍സ് ലൈബ്രറിയും ,ഗവേഷണത്തിനുള്ള മറ്റ് സംവിധാനങ്ങളും ഉണ്ടാവും അവിടെ ..
യു.എ.ഇ യുടെ പിതാവ് ഷേഖ് സായിദിന്റെ ഖബറിടവും ഈ പള്ളിക്ക് സമീപമാണുള്ളത്.
ചിത്രങ്ങള്‍ നന്നായിട്ടുണ്ട്
ചിത്രങ്ങള്‍- പ്രത്യേകിച്ച് രണ്ടാമത്തേത്- വളരെ നന്നായി.
ലോകത്തിലെ ഏറ്റവും വലിയ പരവതാനി ആണു ഗ്രാന്റ് മോസ്കിലേത് എന്ന് പറയപ്പെടുന്നു. 5,627 ചത്രശ്ര മീറ്ററുള്ള ഈ പരവതാനി ഇറാനിലാണു നെയ്തെടുത്തത്. അലി ഖലീഖി എന്ന ആര്ടിസ്റ്റിന്റെ നേത്രുത്വത്തില്‍. ഇത്രയും ഏരിയയില്‍ വ്യാപിച്ചു കിടക്കുന്ന ആ പരവതാനി നിര്‍മ്മിക്കല്‍ വെല്ലുവിളി നിറഞ്ഞ ജോലിയായിരുന്നു എന്ന് അവര്‍ പറയുന്നു.
40,000 ആരാധകര്‍ക്ക് ഒരേ സമയം പ്രാര്‍ത്ഥിക്കാന്‍ അവിടെ ഇടമുണ്ട്. പ്രാര്‍ത്ഥനാ ചടങ്ങുകള്‍ തല്‍സമയ സംപ്രേഷണം ചെയ്യാനുള്ള സൌകര്യം ഒരുക്കി ഈ മോസ്ക് വീണ്ടും വാര്‍ത്തയില്‍ ഇടം നേടിയിരുന്നു. 4 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ ചെലവില്‍ ഒരു എച്ച്. ഡി. സ്റ്റുഡിയോ അവിടെ സ്ഥാപിച്ചിട്ടുണ്ട്. പുറമേയുള്ള ഒ.ബി. (Outside Broadcast) വാനുമായും ഓഡിയോ- വിഷ്വല്‍ സംവിധാനവുമായും എളുപ്പത്തില്‍ ബന്ധപ്പെടുത്താവുന്ന വിധത്തിലാണിത്.
അബൂദാബി ടി.വി.യാണു ഈ പ്രോജക്റ്റിനു മേല്‍നോട്ടം വഹിച്ചത്. 12 മള്‍ട്ടി ഫോര്‍മാറ്റ് LKD8000 ക്യാമറകള്‍. എന്നാല്‍ ചടങ്ങുകള്‍ നടക്കുമ്പോള്‍ ക്യാമറയോ ക്യാമറാമാനോ ആരുടെയും ശ്രദ്ധയില്‍ പെടുകയുമില്ല.
സ്ഥലവ്യാപ്തി കാരണം ഹാളിലെ ദ്രിശ്യങ്ങള്‍ പൂര്‍ണ്ണമായും കവര്‍ ചെയ്യുന്ന വൈഡ് ആംഗിള്‍ ക്യാമറ ഉറപ്പിക്കേണ്ട പൊസിഷന്‍ നിര്‍ണ്ണയിക്കുക എന്നത് ഏറ്റവും ശ്രമകരമായ ജോലിയായിരുന്നത്രേ!
(വിവരങ്ങള്‍ക്ക് കടപ്പാട്: ഡിജിറ്റല്‍ സ്റ്റുഡിയോ മാഗസിന്)
പോസ്റ്റ് നന്നായി, ഈ പള്ളിയെ കുറിച്ചു കേട്ടിട്ടെ ഉണ്ടായിരുന്നുള്ളൂ...
തുടറ്ന്നു വന്ന കമ്മന്റുകൾ കൂടുതൽ വിവരണങ്ങൾ അറിയാൻ സഹായിച്ചു. എല്ലാവറ്ക്കും നന്ദി...
നല്ല ചിത്രങ്ങള്‍ ..ഒപ്പം അതിനൊപ്പമുള്ള വിവരണവും..
ചിത്രങ്ങള്‍ മനോഹരം!
വളരെ നല്ല ഫോട്ടോസ്. മോസ്ക്കില്‍ എല്ലാര്ക്കും പ്രവേശനം ഉണ്ടോ?
പറഞ്ഞു കേട്ടതും,വായിച്ചു കേട്ടതും ആയ ഇതിന്റെ ഫോട്ടോസ് അതി ഗംഭീരം ആയി കേട്ടോ..
നല്ല വിവരണവും..
u r so lucky that the comments r too informative..
നല്ല ചിത്രങ്ങള്‍ (കിടിലന്‍ )
അതിനൊപ്പമുള്ള വിവരണവും നന്നായിരിക്കുന്നു...
ചിത്രങ്ങളും വിവരണങ്ങളും നന്നായി,
പക്ഷെ ശ്രീയുടെ കമന്റെ ആണ ഏറെ ചിരിപ്പിച്ചത്..
