Tuesday, January 12, 2010

അവസ്ഥാന്തരം

എന്നെ എന്തിൽ നിന്ന് എന്താക്കി മാറ്റിയെന്നു നോക്കൂ....

1
2
34567
8910111213141516


സമർപ്പണം: ചിത്രങ്ങളെടുക്കാനും മറ്റുമായി ദീർഘനേരം ഞാൻ ബുദ്ധിമുട്ടിച്ചിട്ടും യാതൊരു അലോസരവും പ്രകടിപ്പിക്കാതെ, തികച്ചും സന്തോഷപൂർവ്വം എല്ലാം ചെയ്തുകാണിച്ചുതന്ന ഒരു അമ്മയ്ക്ക്..

84 പ്രതികരണങ്ങള്‍:

ബിന്ദു കെ പി said...

ചിത്രങ്ങളെടുക്കാനും മറ്റുമായി ദീർഘനേരം ഞാൻ ബുദ്ധിമുട്ടിച്ചിട്ടും യാതൊരു അലോസരവും പ്രകടിപ്പിക്കാതെ, തികച്ചും സന്തോഷപൂർവ്വം എല്ലാം ചെയ്തുകാണിച്ചുതന്ന ഒരു അമ്മയ്ക്ക് ഈ പോസ്റ്റ് നന്ദിപൂർവ്വം സമർപ്പിക്കുന്നു...

cALviN::കാല്‍‌വിന്‍ said...

Good one :)

രഘുനാഥന്‍ said...

ബിന്ദു ചേച്ചി,..

ചിത്രങ്ങള്‍ കൊള്ളാം.. ആ അമ്മയുടെ ഫോട്ടോ കൂടി കൊടുക്കാമായിരുന്നു. ..

ശ്രീ said...

നന്നായി ചേച്ചീ.

ഞാനൊക്കെ കുഞ്ഞായിരുന്നപ്പോള്‍ അയല്‍പക്കത്തെ വീട്ടിലെ ചേച്ചിമാര്‍ പാടത്തു നിന്നും കൈതയോല കൊണ്ടു വന്ന് പായയും മറ്റും നെയ്തെടുക്കുമായിരുന്നു. ഇപ്പോ ആരും മെനക്കെടാറില്ല എന്ന് തോന്നുന്നു.


നല്ല പോസ്റ്റ്

SAJAN SADASIVAN said...

nice :)

hAnLLaLaTh said...

എത്ര നാളെടുത്തു ഓലയുണങ്ങി പാകമാവാന്‍..?

കൈതയോലയൊക്കെ കണ്ട കാലം മറന്നു :(

എറക്കാടൻ / Erakkadan said...

നല്ല ചിത്രങ്ങൾ മേലെ പറഞ്ഞപോലെ ആ അമ്മൂമയുടെ ചിത്രം കൂടി കൊടുക്കാമായിരുന്നു

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

മറയുന്ന കൈതയോലയും, കരവിരുതും, അതില്‍ ചുറ്റിയ കുറേജീവിതങ്ങളും!
ഓര്‍മ്മയുടെ പിന്നാമ്പുറങ്ങളില്‍ സൂക്ഷിച്ചിരുന്ന നല്ല കാഴ്ച്ചകള്‍ ഉണര്‍ത്തിയതിന്‌ നന്ദി ബിന്ദു.

ഒരു ഫീച്ചര്‍ പോലെ മനോഹരമീ പോസ്റ്റ്.

സജി said...

ഒരു കഥ വായിക്കുന്ന പോലെയിരിക്കുന്നു..

Jaleel said...

ഇന്നെത്ര വീട്ടിലുന്ടാകും ഇത്തരം പായകള്.നമുക്കൊക്കെ നഷ്ടമാവുകയാണോ ?

പുള്ളിപ്പുലി said...

പണ്ട് അയല്പക്കത്തെ ഒരു ഉമ്മ ഇതൊക്കെ ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട്. ഇപ്പൊ ആ ഉമ്മ കിടപ്പിലായതിൽ പിന്നെ ഇതൊന്നും ഉണ്ടാക്കാറില്ല. എന്തായാലും ഈ പടങ്ങൾ ആ ഉമ്മയെ ഓർമ്മിപ്പിച്ചു

Captain Haddock said...

കലക്കിലൊ......

Prasanth Iranikulam | പ്രശാന്ത് ഐരാണിക്കുളം said...

നഷ്ടമാവുന്ന കാഴ്ച്ചകള്‍‌!
നല്ല പോസ്റ്റ്.!

പിരിക്കുട്ടി said...

nannayittundu ketto
ente amma ippolum neyyarundu ee thazhappaya ..

siva // ശിവ said...

തഴ പായ ഇപ്പോള്‍ കാണാനേയില്ല. പകരം പുല്‍പ്പാ വന്നതു കൊണ്ടാവണം. നല്ല പോസ്റ്റ്.

prakash d namboodiri said...

Nice.Liked it very much.I wrote a comment in your older post Rudraksham also. thank you.

ചാണക്യന്‍ said...

കണ്മറയുന്ന കാഴ്ച്ചകൾ ഒരുക്കിയ വ്യത്യസ്ഥതയുള്ള പോസ്റ്റ്...അഭിനന്ദനങ്ങൾ...അമ്മൂമ്മക്ക് സ്പെഷ്യൽ താങ്കസ്....

mujeeb kaindar said...

വെറും അമ്മയെന്ന് പറഞ്ഞ് നിർത്തരിതായിരുന്നു.
അത് കുറ്റിക്കാട്ടെ കാരിച്ചിയമ്മയോ, വെള്ളച്ചിയമ്മയോ, നാരായണിയമ്മയോ എന്ന് കൂടി വ്യക്തമാക്കി യെഴുതാമായിരുന്നു....

ചിത്രങ്ങളൊക്കെ അസ്സലായി... അന്യം നിന്നു പോകുന്ന ഈ കൈതോലപ്പായനെയ്ത്ത് ഒരിക്കലും മറക്കനാകാത്ത അനുഭൂതിയാണു..
ഒപ്പം ആ നാട്ട് പാട്ട് കൂടിയാകുമ്പോൾ വല്ലാത്ത ഹരമാകുന്നു..
കൈതോലപാ‍യ വിരിച്ച്......
,,......
.....
കാതു കുത്താനെപ്പോവരും നിന്റമ്മാവന്മാരു പൊന്നോ...

mujeeb kaindar said...

വെറും അമ്മയെന്ന് പറഞ്ഞ് നിർത്തരിതായിരുന്നു.
അത് കുറ്റിക്കാട്ടെ കാരിച്ചിയമ്മയോ, വെള്ളച്ചിയമ്മയോ, നാരായണിയമ്മയോ എന്ന് കൂടി വ്യക്തമാക്കി യെഴുതാമായിരുന്നു....

ചിത്രങ്ങളൊക്കെ അസ്സലായി... അന്യം നിന്നു പോകുന്ന ഈ കൈതോലപ്പായനെയ്ത്ത് ഒരിക്കലും മറക്കനാകാത്ത അനുഭൂതിയാണു..
ഒപ്പം ആ നാട്ട് പാട്ട് കൂടിയാകുമ്പോൾ വല്ലാത്ത ഹരമാകുന്നു..
കൈതോലപാ‍യ വിരിച്ച്......
,,......
.....
കാതു കുത്താനെപ്പോവരും നിന്റമ്മാവന്മാരു പൊന്നോ...

Micky Mathew said...

ചിത്രങ്ങള്‍ കൊള്ളാം..

ഹരീഷ് തൊടുപുഴ said...

കൈതയല്ലേ അതു..??

പിന്നെ ആ അമ്മയുടെ ഫോട്ടോ കൂടി ഇടാമായിരുന്നു..
ക്ഷമയോടെ ഇതു പകർത്തി ഞങ്ങളുടെ മുൻപിലെത്തിച്ചു തന്ന ചേച്ചിയ്ക്കും നമസ്കാരം..നന്ദി..!!

പകല്‍കിനാവന്‍ | daYdreaMer said...

ഇപ്പോ ഇതൊക്കെ അപൂര്‍വ്വമായ കാഴചകളല്ലേ. നന്നായി.

വാഴക്കോടന്‍ ‍// vazhakodan said...