ആശംസകള്‍
നല്ല പടംസ്. നന്ദി
അല്ഫോന്സക്കുട്ടി: പിന്നില്ല്ലേ,സായിപ്പുമാരും മദാമ്മകളും വരെ ധാരാളം. പിന്നെയാണ് നമ്മള്!
മടിച്ചുനില്ക്കാത്തെ കടന്നു വരൂ. പര്‍ദ്ദ ഇടാന്‍ തയ്യാറാണല്ലോ അല്ലേ?
സ്മിത, ബാജി, ഫസല്‍,പൊറാടത്ത്: എല്ലാവര്ക്കും ചിത്രങ്ങള്‍ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം.
രണ്ട് വര്‍ഷം മുന്‍പ് ഒരു ദിവസം നോമ്പ് മുറിക്കാന്‍ സുഹൃത്തുക്കളുമായി ഈ പള്ളീല് പോയെങ്കിലും അന്നൊന്നും അകത്ത് കടന്നിട്ടില്ല. ഒരിക്കല്‍ പോകണമെന്ന് ഉറപ്പിച്ചിട്ടുണ്ടായിരുന്നു. ഇവിടം വിട്ട് പോകുന്നതിന് മുന്‍പ് എന്തായാലും പോയിരിക്കും.
പള്ളിയുടെ വെളീല് ഷെയ്ക്ക് സായിദിന്റെ ഖബറിടം അന്ന് കണ്ടിരുന്നു.
കൂടുതല്‍ വിവരങ്ങള്‍ നല്കിയ ഈ പോസ്റ്റിന് നന്ദി.
നന്നായിരിക്കുന്നു.
നല്ല വിവരണങ്ങള്‍ക്ക് നന്ദി!
കേട്ടിരുന്നു, ഇപ്പോള്‍ കൂടുതല്‍ വ്യക്തമായി
ആശംസകള്‍.....
നല്ല ചിത്രങ്ങൾ പള്ളിയെക്കുറിച്ചു കൂടുതൽ ആരിയാനും സാധിച്ചു
കമന്റുകൾ നോക്കിയപ്പോൽ ഒരുപാട് അറിയാൻ സാധിച്ചു
ആശംസകൾ
ചിത്രങ്ങൾ വളരെ നന്നായിരിക്കുന്നു. കൂടെ വിവരണങ്ങളും കൂടിയായപ്പോൾ ഉഗ്രനായി.
ദുബായ് കാഴ്ചകൾ വീണ്ടും പ്രതീക്ഷിക്കുന്നു.
Good Work...Best Wishes...!!!
ചിത്രങ്ങള്‍ നന്നായിട്ടുണ്ട്
ബിന്ദു
പിന്നെ കണ്ടില്ല
വിളിച്ചില്ല
ഒന്നും പറഞ്ഞു തന്നില്ല
എനിക്ക് visitors counter മോടി കൂട്ടണം
പിന്നെ മാര്‍ജിനില്‍ പലതും ഇടണം
മലയാളം ഇപ്പോള്‍ ഒരു ബ്ലോഗ് സുഹ്ര്ത്ത് എഡിറ്റ് ചെയ്തു തരുന്നുണ്ട്.
അവര്‍ക്കത് ശ്രമകരമായ പണിയാണെങ്കിലും എന്റെ പ്രായത്തെ ബഹുമാനിച്ച് എന്നെ സഹായിക്കുന്നു.
ബിന്ദുവിന്റെ സഹായ്ത്താല് എനിക്കു പലതും ബ്ലോഗില്‍ ചെയ്യാന്‍ കഴിഞ്ഞു..
അബുദാബി ഗ്രന്റ് മോസ്ക്ക് - വിവരണങ്ങളും ദൃശ്യങ്ങളും എല്ലാം മനോഹരമായിരിക്കുന്നു..
ഇനിയും എന്നെ സഹായിക്കുമല്ലോ.
കൊള്ളാം നല്ല ചിത്രങ്ങള്‍ :-)
ഒരു പള്ളിക്ക് ഇത്രേം ആഡംബരം വേണോ??
ഇസ്ലാമിലെ ആദ്യകാലത്തിലെ പള്ളികളെല്ലാം ലളിത സുന്ദരങ്ങളായിരുന്നു എന്ന് കേട്ടിട്ടുണ്ട്. മറ്റു മതങ്ങളില്‍ നിന്നും വത്യസ്തമായി ആഡംബരത്തെ നിശിതമായി വിമര്‍ശിച്ച മതമാണ് ഇസ്ലാം. ഫോട്ടോ നന്നായിട്ടുണ്ട് കേട്ടോ.
നല്ല ഫോട്ടോസ്സ്.കിടിലന്‍
hai
bindu nannayirikkunnu
അബുദാബിയിലൊന്നും പോകാന്‍ ഭാഗ്യം സിദ്ധിക്കാത്ത തനി നാട്ടികളായ കിണറ്റിലേ തവളകള്‍ക്ക് ഇതൊക്കെ തന്നെ വലിയ അനുഗ്രഹം(ഈ പോസ്റ്റ് വായന ഭാഗ്യം)...
പിന്നെ ജീവിതത്തില്‍ ഒരിക്കലെങ്കിലും ഒക്കെ ഒക്കെ വസ്ത്രം ധരിക്കുന്നതും ഒരു അനുഭവമാണ്(പര്‍ദ്ദ)!!!വിവരങള്ക്ക് നന്ദി..
ശ്രീയാണ് താരം...
Post a Comment