ചിത്രങ്ങള്‍ കൊള്ളാം.. ആ അമ്മയുടെ ഫോട്ടോ കൂടി കൊടുക്കാമായിരുന്നു. .

കടത്തുകാരന്‍/kadathukaaran said...

ഇന്നും തഴപ്പായ വിറ്റു ജീവിക്കുന്നവന്‍ ഞാന്‍
വളരെ സന്തോഷമായി

Dethan Punalur said...

ബിന്ദു, ഒന്നാന്തരം ഒരു ഫോട്ടോ ഫീച്ചര്‍... കൈതയുടെ ഓല മുള്ളു കളഞ്ഞു്‌ ചുരുട്ടി തഴയാക്കി പായ് നെയ്യുന്നതുവരെയുള്ള പരിണാമങ്ങള്‍. ക്രമമായി കാണിച്ചിരിക്കുന്നതു്‌ വളരെനന്നായി..! ഉചിതമായ ചിത്രങ്ങള്‍..!

krishnakumar513 said...

വളരെനല്ലആശയവും,ചിത്രങ്ങളും....
അഭിനന്ദനങ്ങള്‍.

അനിൽ@ബ്ലൊഗ് said...

നല്ല അവതരണം.
ഇപ്പോഴും പായ് നെയ്യുന്നവരൊക്കെ ഉണ്ടോ?

കുമാരന്‍ | kumaran said...

തകര്‍ത്തു. ഇതാണ് വാര്‍ത്താ ചിത്രം.. സൂപ്പര്‍ പോസ്റ്റ്.

Gopakumar V S (ഗോപന്‍ ) said...

ഇന്ന് അപൂർവ്വമായ ഈ കാഴ്ച, ക്ഷമയോടെ ഒപ്പിയെടുത്ത് പങ്കുവച്ചതിന് വളരെ നന്ദി...

"...ചിത്രങ്ങളെടുക്കാനും മറ്റുമായി ദീർഘനേരം തികച്ചും സന്തോഷപൂർവ്വം എല്ലാം ചെയ്തുകാണിച്ചുതന്ന ആ അമ്മക്ക്.." പ്രണാമം...

നന്ദി...ആശംസകൾ...

sherriff kottarakara said...

പഴയ ഓർമ്മകളിലേക്കു മനസു പായിക്കാൻ പ്രേരിപ്പിച്ചതിനു എങ്ങിനയാ ബിന്ദൂ നന്ദി പറയുക. തീർച്ചയായും അ അമ്മയുടെ ഫോട്ടോ കൂടി കൊടുക്കാമായിരുന്നു.

raveesh said...

great !!

പാവപ്പെട്ടവന്‍ said...

ഉപജീവനത്തിന്റെ കൈതമുള്‍ സ്പര്‍ശങ്ങള്‍ മനോഹരം ബിന്ദു

റീനി said...

ഓര്‍മ്മകളില്‍ ഒരു കൈതമുള്ള് ഉടക്കിയോ?

Typist | എഴുത്തുകാരി said...

വളരെ നന്നായി ബിന്ദു. എനിക്കും തോന്നുന്നു ആ അമ്മയുടെ പടംകൂടി ഇടാമായിരുന്നു. ഇവിടേയും ഉണ്ടായിരുന്നു പായ നെയ്യുന്ന കുറേ വീട്ടുകാര്‍. അവരൊക്കെ ഇപ്പോള്‍ ഉണ്ടോ, ഇതു ചെയ്യുന്നുണ്ടോ ആവോ!ഉണ്ടാവാന്‍ വഴിയില്ല.

poor-me/പാവം-ഞാന്‍ said...

Very good attempt.Waiting for next interesting post...

poor-me/പാവം-ഞാന്‍ said...
This comment has been removed by the author.
അരുണ്‍ കാക്കനാട് said...

വ്യത്യസ്തമായ ചിത്രം, വ്യത്യസ്തമായി പകര്‍ത്തിയ താങ്കള്‍ക്ക് എല്ലാ വിധ ഭാവുകങ്ങളും.

ആഗ്നേയ said...

ബിന്ദു..ഇതവർണ്ണനീയം..ആ അമ്മയ്ക്ക് എന്റേയും പ്രണാമം.

mazhamekhangal said...

really good effort

chithrakaran:ചിത്രകാരന്‍ said...

വളരെ മാതൃകാപരമായ പോസ്റ്റ്. ഈ കണ്ടെത്തല്‍ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു.കുറച്ചുകൂടി പടങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിക്കുകയും ചെയ്യുന്നു.
ആ അമ്മയുടെ പടമെങ്കിലും :)

MANIKANDAN [ മണികണ്ഠന്‍‌ ] said...

തഴപ്പായയുടെ നിര്‍മ്മാണചിത്രീകരണം വളരെ നന്നായിട്ടുണ്ട്. ആശംസകള്‍.

ബിന്ദു കെ പി said...

സുഹൃത്തുക്കളെ,
ഫോട്ടോ ബ്ലോഗിൽ പ്രദർശിപ്പിക്കുന്നതിൽ ആ അമ്മയ്ക്കും കുടുംബത്തിനും സമ്മതക്കുറവുണ്ടെന്നു സ്വയം ബോധ്യമായതിനാലാണ് അത് ചെയ്യാഞ്ഞത്.

biju said...

nannaayirikkunnu ktto...

റ്റോംസ് കോനുമഠം said...

കൊള്ളാം മാഷേ,

ഈ ബ്ലൊഗിലും നോക്കുമല്ലോ..
ജോയിന്‍ ചെയ്യുമല്ലോ..!!
പരസ്പര കൂട്ടായ്മ നല്ലതല്ലേ..!!

http://tomskonumadam.blogspot.com/

Rare Rose said...

ഒരു പാവം കൈതയോല ഘട്ടം ഘട്ടമായിയിങ്ങനെ പായയായി മാറുന്നത് കാണാന്‍ നല്ല രസം.
ആയമ്മയുടെ കരവിരുത് ക്ഷമയോടെ പകര്‍ത്ത് ഞങ്ങളെ കാണിച്ചു തന്നതിനു നന്ദി ചേച്ചി.:)

പ്രേം said...

ബിന്ദു ചേച്ചി,..കൊള്ളാം..

ചിത്രങ്ങളൊക്കെ അസ്സലായി... അന്യം നിന്നു പോകുന്ന ഈ കരവിരുതും,അതില്‍ ചുറ്റിയ കുറേജീവിതങ്ങളും!

ആ അമ്മയുടെ ഫോട്ടോ കൂടി ഇടാമായിരുന്നു..

മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) said...

Good work....

keep it going...

valare ishtapetuu

മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) said...
This comment has been removed by the author.
Thaikaden said...

Nostalgic

I expected a smiling face of that "Amma".

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

പഴയ ഓര്‍മകളിലേക്ക് ഒരു മടക്കയാത്ര

നന്ദന said...

നീ കൈതയിൽ നിന്നും പായയായി മാറിയിരിക്കുന്നു.
പഴയ പുലയികളുടെ ജീവിത മാർഗ്ഗം.
ഇതൊക്കെ ഫൊട്ടൊ എടുക്കാൻ നല്ല ക്ഷമവേണമല്ലൊ?

sreeju said...

വളരെ നന്നായിരിക്കുന്നു. ശരിക്കും ഒരു പൂര്‍ണതയുള്ള ദൃശ്യ ശേഖരം തന്നെ. ഇനിയും ഇത്തരം കൌതുകങ്ങള്‍ പകര്‍ത്താന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

മുരളി I Murali Nair said...

വളരെ നന്നായി ചേച്ചീ..
അവസ്ഥാന്തരം എന്ന പേര് വളരെ യോജിക്കുന്നു..
അന്യം നിന്നുപോകുന്ന ഇത്തരം കാഴ്ചകളാണ് യഥാര്‍ത്ഥ ഫോട്ടോഗ്രാഫി യുടെ ഉത്തമ മാതൃക..

ഷിനോജേക്കബ് കൂറ്റനാട് said...

വളരെ മനോഹരമായിട്ടുണ്ട്..........

അഭിനന്ദനങ്ങള്‍.........

Kunjipenne - കുഞ്ഞിപെണ്ണ് said...

ചിത്രങ്ങള്‍ ചരിത്രം രചിക്കുന്നു...........

ഹംസ said...

ഓല കൊണ്ട് കൈപ്പന്ത് ഉണ്ടാക്കി കളിച്ചിരുന്ന കുട്ടിക്കാലം ഓര്‍മയില്‍ വന്നു.

നന്നയിട്ടുണ്ട്

thalayambalath said...

എന്തൊരു ലളിതമായ അവതരണം... ഒരു ഫാക്ടറിയില്‍ പോയ പോലെ....

jayanEvoor said...

വളരെ മനോഹരം, ഗൃഹാതുരം !
നാലാമത്തെ ചിത്രത്തില്‍ കാണുന്ന പോലെ മുള്ള് നീക്കുന്നതിന് ഞങ്ങള്‍ 'പോന്തുക' എന്നാണു പറഞ്ഞിരുന്നത്.
അയലത്തെ 'വാവേടെ അമ്മ'യ്ക്കും, 'ജാമ'യ്ക്കും ഒക്കെ സൌജന്യമായി അത് ചെയ്തുകൊടുത്തിരുന്ന കുട്ടികളില്‍ ഒരാളായിരുന്നു ഞാനും!

നന്ദി, ഈ സ്മരണകള്‍ ഉണര്‍ത്തി യതിന് !

പച്ചമനുഷ്യൻ said...

എനിക്കിപ്പൊൾ Isaac Newtonന്റെ തലയിൽ ആപ്പിൾ വീണ കാര്യമാണു ഒർമ വരുന്നതു..
എത്ര മലർന്നു കിടന്നു ഉറങ്ങിയാലും അരും ഇതിനെപ്പറ്റി ചിന്തിക്കുന്നില്ല. നിങ്ങളിതു അവ്തരിപ്പിച്ചിതിനു സന്തൊഷം...

Physel said...

Thanks,,,,,!!

ഖാന്‍പോത്തന്‍കോട്‌ said...

പുതിയ അറിവിന് നന്ദി..!!

കുട്ടന്‍മേനൊന്‍ said...

കൊടുങ്ങല്ലൂര്‍ക്കാര്‍ക്ക് പായ നെയ്ത്ത് അത്യാവശ്യം അറിഞ്ഞിരിക്കണം അല്ലേ ?

ബിലാത്തിപട്ടണം / Bilatthipattanam said...

അല്ല ഒരു പായ കണ്ടിട്ടെത്ര നാളായി ...
ഫൊട്ടോയിൽ കൂടീ ഒരു പായയുടെ കഥയറിഞ്ഞു...

Ramees said...

നന്ദി....ഒരുപാട് ഓര്‍മകളും ഗ്രിഹാതുര സ്മരണകളും എനിക്ക് തിരിച്ചുതന്നതിനു

സ്നേഹപൂര്‍വ്വം.....

തണല്‍ said...

ഞങ്ങളെ പായ് നെയ്യാന്‍ പഠിപ്പിച്ചു ആ പാവം അമ്മയെ പട്ടിനിയാക്കണോ ? ഏതായാലും പോട്ടം കലക്കി

jayarajmurukkumpuzha said...

bestwishes..............

ബിനോയ്//HariNav said...

Late to see this. Thanks for the great effort. :))

F A R I Z said...

ഉചിതമായ തലക്കെട്ട് നല്‍കി ,ശരിയായ ക്രമീകരണത്തിലൂടെ ,ഒരു ചലച്ചിത്ര രൂപേണ കാഴ്ചക്കാരന്റെ മനസ്സില്‍ ആഴിന്നിറങ്ങും വിധം ഈ ഫോട്ടോ ബ്ലോഗ്‌ ഒരുക്കി നല്കാന്‍ ഇയാള്‍ക്ക് കഴിഞ്ഞു.

ഷാര്‍പ്പ് .എല്ലാ നിലയിലും

ഭാവുകങ്ങള്‍ ,
----ഫാരിസ്‌

Naseef U Areacode said...

നല്ല ചിത്രങ്ങള്‍....
ആ അമ്മയുടെ പേരുകൂടി ഉള്‍പെടുത്താമായിരുന്നു...
thanks for sharing...
computer tips

jenninanto said...

kollam pictures parijayapedan agrahamundu virodamillenkil ezhutham jenninanto@gmail.com

വീ കെ said...

ഈ ചിത്ര കഥ.. അതി ഗംഭീരം ചേച്ചി...!!

ഒരു പച്ച കൈത ഓല എങ്ങനെ പായ ആയി മാറുന്നുവെന്നത്, അതിന്റെ കരവിരുത് കൃത്യമായി കാണിച്ചു തന്ന ഈ പോസ്റ്റിന് ആയിരമായിരം അഭിനന്ദനങ്ങൾ...

Nixon said...

ചേച്ചി...ഇത് വളരെ നന്നായീ...great attempt...keep going

അമീന്‍ വി സി said...

ബിന്ദു ചേച്ചി,..

ചിത്രങ്ങള്‍ കൊള്ളാം..

ഒരു നുറുങ്ങ് said...

ഒരു കുളിര്‍ക്കാറ്റ് പോലെ,കണ്ണിന്‍...
കൈതോല തൈയും,പായയിലേക്കുള്ള അതിന്‍റെ
പരിണാമവും...ജീവന്‍റെ തുടിപ്പുകള്‍ ചിത്രങ്ങളില്‍
ഉള്‍ചേര്‍ന്നിരിക്കുന്നു...!

കാഴ്ച പകര്‍ന്ന് തന്ന ബിന്ദുവിന്‍ നന്ദി.....

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ഒരു കാലഘട്ടത്തിന്റെ, കരവിരുതിന്റെ ജീവനുള്ള ചിത്രം..

ഹൃദയത്തിൽ ഏറ്റുവാങ്ങിയിരിക്കുന്നു ഈ കാഴ്ച..

കുട്ടന്‍ said...

അതി മനോഹരം

»¦ മുഖ്‌താര്‍ ¦ udarampoyil ¦« said...

കുട്ടിക്കാലത്ത്
പായയില്‍
കിടന്നു മുള്ളിയതാണോര്‍മ വന്നത്..

നല്ല കാഴ്ച.

veenduvicharam said...

nannayittunbu chaidha work allam thanks

ബിക്കി said...

bindu chechi, fotos othiry ishtaayiii

Raveena Raveendran said...

മനോഹരമായിരിക്കുന്നു

ചേച്ചിപ്പെണ്ണ് said...

njan pand ithu practice cheythu nokkeettund .. kunju nnalil ,,,
aduththa veettile orammooomma cheyyunnathum nokki ...
thanks bindu ...
for the memories ...

അലി said...

കുഞ്ഞുന്നാളിൽ ഈ തഴപ്പായയിൽ കിടന്നുറങ്ങിയഴുന്നേൽക്കുമ്പോൾ പുറത്ത് പായയുടെ ഡിസൈൻ പതിഞ്ഞിരിക്കും! ഇന്ന് മറഞ്ഞുകൊണ്ടിരിക്കുന്ന ഈ ഓർമ്മയെ ചിത്രങ്ങളായി കാണിച്ചതിനു നന്ദി.

Anonymous said...

aadhyam eniikku manassilayilla. but ugran aayittundu.

Anoop said...

തോട്ടിറമ്പില്‍ നില്‍ക്കുന്ന തഴചെടിയില്‍ നിന്നും പോള മുറിചെടുക്കുന്നത് കാണുമ്പോള്‍ ആദ്യമൊന്നും മനസിലായിരുന്നില്ല എന്തിനുവേണ്ടിയാണെന്ന് . പിന്നീട് ചോദിച്ചപ്പോളാണ് പായ ഉണ്ടാക്കാന്‍ വേണ്ടിയാണെന്ന് മനസിലായത് . ത്രികോണത്തില്‍
ചുറ്റിവേക്കുന്ന തഴയും അതിന്‍റെ ആ പാറ്റേണു൦ ഒരു വിസ്മയമാരുന്നു. വീണ്ടും അത് ഇവിടെ കാണാന്‍ സാധിച്ചതില്‍ സന്തോഷം . പായ നെയുന്നതോന്നും ഇതുവരെ കാണാന്‍ സാധിച്ചിട്ടില്ല.
വളരെ വ്യത്യസ്തമായ ഒരു പോസ്റ്റ്‌....
ആദ്യമായാണ് ദൃശ്യശേഖരത്തില്‍ വരുന്നത്.ബാക്കി കൂടെ കാണുകയാണ്...

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.

Back to TOP